◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ധര്‍മ്മേന്ദ്ര പ്രധാനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ◾68 പേര്‍ കൊല്ലപ്പെട്ട നേപ്പാള്‍ പൊഖാറ വിമാനാപകടത്തില്‍ മരിച്ചവരില്‍ മൂന്നു പേര്‍ കേരളത്തില്‍ വന്ന് മടങ്ങിയവര്‍. മൂന്നു നേപ്പാള്‍ സ്വദേശികളാണ് കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെ വിമാന അപകടത്തില്‍ മരിച്ചത്. രാജു ടക്കൂരി, റബിന്‍ ഹമാല്‍, അനില്‍ ഷാഹി എന്നിരാണ് കേരളത്തില്‍ നിന്ന് മടങ്ങവെ […]
രാത്രി വാര്‍ത്തകള്‍
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ധര്‍മ്മേന്ദ്ര പ്രധാനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. നേപ്പാള്‍ പൊഖാറ വിമാനാപകടത്തില്‍ മരിച്ചവരില്‍ മൂന്നു പേര്‍ കേരളത്തില്‍ വന്ന് മടങ്ങിയവര്‍. മൂന്നു നേപ്പാള്‍ സ്വദേശികളാണ് കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെ വിമാന അപകടത്തില്‍ മരിച്ചത്. രാജു ടക്കൂരി, റബിന്‍ ഹമാല്‍, അനില്‍ ഷാഹി എന്നിരാണ് കേരളത്തില്‍ നിന്ന് മടങ്ങവെ അപകടത്തില്‍ മരിച്ചത്. […]
നേപ്പാൾ വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
നേപ്പാൾ വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 68 യാത്രക്കാരിൽ മരിച്ചവരിൽ അഞ്ച് പേർ ഇന്ത്യക്കാരാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.ഇന്ന് രാവിലെയാണ് നെപ്പാളിൽ വിമാനം തകർന്ന് വീണ് അപകടം സംഭവിക്കുന്നത്. 45 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു. അപകടസമയത്ത് 68 യാത്രക്കാരും നാല് ജിവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. കാഠ്മണ്ഡുവിൽ നിന്ന് പോയ എടിആർ-72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൊഖാറ വിമാനത്താവളത്തിലെ റൺവേയിലാണ് വിമാനം തകർന്ന് വീണത്. […]
വിദേശ നാണയശേഖരം വീണ്ടും ഇടിയുന്നു
ഇന്ത്യയുടെ വിദേശ നാണയശേഖരം വീണ്ടും ഇടിയുന്നു. ജനുവരി ആറിന് സമാപിച്ച ആഴ്ചയില്‍ 126.8 കോടി ഡോളര്‍ ഇടിഞ്ഞ് 56,158.3 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 4.40 കോടി ഡോളറിന്റെ നേരിയവര്‍ദ്ധന മാത്രം ശേഖരം കുറിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടാഴ്ചകളില്‍ ഇടിഞ്ഞശേഷമായിരുന്നു ഇത്. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 174.7 കോടി ഡോളര്‍ താഴ്ന്ന് 49,644.1 കോടി ഡോളറായതാണ് ജനുവരി ആറിലെ ആഴ്ചയില്‍ തിരിച്ചടിയായത്. അതേസമയം, കരുതല്‍ സ്വര്‍ണശേഖരം 46.1 കോടി ഡോളര്‍ ഉയര്‍ന്ന് 4,178.4 […]
സ്റ്റെഫി സേവ്യര്‍ ചിത്രത്തിന് പേരിട്ടു, ‘മധുര മനോഹര മോഹം’
പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. ‘മധുര മനോഹര മോഹം’ എന്നാണ് ചിത്രത്തിന്റെ പേര്. ഷറഫുദ്ധീന്‍, രജിഷാ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ് , അല്‍ത്താഫ് സലിം, വിജയരാഘവന്‍, സുനില്‍ സുഗത, ബിജു സോപാനം, ബിന്ദു പണിക്കര്‍, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്‍. പത്തനംതിട്ട ജില്ലയിലെ […]
‘ഭോലാ ശങ്കര്‍’ ഒടിടി സ്ട്രീമിംഗ് നെറ്റ്ഫ്‌ലിക്‌സില്‍
ചിരഞ്ജീവി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ഭോലാ ശങ്കര്‍’. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’. ‘ഭോലാ ശങ്കര്‍’ എന്ന ചിരഞ്ജീവി ചിത്രത്തിന്റെ ഒടിടി പാര്‍ട്ണറെ സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. ‘ഭോലാ ശങ്കര്‍’ എന്ന ചിത്രം തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സിലായിരിക്കും സ്ട്രീം ചെയ്യുക. അജിത്ത് നായകനായ ഹിറ്റ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ‘ഭോലാ ശങ്കര്‍’. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ […]
തിരിച്ചു വരവിനൊരുങ്ങി ടാറ്റ സിയറ
ഇന്ത്യന്‍ എസ്യുവി വിപണിയിലെ തലതൊട്ടപ്പനായ ടാറ്റ സിയറയുടെ തിരിച്ചു വരവിന് കളമൊരുങ്ങുന്നു. 2020 ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തിന്റെ പ്രൊഡക്ഷന്‍ മോഡലിനോട് അടുത്തു നില്‍ക്കുന്ന പതിപ്പാണ് 2023 ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ചത്. 2020 മോഡലിന് സൂയിസൈഡ് ഡോറുകളായിരുന്നെങ്കില്‍ ഇപ്പോള്‍ അവതരിപ്പിച്ച മോഡലിന് സാധാരണ ഡോറുകളാണ്. ഇന്ത്യയില്‍ വികസിപ്പിച്ച് നിര്‍മിച്ച ആദ്യ എസ്‌യുവിയായ സിയറയുടെ നിര്‍മാണം 2000 ലാണ് ടാറ്റ അവസാനിപ്പിച്ചത്. 1991ല്‍ പുറത്തിറങ്ങിയ സിയറയുടെ സ്മരണാര്‍ഥം അതുമായി സാമ്യമുള്ള ഡിസൈനോടെയാണ് ടാറ്റ ഇസിയറയുടെ കണ്‍സെപ്റ്റും ഒരുക്കിയിരിക്കുന്നത്. […]
ഞാന്‍ ഒരു വീട്
ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളുംപോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവുംകൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു; ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടുമാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്‍ജന്‍മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്‌കരിച്ച പതിപ്പില്‍ വായിക്കാം. ‘ഞാന്‍ ഒരു വീട്’. ചന്ദ്രമതി. […]
ചെറുതല്ല, മുന്തിരിയുടെ ഗുണങ്ങള്‍!
ഭക്ഷണത്തില്‍ മുന്തിരി ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് വിദഗ്ദര്‍. 1600-ലധികം സംയുക്തങ്ങളാണ് ഈ കുഞ്ഞന്‍ പഴത്തില്‍ അടങ്ങിയിരിക്കുന്നത്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റെസ്വെറാട്രോള്‍ എന്ന സംയുക്തം അണുക്കള്‍ക്കെതിരെ പോരാടി രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. പൊട്ടാസ്യത്തിന്റെ ഉറവിടമാണ് മുന്തിരി. ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ തടയാനും മുന്തിരി സഹായിക്കും. മുന്തിരിയുടെ വിത്തുകളില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ മിനുസമാര്‍ന്നതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. മുന്തിരിയുടെ മറ്റു ഘടകങ്ങള്‍ മുഖക്കുരു തടയാനും തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിച്ച് […]
ചലച്ചിത്ര താരം സുനിൽ സുഖദയുടെ കാറിന് നേരെ തൃശൂരിൽ ആക്രമണം
ചലച്ചിത്ര താരം സുനിൽ സുഖദയുടെ കാറിന് നേരെ തൃശൂരിൽ ആക്രമണം. രണ്ടു ബൈക്കുകളിൽ വന്ന നാലു പേർ തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചാണ് നടന്‍റെ കാറിന് നേരെ ആക്രമണം നടത്തിയത്. സുനിൽ സുഖദ, ബിന്ദു തങ്കം കല്യാണി എന്നിവരുൾപ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മർദ്ദനമേറ്റതായി നടൻ സുനിൽ സുഖദ വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്നവർക്കും മർദ്ദനമേറ്റതായി സുനിൽ സുഖദ വിശദീകരിച്ചു.
