ആലപ്പുഴ സിപിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് നടപടി. അന്വഷണ കമീഷൻ റിപ്പോർടിനെ തുടർന്നാണ് നടപടി. കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി. രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടാവുന്നത്. എ.പി സോണ വീട്ടിൽ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് സിപിഎം പാർട്ടിയിൽ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയാണ് പരാതി നൽകിയത്. പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമർപ്പിച്ചിരുന്നു. സോണയുടെ […]
എസ്ഐക്കെതിരെ വനിത സിപിഒയുടെ പരാതി
ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പൊലീസുകാരിയെ എസ്ഐ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി.എസ്ഐ ജിൻസൻ ഡൊമനിക്കിന്‍റെ നടപടിയിലാണ് വനിത സിപിഒ പ്രതിഷേധം ഉയർത്തിയത്. രാവിലെ സ്റ്റേഷൻ ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ എസ്ഐ അധിക്ഷേപ വാക്കുകൾ പറഞ്ഞ് മുറിയില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിൽ ഡിസിപിയുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡ്യൂട്ടി വിഭജനത്തെ ചൊല്ലി സ്റ്റേഷനിൽ എസ്ഐയും ഉദ്യോഗസ്ഥരും തമ്മിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഭിന്നതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.
അടിമാലിയിൽ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊന്ന സംഭവം; സുധീഷ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു
അടിമാലിയിൽ മദ്യത്തിൽ വിഷം ചേർത്ത് ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുധീഷ് പൊലീസിനെ വഴി തെറ്റിക്കാൻ ശ്രമിച്ചതായി കണ്ടെത്തൽ. മരിച്ച കുഞ്ഞുമോന് ആരോഗ്യപ്രശ്നങ്ങളുണ്ടായതോടെ മദ്യം വഴിയിൽ കിടന്നു കിട്ടിയതാണെന്ന് സുധീഷ് പ്രചരിപ്പിച്ചു. ആളുകളെയും പൊലീസിനെയും ഈ രീതിയിൽ തെറ്റിധരിപ്പിക്കാൻ സുധീഷിനായി. മദ്യ കുപ്പി കത്തിച്ച് തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു. സിറിഞ്ച് ഉപയോഗിച്ചല്ല സുധീഷ് വിഷം കലര്‍ത്തിയതെന്നും ഇപ്പോൾ തെളിഞ്ഞു. പ്രതി സുധീഷിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് പൊലീസ് ഇന്ന് തെളിവെടുക്കും. മദ്യം കഴിച്ച അപ്സരക്കുന്ന് മദ്യം […]
ചായക്കച്ചടവക്കാരന്റെ മകനു സിഎ പത്താം റാങ്ക്
ചായക്കച്ചവടക്കാരന്റെ മകന് അഖിലേന്ത്യാ തലത്തിലുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ പത്താം റാങ്ക്. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ വൈഭവ് മഹേശ്വരിയാണ് ഇങ്ങനെ തിളക്കമുള്ള വിജയം കൈവരിച്ചത്. കഴിഞ്ഞ നവംബറില്‍ നടന്ന പരീക്ഷയില്‍ എണ്ണൂറില്‍ 589 മാര്‍ക്കാണ് വൈഭവ് നേടിയത്. ജയ്പൂരിലെ മാനസരോവറില്‍ ചായയും കച്ചോരിയും വില്‍ക്കുന്ന ചെറിയ കടയില്‍നിന്നുള്ള വരുമാനംകൊണ്ടാണ് വൈഭവിന്റെ പിതാവ് കുടുംബം പുലര്‍ത്തുന്നത്. തന്റെ സാമ്പത്തിക ക്‌ളേശങ്ങള്‍ പഠനത്തെ ബാധിക്കാതിരിക്കാന്‍ ഈ വൈഭവും കഠിനധ്വാനിയായി. സഹോദരന്‍ വരുണ്‍ രണ്ടു വര്‍ഷം മുമ്പ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പരീക്ഷ […]
കടുവയെ മയക്കുവെടിവെച്ച് പിടികൂടി
വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റി. അതിനുശേഷം കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 14
◾അധ്യാപകരെ ‘ടീച്ചര്‍’ എന്നു വിളിക്കണമെന്നു ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെന്നു ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ തന്നെ അറിയിച്ചെന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്‍, മാഡം അഭിസംബോധനകള്‍ മാറ്റി ടീച്ചര്‍ വിളി വേണമെന്ന നിര്‍ദേശം സര്‍ക്കാരിനു ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. വളരെ കരുതലോടെ എടുക്കേണ്ട തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു. ◾ഭാരത് ജോഡോ യാത്രക്കിടെ ജലന്ധറില്‍നിന്നുള്ള ലോക്സഭാംഗമായ സന്തോഖ് സിംഗ് ചൗധരി കുഴഞ്ഞുവീണു മരിച്ചു. 75 വയസായിരുന്നു. മുന്‍ മന്ത്രിയാണ്. പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് എംപി മരിച്ചത്. യാത്ര താത്കാലികമായി […]
സ്വര്‍ണ വില കുതിച്ചുയരുന്നു
സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്ന നിരക്കില്‍. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ ഉയര്‍ന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ 560 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 160 രൂപ ഉയര്‍ന്നിരുന്നു. പവന് 41,600 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ ഉയര്‍ന്നു. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി […]
5ജി ഫോണുകള്‍ക്ക് വന്‍ ഓഫറുകളുമായി ആമസോണ്‍
5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുകളുമായി ആമസോണ്‍. ചില ബ്രാന്‍ഡുകളുടെ ഫോണുകള്‍ക്ക് 60 ശതമാനം വരെ ഇളവുകള്‍ നല്‍കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവയും ലഭ്യമാണ്. എച്ച്ഡിഎഫ്‌സി, എച്ച്എസ്ബിസി ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 5 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുന്നത്. സാംസംഗ് ഗാലക്‌സി എസ്20 സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 59 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, 30,999 രൂപയ്ക്ക് സാംസംഗ് ഗാലക്‌സി എസ്20 5ജി […]
വാരിസും തുനിവും കടത്തിവെട്ടി ‘വീര സിംഹ റെഡ്ഡി’
ബോക്‌സ്ഓഫിസ് വേട്ടയില്‍ അജിത്തിനെയും വിജയ്യെയും കടത്തി വെട്ടി ബാലയ്യയുടെ വിളയാട്ടം. ജനുവരി 12ന് സംക്രാന്തി റിലീസ് ആയി തിയറ്ററുകളിലെത്തിയ വീര സിംഹ റെഡ്ഡി ആദ്യദിനം വാരിയത് 54 കോടി രൂപയാണ് (ആഗോള കളക്ഷന്‍). സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് കളക്ഷന്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയെന്ന റെക്കോര്‍ഡും വീര സിംഹ റെഡ്ഡി സ്വന്തമാക്കി. ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം നീങ്ങുന്നത്. ചിത്രത്തിന്റെ ഓള്‍ […]
ഷാഹിദ് കപൂര്‍, വിജയ് സേതുപതി ‘ഫര്‍സി’ ട്രെയിലര്‍
ഷാഹിദ് കപൂര്‍, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്യുന്ന വെബ് സീരിസ് ‘ഫര്‍സി’യുടെ ട്രെയിലര്‍ എത്തി. കള്ളക്കടത്തുകാരനായി ഷാഹിദ് എത്തുമ്പോള്‍ പൊലീസിന്റെ വേഷത്തില്‍ സേതുപതി അവതരിക്കുന്നു. ഹിന്ദിയിലും സ്വന്തം ശബ്ദത്തില്‍ തന്നെയാണ് വിജയ് സേതുപതി ഡബ്ബ് ചെയ്തിരിക്കുന്നത്. റാഷി ഖന്ന, കെ കെ മേനോന്‍, ഭുവന്‍ അരോറ, റെജിന കസാന്ദ്ര എന്നിവരാണ് മറ്റ് താരങ്ങള്‍. ഫാമിലി മാന്‍ എന്ന ഹിറ്റിനുശേഷം രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്യുന്ന വെബ് സീരിസ് […]
