യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുറച്ചു. യുഎയില്‍ ഇനി തണുപ്പ് കാലമായതിനാൽ മലയാളികൾ നാട്ടിലേയ്ക്ക് തിരിക്കുന്ന സമയമാണ്. അതിനാൽ വിമാന ടിക്കറ്റ് നിരക്കിൽ വന്ന മാറ്റങ്ങള്‍ മലയാളിക്ക് തെല്ലാശ്വാസം പകരുന്നുണ്ട്. പുതിയ ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളിലും നിരക്ക് കുറച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളെ അപേക്ഷിച്ച് മസ്‌കറ്റ്-കോഴിക്കോട് സെക്ടറില്‍ ടിക്കറ്റ് നിരക്ക് കൂടുതല്‍ ആണ്. ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞതോടെ ചെറിയ വരുമാനത്തില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ ആശ്വാസത്തിലാണ്. […]
ക്രിക്കറ്റിനെയല്ല, മന്ത്രിയെ ആണ് ബഹിഷ്കരിക്കേണ്ടിയിരുന്നതെന്ന് ശശി തരൂർ എം പി
കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ പ്രതികരണവുമായി വി ഡി സതീശനും പന്ന്യൻ രവീന്ദ്രനും പിന്നാലെ ശശി തരൂര്‍ എംപിയും രംഗത്ത്. മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാർ ബഹിഷ്കരിക്കേണ്ടിയിരുന്നതെന്ന് ശശി തരൂർ എം പി പറഞ്ഞു. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്ഥ ഉണ്ടായി. ക്രിക്കറ്റ് ആവേശം ജനങ്ങൾക്ക് എന്നും ഉണ്ട് . മന്ത്രി വിവരക്കേട് പറഞ്ഞത് കൊണ്ട് ചിലർ സ്റ്റേഡിയം ബഹിഷ്കരിച്ചു. കേരളത്തിൽ ക്രിക്കറ്റ് നന്നായി വളരുന്ന കാലത്താണ് ഇങ്ങനെ ഒരു അവസ്ഥ വന്നതെന്നും തരൂർ ഫെയ്സ്ബുക്കിൽ എഴുതി. […]
സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പാർട്ടിയംഗത്തിന്റെ ഫോണിൽ : നടപടിയെക്കുറിച്ചും വിവാദം
സിപിഎം ഏരിയ കമ്മിറ്റിയംഗം സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചു എന്ന പരാതി പരിശോധിക്കാൻ കഴിഞ്ഞ ദിവസം പാർട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന വിഡിയോ പരിശോധന പുതിയ വിവാദമാകുന്നു. സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളുടെ വിഡിയോ സിപിഎം നേതാക്കൾ ഒന്നിച്ചിരുന്നു കണ്ടത് മര്യാദകേടല്ലേ എന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു വിഡിയോ ഉണ്ടോ എന്ന സംശയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചിലർ ഉന്നയിച്ചപ്പോഴാണ് ദൃശ്യങ്ങളുള്ള പെൻഡ്രൈവ് പാർട്ടി ഓഫിസിലെ സ്റ്റുഡിയോയിൽ കംപ്യൂട്ടറിൽ കണക്റ്റ് ചെയ്തു കണ്ടത് […]
കാര്യവട്ടത്തെ ഒഴിഞ്ഞ ഗാലറി, വിമർശിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും
കായിക മന്ത്രി അബ്ദുറഹ്മാന്‍റെ പരാമർശത്തിനെതിരെ വിമർശനമുന്നയിച്ച് സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രനും.”പട്ടിണി കിടക്കുന്നവർ കളികാണേണ്ട” എന്ന മന്ത്രിയുടെ പരാമർശം കാരണമാണ് ഒഴിഞ്ഞ ഗ്യാലറി കളിക്കാരെ സ്വീകരിച്ചതെന്ന് പന്ന്യൻ കുറ്റപ്പെടുത്തി. നേരത്തേ പ്രതിപക്ഷനേതാവ് വി ഡി സതീശനും കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു. കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കുന്നത് പരിതാപകരമാണെന്നും പന്ന്യൻ വിമര്‍ശിച്ചു. വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും നഷ്ടം കെസിഎക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് മനസിലാക്കണമെന്നും പന്ന്യൻ ഫേസ്ബുക്ക് പോസ്റ്റിൽ […]
ശശി തരൂരിനെ തള്ളാനും കൊള്ളാനുമാകാതെ എ.ഐ .സി.സി, പരസ്യ പ്രസ്താവനകൾ വിലക്കി
തരൂർ വിവാദത്തിന്റെ പേരിൽ പരസ്യപ്രസ്താവനകൾ പാടില്ലെന്ന് എഐസിസി. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമർശനങ്ങൾ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. താരിഖ് അൻവറിനെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തി. കെ പി സി സി അധ്യക്ഷനും, പ്രതിപക്ഷനേതാവും പരസ്പരം ചർച്ചകൾ നടത്തി വേണം മുൻപോട്ട് പോകാനെന്നും എഐസിസി നിർദേശമുണ്ട് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിന് മറുപടിയുമായി ചെന്നിത്തല എത്തിയതോടെയാണ് കോണ്‍ഗ്രസിലെ പുതിയ വിവാദങ്ങളുടെ തുടക്കം. തുടർന്ന് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂരെത്തി. പിന്നാലെ ശശി തരൂരിനെ പിന്തുണച്ചും രമേശ് […]
ശബരിമല മാളികപ്പുറത്തുണ്ടായ വെടിക്കെട്ടപകടത്തില്‍ ഒരു മരണം കൂടി
ശബരിമല മാളികപ്പുറത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്ങന്നൂർ സ്വദേശി രജീഷ് (35) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ ശബരിമല വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി. ചെറിയനാട് സ്വദേശി ജയകുമാർ നേരത്തെ മരിച്ചിരുന്നു. മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപം ജനുവരി രണ്ടിന് വൈകിട്ട് അഞ്ചിനാണ് അപകടം ഉണ്ടായത്. മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ചികിത്സയിലിരിക്കേയാണ് ജയകുമാർ, രജീഷ് എന്നിവര്‍ക്ക് മരണം […]
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന് നല്ല ചികിത്സ കിട്ടിയില്ലെന്ന് പരാതി
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന് ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് വിഴ്ചയെന്ന് പരാതി. തോമസിന്‍റെ കുടുംബമാണ് ആരോപണവുമായി മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് മുന്നിൽ പരാതി പറഞ്ഞത്. തോമസിന്റെ മകൾ സോന മന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നല്ല ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ല. . ആംബുലൻസ് അനുവദിച്ചതിലും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിച്ചു. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലാ കോൺഗ്രസ് […]
നയന സൂര്യന്റെ ദുരൂഹ മരണത്തിലെ അന്വേഷണ സംഘത്തിൽ പഴയ സംഘത്തിലെ ഉദ്യോഗസ്ഥനും
നയന സൂര്യന്റെ ദുരൂഹ മരണത്തിലെ അന്വേഷണ സംഘത്തിൽ ആദ്യ സംഘാംഗം വീണ്ടും ഉൾപ്പെട്ടു. . ആദ്യ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനായ സീനിയർ സിവിൽ പൊലീസ് ഓഫീസർ ക്രിസ്റ്റഫർ ഷിബു വാണ് ആദ്യ സംഘത്തിലും ഇപ്പോൾ രണ്ടാമത്തെ അന്വേഷണ സംഘത്തിലും ഉൾപ്പെട്ടത്. ഷിബു മ്യൂസിയം സ്റ്റേഷനിലായിരുന്നപ്പോൾ നയന കേസ് അന്വേഷിച്ചിരുന്നു. ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത് ഷിബു അടങ്ങിയ സംഘം ആണ്. നിലവിൽ ക്രൈംബ്രാഞ്ചിലാണ് ഷിബു മരണ സമയത്ത് നയന സൂര്യ ധരിച്ചിരുന്ന വസ്ത്രങ്ങളും പുതപ്പും കാണാതായിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്തവയാണ് […]
ആവർത്തിച്ചു നൽകുന്ന നിർദ്ദേശം കേന്ദ്രം അംഗീകരിക്കണമെന്ന് കൊളീജിയം.
കൊളിജീയം വിഷയത്തിൽ കേന്ദ്രം പുതിയ നിർദ്ദേശവുമായി നിലപാടിൽ ഉറച്ചുനിൽക്കുന്നു. കൊളിജീയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഈ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രം കത്ത് നൽകി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കേന്ദ്ര നിയമമന്ത്രി കിരൺ റിജ് ജൂവാണ് കത്ത് നൽകിയത്. ജഡ്ജി നിയമനത്തിൽ കേന്ദ്രത്തിന് സുപ്രീംകോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആവർത്തിച്ച് നൽകുന്ന ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്രം ബാധ്യസ്ഥരാണെന്നാണ് അറിയിച്ചു കൊണ്ട് കൊളീജീയം സർക്കാരിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള ശുപാർശയും […]
ബഫർസോൺ:കോടതി വിധിയിൽ ഇളവ് വേണം, കേരളത്തിന്റെ ഹർജി സുപ്രീം കോടതിയിൽ ഇന്ന്
വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർസോൺ നിശ്ചയിച്ച കോടതി വിധിയിൽ ഇളവാവശ്യപ്പെട്ടുകൊണ്ട് കേരളം ആവശ്യപ്പെടുന്ന ഹർജിയിൽ ഇന്ന് സുപ്രീം കോടതിയിൽ വാദം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേരളത്തിന്‍റെ ആവശ്യം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിലവിലുള്ള വിധി,കരട് വിജ്ഞാപനത്തിനു ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. മതികെട്ടാൻ ചോലയുടെ കാര്യത്തിൽ അന്തിമ വിജ്ഞാപനവും മറ്റുള്ളവയിൽ കരട് വിജ്ഞാപനവുമാണ് നിലനിൽക്കുന്നത്. എന്നാൽ ജൂണിലെ വിധി പരിഷ്കരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം.മൂന്നംഗ ബഞ്ച് പുറപ്പെടുവിച്ച വിധിയിൽ ഇന്നത്തെ രണ്ടംഗ ബെഞ്ചിന് മാറ്റം […]
