നേപ്പാളിലെ കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം തീപിടിച്ചുണ്ടായ അപകടത്തിൽ 40പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാൾ സ്വദേശികളും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു. കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് […]
നോയ്‌സ്ഫിറ്റ് ട്വിസ്റ്റ് സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍
ഒട്ടനവധി ഫീച്ചറുകള്‍ ഉള്ള നോയ്‌സ്ഫിറ്റ് ട്വിസ്റ്റ് സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ച് ജനപ്രിയ വൈറബിള്‍ ബ്രാന്‍ഡായ നോയ്‌സ്. 1.38 ഇഞ്ച് ടിഎഫ്ടി റൗണ്ട് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. സ്‌ട്രെയിന്‍- ഫ്രീ ഉപയോഗത്തിനായി പ്രത്യേകം സജ്ജീകരിച്ച 55 നിറ്റ് ബ്രൈറ്റ്‌നസ് ലഭ്യമാണ്. 240 ഃ 240 പിക്‌സല്‍ റെസലൂഷനും, 246 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കോളിംഗ് പിന്തുണയാണ് പ്രധാന സവിശേഷത. ഡയല്‍- പാഡില്‍ നിന്ന് വിളിക്കാനും സമീപകാല കോളുകളുടെ ലോഗിലേക്ക് ആക്‌സിസ് ചെയ്യാനും സാധിക്കുന്നതാണ്. കജ68 റേറ്റിംഗാണ് […]
‘ഞാന്‍ ആടുതോമ, ഇത് എന്റെ പുത്തന്‍ റൈയ്ബാന്‍ ഗ്ലാസ്’, ‘സ്ഫടികം’ ടീസര്‍
റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായി ‘സ്ഫടികം’ ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 4 കെ റീമാസ്റ്ററിംഗ് നടത്തി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 9 ന് ആണ്. നടനായ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ ടീസര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ‘ഞാന്‍ ആടുതോമ’ എന്ന ഡയലോഗും, ഇത് എന്റെ പുത്തന്‍ റൈയ്ബാന്‍ ഗ്ലാസ് എന്ന ഡയലോഗും ടീസറിലുണ്ട്. നേരത്തെ ചിത്രത്തിന്റെ പ്രമോഷന്‍ പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്‌സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ […]
‘പ്രൈസ് ഓഫ് പൊലീസിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
മിയ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘പ്രൈസ് ഓഫ് പൊലീസിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് കലാഭവന്‍ ഷാജോണ്‍ ചിത്രത്തില്‍ എത്തുന്നത്. ഉണ്ണിമാധവ് സംവിധാനം ചെയ്യുന്ന ചിത്രം എബിഎസ് സിനിമാസിന്റെ ബാനറില്‍ അനീഷ് ശ്രീധരന്‍, സബിത ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രാഹുല്‍ കല്യാണ്‍ ആണ് രചന നിര്‍വ്വഹിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, മിയ എന്നിവര്‍ക്ക് പുറമെ രാഹുല്‍ മാധവ് , റിയാസ് ഖാന്‍ , തലൈവാസല്‍ വിജയ്, സ്വാസിക, […]
വിലകള്‍ കുത്തനെ കൂട്ടി സ്‌കോര്‍പിയോ
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ മുന്‍നിര സ്‌കോര്‍പിയോ-എന്‍ എസ്യുവിയുടെ വിലകള്‍ കുത്തനെ കൂട്ടി. വേരിയന്റുകളെ ആശ്രയിച്ച് ഒരു ലക്ഷം രൂപ വരെ കുത്തനെ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വാഹനം ലോഞ്ച് ചെയ്ത് ആറ് മാസത്തിനുള്ളിലാണ് ഈ വില വര്‍ദ്ധനവ്. പഴയ സ്‌കോര്‍പിയോയുടെ പുതിയ തലമുറ പതിപ്പായ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ എസ്യുവി, കഴിഞ്ഞ വര്‍ഷം ജൂണ്‍ 27നാണ് 11.99 ലക്ഷം എക്‌സ്-ഷോറൂം പ്രാരംഭ വിലയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ മോഡലിന്റെ മിക്കവാറും എല്ലാ വകഭേദങ്ങള്‍ക്കും 15,000 രൂപ മുതല്‍ ഒരു ലക്ഷം […]
ആംചൊ ബസ്തര്‍
ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണം. ഭാരതീയപുരാണങ്ങളില്‍ ദണ്ഡകാരണ്യമെന്നു പേരുള്ള ബസ്തര്‍ ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമാണ്. ഐതിഹാസികമായും ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായുമൊക്കെ ഏറെ സവിശേഷതകളുണ്ട് ബസ്തറിന്. ഇന്ത്യന്‍ ഭൂപടത്തില്‍ ചോരച്ചുവപ്പിനാല്‍ കലാപഭൂമിയെന്ന നിലയില്‍ അടയാളപ്പെടുത്തപ്പെട്ട്, സുരക്ഷാക്യാമ്പുകളാല്‍ വലയം ചെയ്യപ്പെട്ട് ഈ പ്രദേശം വാര്‍ത്തകളില്‍ നിറയുന്നു. അപരിചിതമായ ഭൂപ്രദേശങ്ങളില്‍ അപരിചിതര്‍ക്കൊപ്പം നടത്തിയ അസാധാരണമായ യാത്രകളുടെ അനുഭവവിവരണം. ‘ആംചൊ ബസ്തര്‍’. നന്ദിനി മേനോന്‍. മാതൃഭൂമി ബുക്‌സ്. വില 467 രൂപ.
കാപ്പി കുടി അധികമായാലും തലവേദന!
സ്‌ട്രെസ് ആണ് തലവേദനയ്ക്കുള്ള ഒരു പ്രധാന കാരണം. എന്നാല്‍ സഹിക്കാനാകാത്ത തലവേദനയ്ക്ക് മറ്റു ചില കാരണങ്ങളുമുണ്ട്. കാപ്പി കുടിച്ചാല്‍ ഒരു ഉന്മേഷമൊക്കെ തോന്നും. എന്നാല്‍ കഫീന്‍ അധികമായാല്‍ തലവേദനയ്ക്കു കാരണമാകാം. രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുന്നതോടൊപ്പം കാപ്പിയോട് അഡിക്ഷന്‍ ഉണ്ടാക്കാനും കഫീന്‍ കാരണമാകും. ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ശരീരത്തിന് ആവശ്യത്തിന് വെള്ളം ഇല്ലാതെ വന്നാല്‍ അത് തലവേദന ഉണ്ടാക്കും. ഇടയ്ക്കിടെ തലവേദന വരുന്നെങ്കില്‍ നിങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഒന്നു ശ്രദ്ധിക്കണം. ചിലപ്പോള്‍ […]
മധ്യാഹ്ന വാര്‍ത്തകള്‍
കേരളത്തിലെ വനങ്ങളില്‍ വന്യജീവികള്‍ ക്രമാതീതമായി വര്‍ധിക്കുന്നതു തടയാന്‍ നടപടി വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. വന്യമൃഗ ശല്യത്തെക്കുറിച്ചു പഠിക്കാന്‍ കേരള വനം ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ നാളെ വയനാട്ടില്‍ സര്‍വകക്ഷി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ സീരീസ് നല്‍കും. […]
3 കോടിയിലേറെ രൂപ കൈപ്പറ്റിയെന്ന പരാതിയിൽ എസ് എൻ സ്വാമിയുൾപ്പെടെ 4 പേർക്കെതിരെ കേസ്
വഞ്ചനാപരാതിയിൽ തിരക്കഥാകൃത്തായ എസ്.എൻ. സ്വാമിക്കെതിരേ കേസ്. സ്ഥലം ഈടു നൽകിയാൽ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം ചെയ്ത് 3 കോടിയിലേറെ രൂപ കൈപ്പറ്റിയെന്ന പരാതിയിൽ എസ് എൻ സ്വാമിയുൾപ്പെടെ 4 പേർക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തത്.നിർമാതാവ് സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ തിരക്കഥാകൃത്തായ എസ്.എൻ. സ്വാമി, പാലക്കാട് സ്വദേശികളായ ടി.പി. ജയകൃഷ്ണൻ, ഭാര്യ ഉഷാ ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ എന്നിവരാണ് നിർമാതാവ് സ്വർഗചിത്ര അപ്പച്ചനെ (പി.പി. ഏബ്രഹാം) പണം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചത്. പരാതിയിൽ കസബ […]
വന്യ ജീവികളുടെ വംശ വർദ്ധനവ് തടയാനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന വനം വകുപ്പ്
കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വന്യ ജീവികളുടെ വംശ വർദ്ധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തിൽ ഹർജി നൽകും. സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാൻ കെ എഫ് ആർ ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കടുവയുടെ ശല്യം രൂക്ഷമായ വയനാട്ടിൽ നാളെ സർവകക്ഷി യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. ഇതിൽ ഉയരുന്ന നിർദേശങ്ങൾ സർക്കാർ ഗൗരവമായി […]
