വിസ്താര എയര്‍ലൈന്‍സ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ ലയിക്കും. 2024 മാര്‍ച്ചോടെ ഇടപാട് പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ പദ്ധതി. എയര്‍ ഇന്ത്യ-വിസ്താര-എയര്‍ ഇന്ത്യ എക്സ്പ്രസ്-എയര്‍ ഏഷ്യ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ടാറ്റ സണ്‍സിന് 74.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ബാക്കിയുള്ള 25.1 ശതമാനം ഓഹരികള്‍ വിസ്താരയില് പങ്കാളിത്തമുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലാവും. ഇടപാടിന്റെ ഭാഗമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 2000 കോടി എയര്‍ ഇന്ത്യയില്‍ ഉടന്‍ നിക്ഷേപിക്കും. നിലവില്‍ വിസ്താരയിലെ 51 ശതമാനം ഓഹരികള്‍ ടാറ്റക്കും 49 ശതമാനം വിസ്താരക്കുമാണ്. 2013ലാണ് ഇരു കമ്പനികളും ചേര്‍ന്ന് വിമാനകമ്പനി തുടങ്ങിയത്. വിസ്താര എയര്‍ ഇന്ത്യയില്‍ ലയിക്കുന്നതോടെ രാജ്യത്തെ ഏറ്റവുംവലിയ വിമാന കമ്പനിയായി എയര്‍ ഇന്ത്യ മാറും. ഒരു വര്‍ഷം മുമ്പാണ് 18,000 കോടി നല്കി ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ വാങ്ങിയത്.
എയര്‍ ഇന്ത്യയില്‍ ലയിക്കാന്‍ വിസ്താര
