എംബാപ്പേയുടെ ഇരട്ടഗോളിന്റെ മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെ തോല്പിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പോളണ്ടിനെ രണ്ടാം പകുതിയില്‍ നിഷ്പ്രഭരാക്കിയായിരുന്നു ഫ്രാന്‍സിന്റെ ജയം. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേ ഒളിവിയര്‍ ജിറൂദിന്റെ ഗോളിലൂടെ ഫ്രാന്‍സ് മുന്നിലെത്തി. രണ്ടാം പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഫ്രാന്‍സ് എംബാപ്പേയുടെ ഇരട്ട ഗോളിലൂടെ മത്സരം തങ്ങള്‍ക്കനുകൂലമാക്കി. മത്സരത്തിന്റെ ഇഞ്ചുറി ടൈം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കേ പോളണ്ടിന് അനുകൂലമായി കിട്ടിയ പെനാല്‍റ്റിയിലൂടെ ലെവന്‍ഡോവ്സ്കി ഒരു ഗോള്‍ തിരിച്ചടിച്ചു. പോളണ്ടിനെതിരെ നേടിയ ഇരട്ടഗോളുകളടക്കം എംബാപ്പേ ഈ ലോകകപ്പില്‍ ഇതുവരെ 5 ഗോളുകളടിച്ച് ഗോള്‍ വേട്ടയില്‍ മുന്നിലാണ്.
ഫ്രഞ്ച് കുതിപ്പ്, എംബാപ്പെയുടെയും
