കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം പഠിക്കാന്‍ ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ സംഘം തിരുവന്തപുരത്ത്. സംസ്ഥാന കായികോത്സവ മേളയുടെ പവലിയനില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുമായി സംഘാംഗങ്ങള്‍ സംസാരിച്ചു. മുഖ്യമന്ത്രിയും സംഘവും ഫിന്‍ലന്‍ഡ് സന്ദര്‍ശിച്ചതിന്റെ ഭാഗമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായിട്ടാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. എട്ടാം തീയ്യതി വരെ സംഘം സംസ്ഥാനത്തുണ്ടാകും. എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം കൂടിക്കാഴ്ച നടത്തും. പ്രൈമറി വിദ്യാഭ്യാസം, ഗണിത ശാസ്ത്ര പഠന രീതികൾ, ഗവേഷണ സഹകരണ സാദ്ധ്യതകൾ തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികളുമായി സംഘം കൂടിക്കാഴ്ച നടത്തും. കേന്ദ്ര സംസ്ഥാന പദ്ധതിയായ സമഗ്ര ശിക്ഷ കേരളത്തിന്റെ (എസ എസ കെ ) സംസ്ഥാന ഓഫീസും സന്ദർശിക്കും.
വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം പഠിക്കാന്‍ ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ സംഘം എത്തി
