ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു. 1000 രൂപയിൽ നിന്ന് 13,500 രൂപയാക്കിയാണ് ഫിറ്റ്നസ് ടെസ്റ്റിന്റെ തുക ഉയർത്തിയത്. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിയും സമ്പാദിച്ചു .എന്നാൽ അധിക തുക ഈടാക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ ആര്‍ടിഒമാർ ഫിറ്റ്നസ് ടെസ്റ്റിനായി കൂടുതൽ തുകയാണ് ഇപ്പോഴും ഈടാക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നത് .
ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ പണിമുടക്കും
