വോഡഫോണ്‍ ഐഡിയയുടെ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗമായ വി ബിസിനസ് സമഗ്ര സൈബര്‍ സുരക്ഷാ സംവിധാനമായ വി സെക്യൂര്‍ അവതരിപ്പിച്ചു. നെറ്റ്വര്‍ക്ക്, ക്ലൗഡ്, എന്‍ഡ് പോയിന്റുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വിവിധങ്ങളായ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാക്കുന്നതാണ് ഈ സേവനം. ഇന്ത്യയിലെ സംരംഭങ്ങളില്‍ 52 ശതമാനവും ഇനിയും ക്ലൗഡ് അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും മറ്റും നടപ്പാക്കിയിട്ടില്ലാത്ത സ്ഥിതിയാണെന്ന് വി ബിസിനസിന്റെ റെഡി ഫോര്‍ നെക്സ്റ്റ് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സഹകരണത്തിലൂടെ ഇന്ത്യയിലെ സൈബര്‍ സുരക്ഷാ രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമാണ് വി ബിസിനസിന് ലഭിച്ചിട്ടുള്ളതെന്ന് ഫസ്റ്റ്വേവ് ക്ലൗഡ് ടെക്നോളജി സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ഡാനി മാഹര്‍ പറഞ്ഞു.
വി സെക്യൂര്‍ അവതരിപ്പിച്ച് വി ബിസിനസ്
