ചൈനയിലെ പ്രതിസന്ധികള്‍ കാരണം ആപ്പിളിന്റെ ഐപാഡ് നിര്‍മാണവും ഇന്ത്യയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ അധികൃതരുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. വിസ്ട്രോണിന്റെ ഇന്ത്യയിലെ ഏക നിര്‍മാണ കേന്ദ്രം വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനായി ടാറ്റ 500 കോടി രൂപ (612.6 ദശലക്ഷം ഡോളര്‍) വില പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. വിസ്ട്രണ്‍ കോര്‍പിന് ഇന്ത്യയില്‍ ഒരു നിര്‍മാണശാലയാണ് ഉള്ളത്. നേരത്തത്തെ റിപ്പോര്‍ട്ട് പ്രകാരം വിസ്ട്രണുമായി സഹകരിക്കാനായിരുന്നു ടാറ്റ ശ്രമിച്ചിരുന്നത്. എന്നാല്‍, ചൈനയിലെ പുതിയ സംഭവവികാസങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ടാറ്റയുടെ പുതിയ നീക്കം. വിസ്ട്രണുമായി ഐഫോണ്‍ നിര്‍മാണത്തില്‍ സഹകരിക്കാനായിരിക്കും ടാറ്റ ശ്രമിക്കുക എന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഐപാഡ് നിര്‍മാണവും ഇന്ത്യയിലേക്ക്
