മുരിങ്ങയുടെ ഇലയും കായും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. രോഗപ്രതിരോധ ശേഷിയുള്‍പ്പെടെ വര്‍ദ്ധിപ്പിക്കുന്ന മുരിങ്ങക്കായ നിത്യവും കഴിച്ചാല്‍ ഗുണങ്ങള്‍ നിരവധിയെന്ന് ആരോഗ്യവിദഗ്ദ്ധര്‍. വയറിന്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് മുരിങ്ങക്കായ. ഫൈബറിന്റെ കലവറയായ മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് മലബന്ധം ഉള്‍പ്പെടെ തടയാന്‍ സഹായിക്കുന്നു. ദഹനത്തിനും മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് ഗുണം ചെയ്യും. നിയാസിന്, റൈബോഫ്ളേവിന്‍, വിറ്റാമിന്‍ ബി 12 എന്നിവ മുരിങ്ങക്കായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയയെ മികച്ചതാക്കുന്നു. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ദിവസേന മുരിങ്ങക്കായ ഉപയോഗിക്കാം. മുരിങ്ങക്കായ ദിവസേന കഴിക്കുന്നത് പിത്താശയത്തിന്റെ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കാന്‍ മുരിങ്ങക്കായയ്ക്ക് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിത്യേന മുരിങ്ങക്കായ കഴിക്കുന്നവര്‍ക്ക് മികച്ച രോഗപ്രതിരോധ ശേഷിയാകും ഉണ്ടാകുക. വിറ്റാമിന്‍ സിയുടെ കലവറയാണ് മുരിങ്ങക്കായ. മറ്റ് ആന്റീ ബാക്ടീരിയല്‍ ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചുമ, ജലദോഷം, കാലാവസ്ഥ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന അണുബാധകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ മുരിങ്ങക്കായ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. പ്രോട്ടീന്‍, കാല്‍സ്യം, അമിനോ ആസിഡുകള്‍, ഇരുമ്പ്, വിറ്റാമിന്‍ സി, എ, ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങ. ഇത് നിങ്ങളുടെ ചര്‍മ്മം, മുടി, എല്ലുകള്‍, കരള്‍, ഹൃദയം എന്നിവയ്ക്കും നല്ലതാണ്. മുരിങ്ങയില കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
ആരോഗ്യ കലവറയായ മുരിങ്ങ
