Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്നവാർത്തകൾ 05.12.22

കേരളത്തില്‍ മൂന്നു ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍. തദ്ദേശ സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും അടക്കം നിയമനങ്ങള്‍ക്കായി ഒരു സമാന്തര റിക്രൂട്ട്‌മെന്റ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നില്ല. പിഎസ് സി നിയമനങ്ങള്‍ നടത്തുന്നുമില്ല. മന്ത്രി എം.ബി. രാജേഷ് സഭയില്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ തെറ്റാണെന്നും സതീശന്‍. പിന്‍വാതില്‍ നിയമനം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങളെക്കുറിച്ചു വ്യാജ പ്രചാരണമാണെന്ന വാദവുമായി മന്ത്രി എം.ബി രാജേഷ്. ഒന്നാം […]

Posted inലേറ്റസ്റ്റ്

ഫ്രഞ്ച് കുതിപ്പ്, എംബാപ്പെയുടെയും

എംബാപ്പേയുടെ ഇരട്ടഗോളിന്റെ മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെ തോല്‍പിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പോളണ്ടിനെ രണ്ടാം പകുതിയില്‍ നിഷ്പ്രഭരാക്കിയായിരുന്നു ഫ്രാന്‍സിന്റെ ജയം. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേ ഒളിവിയര്‍ ജിറൂദിന്റെ ഗോളിലൂടെ ഫ്രാന്‍സ് മുന്നിലെത്തി. രണ്ടാം പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഫ്രാന്‍സ് എംബാപ്പേയുടെ ഇരട്ട ഗോളിലൂടെ മത്സരം തങ്ങള്‍ക്കനുകൂലമാക്കി. മത്സരത്തിന്റെ ഇഞ്ചുറി ടൈം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കേ പോളണ്ടിന് അനുകൂലമായി കിട്ടിയ പെനാല്‍റ്റിയിലൂടെ […]

Posted inലേറ്റസ്റ്റ്

രാഹുൽ ഗാന്ധിക്ക് ശേഷം യാത്രയുമായി പ്രിയങ്കയും

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിനു പിറകേ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് നടത്താന്‍ എഐസിസി സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. ജനുവരി 26 മുതല്‍  മാര്‍ച്ച് 26 വരെ 60 ദിവസമായിരിക്കും മാര്‍ച്ച്. എല്ലാ സംസ്ഥാനങ്ങളിലൂടേയും കടന്നു പോകുന്ന വിധത്തിലാണു മാര്‍ച്ച് സംഘടിപ്പിക്കുക. വനിതകളെ ഉണര്‍ത്തുകയാണു ലക്ഷ്യം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദേശീയ പ്രസ്ഥാനത്തിന്റെ രൂപത്തിലേക്കും ആവേശത്തിലേക്കും വളര്‍ന്നെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ. ഒരു […]

Posted inലേറ്റസ്റ്റ്

സ്‌കൂള്‍ യൂണിഫോമില്‍ മല്‍സ്യം വിറ്റു വാര്‍ത്താതാരമായ ഹനാന്‍ വീണ്ടും വാര്‍ത്തകളില്‍

സ്‌കൂള്‍ യൂണിഫോമില്‍ മല്‍സ്യം വിറ്റു വാര്‍ത്താതാരമായ ഹനാന്‍ വീണ്ടും വാര്‍ത്തകളില്‍. ജലന്ധറില്‍ പരീക്ഷയ്ക്കുള്ള ട്രെയിന്‍ യാത്രക്കിടെ മദ്യലഹരിയിലുള്ള യാത്രക്കാരന്‍ അപമര്യാദയായി പെരുമാറിയതിനെതിരേ പ്രതികരിച്ച തന്നോട് പോലീസ് എത്തി അപരിചിതമായ സ്റ്റേഷനില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതു ലൈവായി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണ് ഇപ്പോള്‍ വാര്‍ത്തയായത്. അക്രമിയെ കസ്റ്റഡിയിലെടുക്കാതെ തന്നോട് ഇറങ്ങാന്‍ പറയുന്ന പോലീസിനോടു ശക്തമായി പ്രതികരിക്കുന്ന വീഡിയോയാണ് ഹനാന്‍ ലൈവായി പോസ്റ്റു ചെയ്തത്.

Posted inലേറ്റസ്റ്റ്

കേരളത്തില്‍ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാന്‍ ഉപദേശിച്ചത് വി.ഡി സതീശനെന്ന് ശശി തരൂര്‍ എംപി.

കേരളത്തില്‍ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉപദേശിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കു വിവാദങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയില്ല. തന്റെ എല്ലാ പരിപാടികളും അതതു ജില്ലകളിലെ ഡിസിസി അധ്യക്ഷരെ അറിയിച്ചിട്ടുണ്ട്. വിവരം അറിയിച്ച തീയതി അടക്കം തന്റെ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ശശി തരൂരിനെതിരായ പോര്‍വിളി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുമെന്ന ലീഗിന്റെ വിമര്‍ശനത്തെ അര്‍ഹിക്കുന്ന പരിഗണനയോടെ കാണുന്നുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പരിഹാരം ഉടന്‍ […]

Posted inലേറ്റസ്റ്റ്

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുന്‍മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം പോലീസ് അവസാനിപ്പിച്ചു.

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനു തെളിവില്ലെന്നു പറഞ്ഞ് മുന്‍മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം പോലീസ് അവസാനിപ്പിച്ചു.ഇത് ചൂണ്ടിക്കാട്ടി പരാതിക്കാരൻ അഡ്വ.ബൈജു നോയലിന് പോലീസ് നോട്ടീസ് നൽകി.ന്നാഎന്നാൽ കേസ് അവസാനിപ്പിക്കുന്നതിന് അന്തിമതീരുമാനമായിട്ടില്ല എന്നാണ് പോലീസിന്റെ ഭാഷ്യം. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഗവണ്മെന്റ് പ്ലീഡർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ജി പി യുടെ നിർദ്ദേശപ്രകാരമാവും തുടർനടപടികൾ സ്വീകരിക്കുകയെന്നും പോലീസ് പറഞ്ഞു. മല്ലപ്പള്ളി പ്രസംഗത്തില്‍ കോടതി ഉത്തരവനുസരിച്ചാണ് പൊലീസ് കേസെടുത്തത്. വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന കേസിലാണ് പോലീസ് ഒത്തുകളിച്ചത്. വീഡിയോ തെളിവായി […]

Posted inലേറ്റസ്റ്റ്

വിഴിഞ്ഞത്ത് അനുരഞ്ജന നീക്കവുമായി സിപിഎമ്മും പൗരപ്രമുഖരും

വിഴിഞ്ഞത്ത് അനുരഞ്ജന നീക്കവുമായി സിപിഎമ്മും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപപ്പ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. ഏറ്റുമുട്ടലിന് ഇല്ലെന്നു ബോധ്യപ്പെടുത്താനായിരുന്നു സന്ദര്‍ശനം. ചീഫ് സെക്രട്ടറിയും മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസും ഇടപെട്ടതിനു പിറകേയാണ് നാഗപ്പന്‍ വിഴിഞ്ഞത്തു പ്രചാരണ ജാഥ പ്രഖ്യാപിച്ചുകൊണ്ട് ആര്‍ച്ച്ബിഷപിനെ സന്ദര്‍ശിച്ചത്. പൗരപ്രമുഖരും ആത്മീയ നേതാക്കളും ഇന്നു വിഴിഞ്ഞം സന്ദര്‍ശിക്കും. സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്ന സന്ദേശവുമായാണ് സന്ദര്‍ശനം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും കാണും. സമരപ്പന്തലുകളും സന്ദര്‍ശിക്കും. […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 5

◾വിഴിഞ്ഞത്ത് അനുരഞ്ജന നീക്കവുമായി സിപിഎമ്മും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപപ്പ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. ഏറ്റുമുട്ടലിന് ഇല്ലെന്നു ബോധ്യപ്പെടുത്താനായിരുന്നു സന്ദര്‍ശനം. ചീഫ് സെക്രട്ടറിയും മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസും ഇടപെട്ടതിനു പിറകേയാണ് നാഗപ്പന്‍ വിഴിഞ്ഞത്തു പ്രചാരണ ജാഥ പ്രഖ്യാപിച്ചുകൊണ്ട് ആര്‍ച്ച്ബിഷപിനെ സന്ദര്‍ശിച്ചത്. ◾കേന്ദ്രസേനയെ വിളിക്കുന്ന കാര്യത്തില്‍ മലക്കം മറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. ക്രമസമാധാന നില കൈകാര്യം ചെയ്യാന്‍ കേരള പോലീസ് ധാരാളമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. […]

Posted inലേറ്റസ്റ്റ്

കുടുംബശ്രീ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് കുടുംബശ്രീ ഡയറക്ടർ.

കുടുംബശ്രീ അംഗങ്ങൾക്ക് മീറ്റിംഗിൽ ചൊല്ലാനായി കുടുംബശ്രീ തയ്യാറാക്കിയ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചെന്ന വാർത്ത തള്ളി കുടുംബശ്രീ ഡയറക്ടർ. കേന്ദ്രസർക്കാർ നൽകിയ സത്യപ്രതിജ്ഞ മലയാളത്തിൽ പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും ഡയറക്ടർ വ്യക്തമാക്കി. കുടുംബശ്രീ ഡയറക്ടറുടെ വിശദീകരണം കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ(NRLM) ‘നയി ചേതന ‘ എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി 2022 നവംബർ 25 മുതൽ ഡിസംബർ 23വരെ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയൽക്കൂട്ടതലം വരെ […]

Posted inബിസിനസ്സ്

യുപിഐ വിപണി വിഹിതം 30 ശതമാനത്തില്‍ കൂടരുത്!

രാജ്യത്ത് യുപിഐ ആപ്ലിക്കേഷന്‍ മുഖാന്തരമുള്ള ഇടപാടുകള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷനാണ് സമയപരിധി ദീര്‍ഘിപ്പിച്ചത്. എന്‍പിസിഐയുടെ നിര്‍ദ്ദേശ പ്രകാരം, ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്ലിക്കേഷനുകളുടെ വിപണി വിഹിതം 30 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ പരിധിയിലേക്ക് ഇടപാടുകള്‍ ചുരുക്കാന്‍ 2024 ഡിസംബര്‍ 31 വരെയാണ് കമ്പനികള്‍ക്ക് സാവകാശം നല്‍കിയിരിക്കുന്നത്. 2020- ലാണ് എന്‍പിസിഐ ഇടപാട് പരിധി ചുരുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തുടക്കമിട്ടത്. ആമസോണ്‍, വാട്‌സ്ആപ്പ് തുടങ്ങിയ കമ്പനികള്‍ […]