സ്കൂള്‍ യൂണിഫോമില്‍ മല്‍സ്യം വിറ്റു വാര്‍ത്താതാരമായ ഹനാന് വീണ്ടും വാര്‍ത്തകളില്‍. ജലന്ധറില്‍ പരീക്ഷയ്ക്കുള്ള ട്രെയിന്‍ യാത്രക്കിടെ മദ്യലഹരിയിലുള്ള യാത്രക്കാരന് അപമര്യാദയായി പെരുമാറിയതിനെതിരേ പ്രതികരിച്ച തന്നോട് പോലീസ് എത്തി അപരിചിതമായ സ്റ്റേഷനില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതു ലൈവായി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണ് ഇപ്പോള്‍ വാര്‍ത്തയായത്. അക്രമിയെ കസ്റ്റഡിയിലെടുക്കാതെ തന്നോട് ഇറങ്ങാന്‍ പറയുന്ന പോലീസിനോടു ശക്തമായി പ്രതികരിക്കുന്ന വീഡിയോയാണ് ഹനാന് ലൈവായി പോസ്റ്റു ചെയ്തത്.
സ്കൂള്‍ യൂണിഫോമില്‍ മല്‍സ്യം വിറ്റു വാര്‍ത്താതാരമായ ഹനാന് വീണ്ടും വാര്‍ത്തകളില്‍
