മെസ്സി ദൈവമൊന്നുമല്ലല്ലോയെന്ന് അധിക്ഷേപിച്ച ആസ്ട്രേലിയന്‍ കോച്ചിനേയും ആസ്ട്രേലിയയേയും അന്ധാളിപ്പിച്ച് സൂചിയില്‍ നൂല് കോര്‍ക്കും പോലെ പന്ത് പായിച്ചാണ് മെസിയും അര്‍ജന്റീനയും കളിയുടെ 35-ാം മിനിറ്റില്‍ സ്കോറിങ് തുടങ്ങിയത്. 57-ാം മിനിറ്റില്‍ ജൂലിയസ് അല്‍വാരസിലൂടെ അര്‍ജന്റീന ലീഡ് രണ്ടാക്കി ഉയര്‍ത്തി. 77-ാം മിനിറ്റിലെ ആസ്ട്രേലിയന്‍ മുന്നേറ്റം അര്‍ജന്റീനയുടെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ മുഖത്ത് തട്ടി സെല്‍ഫ് ഗോളായി. ലോട്ടെറോ മാര്‍ട്ടിനസ് ഏതാനും അവസരങ്ങള്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ അര്‍ജന്റീനയുടെ വിജയം ഇതിലും വലിയ മാര്‍ജിനില്‍ ആവുമായിരുന്നു. അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ചെങ്കിലും ഓസ്ട്രേലിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് ആധികാരികമായി തന്നെ തോല്പിച്ചാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം.
മെസ്സിയുടെ മാന്ത്രികക്കാൽ .
