Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 03. 12

◾വിഴിഞ്ഞത്ത് കേന്ദ്രസേന അടുത്തയാഴ്ച അവസാനത്തോടെ എത്തിയേക്കും. ബുധനാഴ്ച ഹൈക്കോടതി ഉത്തരവുണ്ടാകുമെന്നാണ് സര്‍ക്കാരും അദാനി ഗ്രൂപ്പും പ്രതീക്ഷിക്കുന്നത്. തുറമുഖ നിര്‍മാണത്തിനു സംരക്ഷണം നല്‍കാന്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കേന്ദ്രസേനയുടെകാര്യത്തില്‍ കോടതിയാണു തീരുമാനമെടുക്കുന്നതെന്ന് മന്ത്രി ആന്റണി രാജു. കേന്ദ്രസേനയെക്കൊണ്ട് വിരട്ടാന്‍ നോക്കേണ്ടെന്നാണ് സമര സമിതിയുടെ നിലപാട്. അക്രമസംഭവങ്ങളില്‍ ആയിരത്തോളം പേരെ പ്രതികളാക്കിയിട്ടുണ്ട്. ഇവരെ അറസ്റ്റു ചെയ്യുന്നത് പോലീസിനു കടുത്ത വെല്ലുവിളിയാകും. (കടല്‍ക്കൊള്ള… https://youtu.be/5M08o8U7Usc ) ◾ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടതുകൊണ്ടാണ് കേന്ദ്രസേനയെ വിളിച്ചുവരുത്തുന്നതെന്ന് കേന്ദ്രമന്ത്രി […]

Posted inലേറ്റസ്റ്റ്

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ആവശ്യത്തിന് ബസ്സുകൾ ആവശ്യപ്പെട്ട് തീർത്ഥാടകൻ ഹൈക്കോടതിക്ക് കത്തെഴുതി.

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെ എസ് ആർ ടി സി ബസ്സുകൾ ആവശ്യപ്പെട്ട് തീർഥാടകൻ ഹൈക്കോടതിക്ക് കത്തയച്ചു. ഇക്കാര്യത്തിൽ വൈകിട്ട് നാലുമണിക്കകം മറുപടി നൽകാൻ പത്തനംതിട്ട ജില്ലാ കലക്ടർക്കും എസ്പിക്കും ദേവസ്വം ബെഞ്ചിന്റെ നിർദേശം. തീർഥാടകന്റെ പരാതി വൈകിട്ട് 4ന് കോടതി പരിഗണിക്കും. എന്നാൽ ശബരിമല മണ്ഡലകാല മഹോത്സവവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് കെ എസ് ആർ ടി സി ഒരുക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി പമ്പ – നിലയ്ക്കൽ ചെയിൻ സർവീസുകൾ സർവകാല […]

Posted inബിസിനസ്സ്

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4945 രൂപയായി. 39,560 രൂപയാണ് പവന്റെ വില. കഴിഞ്ഞ ദിവസവും സ്വര്‍ണവില വര്‍ധിച്ചിരുന്നു. 400 രൂപയാണ് വെള്ളിയാഴ്ച വര്‍ധിച്ചത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 1800 ഡോളര്‍ കടന്നിരുന്നു. യു.എസില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകാനുള്ള സാധ്യത കൂടുതല്‍ സുരക്ഷിതമായ നിക്ഷേപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ഇത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇതിനൊപ്പം പലിശനിരക്ക് ഉയര്‍ത്തുന്നതിന്റെ തോത് കുറക്കുമെന്ന് യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വിന്റെ പ്രഖ്യാപനവും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും സ്വര്‍ണവില […]

Posted inലേറ്റസ്റ്റ്

‘ഓപ്പറേഷന്‍ താമര’തുഷാര്‍ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസിന്റെ നോട്ടീസ് വീണ്ടും

തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമര’യുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ അടുത്ത ചൊവ്വയോ ബുധനോ ഹാജരാകാനാണ് നോട്ടീസ്. ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിലെ തുഷാറിന്‍റെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് നോട്ടീസ് നല്‍കിയത്.തുഷാര്‍ വെള്ളാപ്പള്ളിയുടെ അഭിഭാഷകനായ സിനിൽ മുണ്ടപ്പള്ളിയാണ് നോട്ടീസ് കൈപ്പറ്റിയത്. കഴിഞ്ഞ 25 ന് ചോദ്യം ചെയ്യലിന് ഹാജരാകാന് എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും തുഷാർ ഇതിനെ ചോദ്യം […]

Posted inടെക്നോളജി

ഇന്ത്യന്‍ സ്മാര്‍ട് ടിവികള്‍ക്ക് റെക്കോര്‍ഡ് വില്‍പന

ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട് ടിവികള്‍ക്ക് റെക്കോര്‍ഡ് വില്‍പന. രാജ്യത്തെ സ്മാര്‍ട് ടിവി വില്‍പനയില്‍ മൂന്നാം പാദത്തില്‍ 38 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സ്വദേശി ബ്രാന്‍ഡുകളുടെ സ്മാര്‍ട് ടിവി വില്‍പന മൊത്തം വില്‍പനയുടെ 22 ശതമാനം വിഹിതമാണ് കാണിക്കുന്നത്. ഇത് റെക്കോര്‍ഡ് നേട്ടമാണ്. കൗണ്ടര്‍പോയിന്റ് ഐഒടി സര്‍വീസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യയുടെ സ്മാര്‍ട് ടിവി വിപണിയുടെ 40 ശതമാനം കൈവശപ്പെടുത്തി. ചൈനീസ് ബ്രാന്‍ഡുകള്‍ 38 ശതമാനം വിഹിതവും സ്വന്തമാക്കിയിട്ടുണ്ട്. 30,000 രൂപയ്ക്ക് താഴെ വില […]

Posted inവിനോദം

വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍

സിന്‍സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ്സ്. ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഷെയിന്‍ നിഗവും സണ്ണി വെയ്‌നും കിടിലന്‍ പോലീസ് ഗെറ്റപ്പിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് എം.സജാസ് രചന നിര്‍വഹിച്ച ചിത്രം പാലക്കാട്ടിലെ ഒരു പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ക്രൈം ഡ്രാമാ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് […]

Posted inവിനോദം

വിക്കി കൗശലിന്റെ ‘സാം ബഹദുര്‍’ 2023 ല്‍

വിക്കി കൗശലിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘സാം ബഹദുര്‍’. ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആയ സാം മനേക് ഷാ ആയാണ് വിക്കി കൗശല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ വിക്കി കൗശലിന്റെ ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2023 ല്‍ റിലീസ് ചെയ്യും. ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ പക്കിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ രാജ്യം ഫീല്‍ഡ് മാര്‍ഷല്‍ […]

Posted inഓട്ടോമോട്ടീവ്

വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി മാരുതി

വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി. 2023 ജനുവരി മുതല്‍ നടപ്പിലാക്കുന്ന വില വര്‍ധന വേരിയന്റുകളിലും മോഡല്‍ അടിസ്ഥാനത്തിലും വ്യത്യസ്തമായിരിക്കും. 2022 നവംബറില്‍, ഇന്തോ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 132,395 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 109,726 യൂണിറ്റുകളില്‍ നിന്ന്. 2021 നവംബറില്‍ 17,473 യൂണിറ്റുകളില്‍ നിന്ന് 18,251 മിനി കാറുകള്‍ (ഓള്‍ട്ടോ, എസ്-പ്രസ്സോ ഉള്‍പ്പെടെ) വിറ്റഴിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. കോംപാക്റ്റ് വിഭാഗത്തില്‍ സെലെരിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, മാരുതി സുസുക്കി […]

Posted inപുസ്തകങ്ങൾ

ഹിഗ്വിറ്റ

എന്‍.എസ് മാധവന്‍ എന്ന കഥാകാരന്‍ മലയാളത്തിന്റെ ജീനിയസ്സാണ്. ഉള്ളിലെ അഗ്‌നികോണില്‍ നിന്നുദിച്ചുയരുന്ന വാക്കുകള്‍ കൊണ്ട് ഈ കഥാകാരന്‍ നമ്മുടെ ഭാഷയില്‍ പുതിയൊരു മിഥോളജി സൃഷ്ടിച്ചു. ഉറക്കത്തിന്റെ ഉണര്‍വില്‍ കിടക്കുന്ന ബിംബങ്ങളെ ജപിച്ചുണര്‍ത്തുകയും സ്ഥലകാലങ്ങളെ ഉടച്ചുവാര്‍ക്കുകയും ചെയ്യുന്ന മാന്ത്രിക വിദ്യയാണത്. ‘ഹിഗ്വിറ്റ’. എന്‍ എസ് മാധവന്‍. ഡിസി ബുക്‌സ്. വില 108 രൂപ.

Posted inആരോഗ്യം

ടോണ്‍സിലൈറ്റിസും മറ്റൊരാളിലേക്ക് പകരും

കാലാവസ്ഥയും ടോണ്‍സിലൈറ്റിസും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. ചില പ്രത്യേക ബാക്ടീരിയകളും വൈറസുകളും കൂടുതല്‍ പെരുകുന്നതും അവ ശരീരത്തിലേക്കു കടക്കുന്നതും ചില പ്രത്യേക കാലാവസ്ഥയുണ്ടാകുമ്പോഴാണ്. എന്നാല്‍ ഏതു കാലാവസ്ഥയിലും ടോണ്‍സിലൈറ്റിസ് ഉണ്ടാകാം. ടോണ്‍സിലുകളില്‍ ഉണ്ടാകുന്ന നീര്‍വീക്കമാണു ടോണ്‍സിലൈറ്റിസ്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴോ രോഗാണു ശക്തനാവുമ്പോഴോ ടോണ്‍സിലില്‍ അണുബാധയുണ്ടായി വീക്കവും പഴുപ്പും ഉണ്ടാകും. രണ്ടു മുതല്‍ 15 വയസുവരെയുള്ള കുട്ടികളിലാണു പ്രധാനമായും ഈ രോഗം കാണപ്പെടുന്നത്. മുതിര്‍ന്നവരിലും ഈ രോഗമുണ്ടാകാമെങ്കിലും 50 വയസിനു ശേഷം ഇതു വളരെ അപൂര്‍വമാണ്. ബാഹ്യാന്തരീക്ഷത്തിലും […]