സഹകരണ ഓഡിറ്റ് സംവിധാനം ഫലപ്രദമായി ശക്തിപ്പെടുത്തുന്നതിനായി ടീം ഓഡിറ്റിങ്ങിന്റെ പരിശീലനം പൂര്‍ത്തിയായി വരുന്നതായി സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന് നിയമസഭയില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ ടീം ഓഡിറ്റ് ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ ടീം ഓഡിറ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി വകുപ്പിലെ എല്ലാ ഓഡിറ്റര്‍മാര്‍ക്കുമുള്ള ട്രെയിനിങ്ങ് തിരുവനന്തപുരം അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബറില്‍ ആരംഭിച്ചു.ഡിസംബർ പൂർത്തിയാവുന്നതോടെ എല്ലാ ജില്ലകളിലെയും ഓഡിറ്റർമാരുടെ പരിശീലനം പൂർത്തിയാകും. ഓഡിറ്റിങ്ങിനായി പ്രത്യേക ആപ്പ് തയ്യാറാക്കി. അതുവഴികേരളത്തിലെ മുഴുവന്‍ സഹകരണ സംഘങ്ങളുടെ അടിസ്ഥാന വിവരങ്ങളും, ഓഡിറ്റ് സംബന്ധിച്ച വിവരങ്ങളും സഹകരണ ഓഡിറ്റ് മോണിറ്ററിംഗ് & ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (camis)ലൂടെ ഓണ്‍ലൈനായി www.camis.kerala.gov.in എന്ന വെബ് സൈറ്റ് മുഖാന്തിരം പൊതുജനങ്ങള്‍ക്ക് കാണുന്നതിനുള്ള സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
സഹകരണ വകുപ്പിൽ ടീം ഓഡിറ്റിങ്ങിനായുള്ള പരിശീലനം പൂർത്തിയായിവരുന്നതായി മന്ത്രി വി എൻ വാസവൻ
