വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതി തന്നെയാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ. വലിയൊരു ചർച്ചയ്ക്കൊടുവിൽ തുടങ്ങിയ വിഴിഞ്ഞം തുറമുഖ പദ്ധതി നിർമ്മാണഘട്ടത്തിൽ ഇങ്ങനെയൊരു സമരം ഉണ്ടാകരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം അടിയന്തിര പ്രമേയത്തിൽ പോലും ആവശ്യപ്പെട്ടത് സമരം ഒത്തുതീർക്കാൻ ശ്രമിക്കണം എന്നാണ് . ഈ പദ്ധതിക്കിടയിൽ നിരവധി തടസ്സങ്ങൾ ഉണ്ടായി. ഇത്തരമൊരു പ്രശ്നം വികസിച്ച് വരാൻ പാടില്ലായിരുന്നു. വളരെ സെൻസിറ്റീവായ സ്ഥലത്ത് ഇത്രയുമൊന്നുമല്ല പ്രശ്നം ഉണ്ടാകേണ്ടിയിരുന്നത്. ഇത്രയുമേ സംഭവിച്ചുള്ളൂവെന്നത് ഭാഗ്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമരത്തിനിടയിൽ മന്ത്രിയെക്കുറിച്ച് പറഞ്ഞത് വളരെ മോശം അഭിപ്രായമായിപ്പോയി. അതിനെ കുറിച്ച് മാന്യമായി ലീഗ് പറഞ്ഞു, ഇടത് മുന്നണി അത് കേട്ടില്ല. തങ്ങൾ ഒരു മുതലെടുപ്പാഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
വിഴിഞ്ഞം തുറമുഖം പദ്ധതി ആവശ്യമായത് ;പി കെ കുഞ്ഞാലിക്കുട്ടി
