വിഴിഞ്ഞം പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് രാഷ്ട്രീയ – സാംസ്കാരിക- സാമൂഹിക മണ്ഡലങ്ങളിലെ 113 പ്രമുഖര്. വിഴിഞ്ഞത്തെ സംഘര്ഷം സര്ക്കാരും പോലീസും ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ചിട്ടുമുണ്ട്. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള് അംഗീകരിക്കണം. കള്ളക്കേസുകള് പിന്വലിക്കണം. നവംബര് 26 ന് തുറമുഖത്തേക്കുള്ള ലോറികള് സമരക്കാര് തടഞ്ഞു. തുറമുഖത്തെ അനുകൂലിക്കുന്നവര് കല്ലേറു നടത്തി. പോലീസ് ഇടപെട്ടില്ല. പിറ്റേന്ന് നവംബര് 27 ന് ഒരാളെ അറസ്റ്റു ചെയ്തു. അന്വേഷിക്കാന് പോയവരെയും അറസ്റ്റു ചെയ്തു. ഭര്ത്താവിന്റെ അറസ്റ്റിനെക്കുറിച്ച് അന്വേഷിക്കാന് പോലീസ് സ്റ്റേഷനില് പോയ സ്ത്രീയെ മര്ദ്ദിച്ചു. സംഭവമറിഞ്ഞ് സ്റ്റേഷന് പരിസരത്തെത്തിയ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ജനക്കൂട്ടത്തെ പൊലീസ് ആക്രമിച്ചതാണ് സ്റ്റേഷന് ആക്രമണത്തിനു കാരണമെന്ന് ഇവര് കുറ്റപ്പെടുത്തി. ബിആര്പി ഭാസ്കര്, എംകെ മുനീര് എംഎല്എ, കവി കെജിഎസ്, കെ അജിത, എംഎന് കാരശേരി, ഇവി രാമകൃഷ്ണന്, അംബികാസുതന് മാങ്ങാട്, സംവിധായകന് ജിയോ ബേബി, മുന് എംപി തമ്പാന് തോമസ്, റിയാസ് കോമു, കല്പ്പറ്റ നാരായണന്, വെല്ഫെയര് പാര്ട്ടി സംസ്ഥാന അധ്യക്ഷന് ഹമീദ് വാണിയമ്പലം, സിആര് നീലകണ്ഠന് തുടങ്ങിയവരാണ് പ്രസ്താവനയില് ഒപ്പിട്ടിരിക്കുന്നത്.
വിഴിഞ്ഞം പ്രശ്നം രമ്യമായി പരിഗണിക്കണമെന്ന് പ്രമുഖർ
