‘തങ്കം’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അന്‍വര്‍ അലി രചിച്ച് ബിജിബാല്‍ ഈണമിട്ട ‘ദേവീ നീയേ, വരലക്ഷ്മി നീയേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദാണ്. ചിത്രം ജനുവരി 26ന് തിയറ്ററുകളില്‍ എത്തും. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി തുടങ്ങിയവരും നിരവധി മറാത്തി തമിഴ് താരങ്ങളും വേഷമിടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ്. ക്രൈം ഡ്രാമ വിഭാഗത്തില്‍ […]
സുരേഷ് ബാബു തിരിച്ചെത്തുന്നു, ‘ഡിഎന്‍എ’ യിലൂടെ
കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ടി.എസ് സുരേഷ് ബാബു ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. ഡി.എന്‍.എ, ഐ. പി.എസ് എന്നീ ചിത്രങ്ങളിലൂടെയാണ് സുരേഷ് ബാബു തിരിച്ചെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചത് നടന്‍ മമ്മൂട്ടിയാണ്. ഫോറന്‍സിക് ബയോളജിക്കല്‍ ത്രില്ലറിലൊരുക്കുന്ന ‘ഡി എന്‍ എ ‘യുടെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും. ചിത്രത്തില്‍ അസ്‌കര്‍ സൗദാന്‍ നായകനാകുന്നു. അജു വര്‍ഗീസ്, ജോണി ആന്റണി, ഇന്ദ്രന്‍സ് […]
വില വര്‍ധന നടപ്പിലാക്കി മാരുതി
മാരുതി സുസുക്കി എല്ലാ വാഹനങ്ങളുടെയും വിലയില്‍ 1.1 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചു. വിവിധ മോഡലുകളിലുടെ വര്‍ധനവ് ഏകദേശം 1.1 ശതമാനമായിരിക്കും. മോഡലുകളുടെ ഡല്‍ഹിയിലെ എക്സ് ഷോറൂം വിലകള്‍ അടിസ്ഥാനമാക്കിയാവും ഇത് കണക്കാക്കുന്നത്. 2023 ജനുവരി 16 മുതല്‍ പ്രാബല്യത്തില്‍ വന്നു. സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കുന്നതിനും രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ 50 ശതമാനം വിപണി വിഹിതം വീണ്ടെടുക്കുന്നതിനുമുള്ള ശ്രമത്തില്‍ മാരുതി സുസുക്കി കഴിഞ്ഞ ആഴ്ച, ജിംനി, ഫ്രോങ്സ് എന്നീ രണ്ട് പുതിയ […]
ചെമ്പവിഴവും ഓട്ടുവളയും
നാഗരികതയുടെ കണ്ണടയിലൂടെ നോക്കുമ്പോള്‍ മങ്ങിയും മറഞ്ഞും കാണപ്പെടുന്ന ഒരു ഭൂവിഭാഗമാണ് ഈ കഥകളുടെ ദൃഷ്ടികോണില്‍. നിഴലുകള്‍ വെളിച്ചത്തെ മറയ്ക്കുന്ന, ഇരുള്‍വീഴുന്ന ഗിരിനിരകളിലേക്കും കാടകങ്ങളിലേക്കും അവിടെ അധിവസിക്കുന്ന പച്ചമനുഷ്യരിലേക്കുമുണ്ടള്ള ഒരു നോട്ടം. മലവാഴിയെ ഉപാസിച്ച്, കുലനാഥനെ പ്രീതിപ്പെടുത്തി, ആചാരമുറ തെറ്റാതെപാലിച്ച് മുന്നോട്ടുപോകുന്ന ഈ മലവാസികളുടെ ജീവിതസമ്പ്രദായങ്ങള്‍ ‘പരിഷ്‌കാരി’കളായ നമ്മെ അതിശയിപ്പിച്ചേക്കാം; ചിലപ്പോള്‍ നാണിപ്പിച്ചേക്കാം. ഗോത്രങ്ങളും വര്‍ഗങ്ങളുമായി പിണഞ്ഞും പിരിഞ്ഞും പുലരുന്ന അവരുടെ അജ്ഞാതലോകത്തെ ‘നാട്ടുനടപ്പു’കള്‍ക്ക് നഗരവാസികള്‍ വന്യമെന്നോ അവിശ്വസനീയമെന്നോ ശോചനീയമെന്നോ ഒക്കെ മുദ്രചാര്‍ത്തിയേക്കാം. ‘ചെമ്പവിഴവും ഓട്ടുവളയും’. യു എ […]
ഹാപ്പിയായിരിക്കാന്‍ വേണം, ഹാപ്പി ഹോര്‍മോണ്‍!
മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് ഹാപ്പി ഹോര്‍മോണുകളെക്കുറിച്ചാണ്. നമ്മുടെ ശരീരത്തില്‍ സെറോടോണിന്‍, ഡോപാമിന്‍, എന്‍ഡോര്‍ഫിന്‍, ഓക്സിടോസിന്‍ തുടങ്ങി നിരവധി ഹാപ്പി ഹോര്‍മോണ്‍സുണ്ട്. ഇവ നമ്മെ സന്തോഷത്തോടെയിരിക്കാന്‍ സഹായിക്കും. പല കാര്യങ്ങളിലൂടെയും നമുക്ക് ഈ സന്തോഷകരമായ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. വ്യായാമം ചെയ്യുന്നതിലൂടെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഏത് വ്യായാമവും നിങ്ങള്‍ക്ക് നല്ല അനുഭവം നല്‍കും. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിന് ഭക്ഷണക്രമം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റിന് ചെറിയ അളവില്‍ നിങ്ങളുടെ […]
രാത്രി വാര്‍ത്തകള്‍
ബഫര്‍ സോണ്‍ വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. വിധി ഭേദഗതി ചെയ്യുമെന്ന സൂചന ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബഞ്ച് നല്കി. കരട് വിജ്ഞാപനം വന്ന മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവും കേരളവും തമിഴ്‌നാടും കര്‍ഷകസംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. വിധി ജനജീവീതത്തെ സ്തംഭിപ്പിച്ചെന്നു കേന്ദ്രം അറിയിച്ചു. വിധി ഗുണഫലമുണ്ടാക്കിയില്ലെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്ത മാസ്‌ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് […]
വാച്ചറോട് വിശദീകരണം തേടി ദേവസ്വം പ്രസിഡന്റ്
തീർത്ഥാടകരെ തള്ളിയ ദേവസ്വം വാച്ചർ അരുൺ കുമാറിനോട് ബോർഡ് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ. ജീവനക്കാരൻ ബലം പ്രയോഗിച്ച് തള്ളി എന്ന് ഒരു തീർത്ഥാടകനും പരാതി നൽകിയിട്ടില്ല. വീഡിയോകളിലൂടെ മാത്രമാണ് ഇക്കാര്യം കണ്ടത്. ഭക്തർക്ക് നേരെ ബല പ്രയോഗം നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. കോടതിയുടെ തീരുമാനം അനുസരിച്ചു ബോർഡ് തുടർനടപടികൾ സ്വീകരിക്കും. തീർത്ഥാടകരെ തള്ളാൻ ആരാണ് അദ്ദേഹത്തിന് അനുവാദം നൽകിയതെന്ന് കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കാൻ നിരവധിയായ മാർഗങ്ങളുണ്ട്.എന്തിന് ഇയാൾ ഭക്തരുടെ ദേഹത്ത് തൊടുമെന്നും […]
സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു
സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃകയാക്കിയാണ് സംസ്ഥാന വ്യാപകമാക്കാൻ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എസ്എഫ്ഐ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്‍റെ ആവശ്യപ്രകാരമാണ് കുസാറ്റിൽ ആർത്തവാവധി നൽകാൻ തീരുമാനിച്ചത്. ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര […]
പി വി അൻവർ എം എൽ എയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിയിൽ ചോദ്യം ചെയ്യുന്നു
ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പി വി അൻവർ എം എൽ എയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. 10 വർഷം മുമ്പ് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസി പി വി അൻവർ എം എൽ എയെ വിളിച്ചുവരുത്തിയത്. തന്‍റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാൽ 10 ശതമാനം ഷെയർ നൽകാമെന്ന് അൻവർ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് മലപ്പുറം സ്വദേശിയായ വ്യവസായി സലീം ഇഡിയ്ക്ക് മൊഴി നൽകിയത്.പണം നൽകിയെങ്കിലും ലാഭവിഹിതം […]
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ വിജ്ഞാപനം.
