കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിച്ച ആപ്പിളിന്റെ ഐഫോണ്‍ 13ന് ഫ്ലിപ്കാര്ട്ടില് വന്‍ വിലക്കുറവ്. ഫ്ലിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ 13 പരമാവധി റീട്ടെയില്‍ വിലയായ 69,900 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നും 26,401 രൂപ കിഴിവ് വരെ നേടി ഈ ഐഫോണ്‍ മോഡല്‍ വാങ്ങാം. ലൈവ് ഹിന്ദുസ്ഥാന്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റന്റ് കിഴിവായി 3,901 രൂപ കുറവ് ലഭിക്കും. വില 65,999 ആയി കുറയുന്നു. ഇതുകൂടാതെ പുതിയ ഐഫോണിനായി പഴയ ഫോണ്‍ എക്സേഞ്ച് ചെയ്താല്‍ 22,500 രൂപവരെ കിഴിവ് ലഭിക്കാം. അതിനാല്‍, അവസാനമായി 43,499 രൂപയ്ക്ക് ഐഫോണ്‍ 13 ലഭിക്കും. അതോടെ മൊത്തം കിഴിവ് 26,401 രൂപവരെ ലഭിക്കാം. 128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്റിനാണ് ഈ കിഴിവ്. മുന്‍വശത്ത് 12എംപി സെല്‍ഫി ക്യാമറയുണ്ട്. പിന്നില്‍ 12എംപിയുടെ ഡ്യുവല്‍ ക്യാമറ സജ്ജീകരണവുമുണ്ട്.
ഐഫോണ്‍ 13ന് ഫ്ലിപ്കാര്ട്ടില് വന്‍ വിലക്കുറവ്
