ഒലയുടെ ബഡ്ജറ്റ് ഫ്രണ്ട്ലി മോഡല്‍ എന്ന ഖ്യാതിയോടെ കമ്പനി പുറത്തിറക്കിയ ഇലക്ട്രിക് സ്കൂട്ടറാണ് എസ്1 എയര്‍. ഒക്ടോബര്‍ 22നാണ് വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ചിങ് കമ്പനി നടത്തിയത്. വെറും 999 രൂപ കൊടുത്ത് വാഹനം ബുക്ക് ചെയ്യാവുന്നതാണ്. 84,999 രൂപയാണ് വാഹനത്തിന്റെ വില (എക്സ്-ഷോറൂം). ഏറെ പ്രത്യേകതകളോടെയാണ് വാഹനം ഒല വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഡിസൈന്‍ തന്നെയാണ് വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഒല ഇലക്ട്രിക് പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഒരുലക്ഷമോ അതിലേറെയോ വിലയുള്ള – പ്രീമിയം – സ്കൂട്ടര്‍ വിഭാഗത്തില്‍ 50 ശതമാനത്തിലേറെ വിപണിവിഹിതം കഴിഞ്ഞമാസം സ്വന്തമാക്കിയെന്നാണ് കമ്പനി അവകാശപ്പെട്ടത്. കഴിഞ്ഞമാസം 20,000ലേറെ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില്പനയാണ് ഒല രേഖപ്പെടുത്തിയത്. 2025ഓടെ ഇന്ത്യന്‍ ടൂവീലര്‍ വിപണി പൂര്‍ണമായും ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യമെന്നും ഒല വ്യക്തമാക്കി.
ഒല എസ്1 എയര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം
