കേരള വാട്ടർ അതോറിറ്റി കൊച്ചി പ്രോജക്ട് ഡിവിഷനു കീഴിൽ കരുവേലിപ്പടി പമ്പ് ഹൗസിൽ പുതുതായി നിർമിച്ച ടാങ്കിന്റെ ജലവിതരണക്കുഴൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച (ഡിസംബർ 8) ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലും, കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, മാനാശ്ശേരി, മുണ്ടംവേലി, തുടങ്ങിയ പ്രദേശങ്ങളിൽ പൂർണ്ണമായും, പള്ളുരുത്തി, ഇടക്കൊച്ചി പ്രദേശങ്ങളിൽ ഭാഗികമായും ജല വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ നാളെ ജല വിതരണം തടസപ്പെടും
