Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശ്രീനഗറിൽ ചിലയിടങ്ങളിൽ ഭാരത് ജോഡോ യാത്ര കാറിലാക്കണമെന്ന് സുരക്ഷാ ഏജൻസികൾ

കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കേ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില ഭാ​ഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. രാഹുൽ ഗാന്ധി ശ്രീനഗറിൽ എത്തുമ്പോൾ ആള്‍ക്കൂട്ടത്തിനൊപ്പം പോകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളിൽ ഏജൻസികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്. നിലവിൽ ഭാരത് ജോഡോ യാത്ര പഞ്ചാബിലൂടെയാണ് കടന്നുപോകുന്നത്. വ്യാഴാഴ്ച […]

Posted inലേറ്റസ്റ്റ്

അടൂരിനെ ജാതിവാദിയെന്ന് വിളിക്കുന്നത് ശുദ്ധഭോഷ്ക് ; എം എ ബേബി

കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയിൽ അടൂർ ഗോപാല കൃഷ്ണനെ ജാതി വാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്കാണെന്ന് എം എ ബേബി. സ്ഥാപനത്തിന്റെ ചെയർമാൻ ആണ് അടൂർ ഗോപാലകൃഷ്ണൻ. ജീവിതകാലം മുഴുവൻ അടൂർ ഒരു മതേതരവാദിയായിരുന്നുവെന്നും അടൂരിനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യയെന്നും എം എ ബേബി പറഞ്ഞു.മാധ്യമപ്രവർത്തകർ പ്രകോപിപ്പിക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂർ എന്നും അമ്പത് വർഷങ്ങൾ കൊണ്ട് അദ്ദേഹം എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബഫർസോണിലെ അപാകതകൾ കണ്ടെത്താനുള്ള ഫീൽ‍ഡ് സർവ്വേ പൂർത്തിയായി.

ഇടുക്കിയിൽ ബഫർസോണിലുൾപ്പെടുന്ന മേഖലയിലെ അപാകതകൾ കണ്ടെത്താനുള്ള ഫീൽ‍ഡ് സർവ്വേ പൂർത്തിയായി. അറക്കുളം ഒഴികെയുള്ള പഞ്ചായത്തുകളിൽ കെട്ടിടങ്ങൾ ഏതൊക്കെയെന്നുള്ള ജിയോ ടാഗിങ്ങ് അടക്കമാണ് പൂർത്തിയാക്കിയത്. 20 പഞ്ചായത്തുകളിലാണ് ഇടുക്കിയിൽ ഫീൽഡ് സർവ്വേ പൂർത്തിയാക്കിയത്. എട്ടു സംരക്ഷിത വനമേഖലിയിലുൾപ്പെടുന്നതാണീ പഞ്ചായത്തുകൾ. സർവേ പുരോഗതി വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻറെ അധ്യക്ഷതയിൽ യോഗം ചേർന്നു. മൂന്നാർ വന്യജീവി സങ്കേതത്തോടു ചേർന്നുള്ള പ‌ഞ്ചായത്തുകളിൽ നിന്നും ലഭിച്ച 7,816 അപേക്ഷകളില്‍ 7,033 എണ്ണവും, ഇടുക്കിയില്‍ 11,434 അപേക്ഷകളില്‍ 9,931 എണ്ണവും, പെരിയാറില്‍ 7,298 എണ്ണവും […]

Posted inലേറ്റസ്റ്റ്

കമ്പിയില്ലാതെ കാന നിർമ്മാണം ചോദ്യം ചെയ്തയാൾക്ക് മർദ്ദനം

കൊച്ചി കാക്കനാട് മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി കാന കമ്പി ഇല്ലാതെ നിർമ്മിക്കുന്നത് ചോദ്യം ചെയ്തയാൾക്ക് മർദ്ദനം. പാലാരിവട്ടം സ്വദേശി കുര്യനാണ് മർദ്ദനം ഏറ്റത്. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കരാർ കമ്പനി സൂപ്പർവൈസറാണ് മർദ്ദിച്ചത്. കുദ്രോളി എന്ന കമ്പനിയിലെ സൂപ്പർവൈസർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ‘കാനയിലേക്ക് പിടിച്ചു തള്ളി’യെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് നാട്ടുകാർ കൂടുകയും നിർമ്മാണം നിർത്തിവയ്ക്കുകയും ചെയ്തു. ഇന്നലെയാണ് സംഭവം നടന്നത്.

Posted inലേറ്റസ്റ്റ്

കണ്ണൂർ പാനൂരിൽ കോൺഗ്രസുകാർക്ക് നേരെ ആർ എസ് എസ് അക്രമം

പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിമിന് നേരെ ആർ എസ് എസ് അക്രമം.അണിയാരം വലിയാണ്ടി പീടികയിൽ വെച്ചാണ് അക്രമം. ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു . ഇന്നലെ രാത്രി പന്ന്യന്നൂർ കുറുമ്പക്കാവ് ക്ഷേത്രപരിസര കോൺഗ്രസ് ആർഎസ്എസ് സംഘർഷം നടന്നിരുന്നു.

Posted inലേറ്റസ്റ്റ്

സ്റ്റേഷനിൽ പിടിച്ചിട്ട പാൽ കൊണ്ടുവന്ന ടാങ്കർ ലോറി പൊട്ടിത്തെറിച്ചു.

കൊല്ലം ആര്യങ്കാവിൽ മായം കലർത്തിയ പാൽ പിടികൂടിയ സംഭവത്തില്‍ പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു. ടാങ്കറിന്റെ ആദ്യത്തെ കമ്പാർട്ട്‌മെന്റാണ് പൊട്ടിത്തെറിച്ചത്. കമ്പാർട്ട്മെന്റിൽ പ്രഷർ നിറഞ്ഞതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. കഴിഞ്ഞ 6 ദിവസമായി തെന്മല സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 15300 ലിറ്റർ പാലുമായി വന്ന ടാങ്കർലോറിയാണ് പൊട്ടിത്തെറിച്ചത്.   എന്നാൽ ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല. പാലിൽ കൊഴുപ്പിന്‍റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്. KL […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 17

◾ബഫര്‍ സോണ്‍ വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. വിധി ഭേദഗതി ചെയ്യുമെന്ന സൂചന ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബഞ്ച് നല്കി. കരട് വിജ്ഞാപനം വന്ന മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവും കേരളവും തമിഴ്നാടും കര്‍ഷകസംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. വിധി ജനജീവിതത്തെ സ്തംഭിപ്പിച്ചെന്നു കേന്ദ്രം അറിയിച്ചു. വിധി ഗുണമുണ്ടാക്കിയില്ലെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വറും വ്യക്തമാക്കി. ◾സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്‌ക് നിര്‍ബന്ധം. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ക്ഷോഭിച്ച് പി വി അൻവർ, ഇ ഡിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു

ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിയിൽ ചോദ്യം ചെയ്തതിനോട് പ്രതികരിക്കാതെ പി വി അൻവർ എം എൽ എ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷോഭിച്ചാണ് പി വി അൻവർ പ്രതികരിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്ന് പരിഹസിച്ച എംഎൽഎ മറുപടി പറയാൻ സൗകര്യമില്ലെന്നും പറഞ്ഞു.സാമ്പത്തിക ഇടപാടിൽ കളളപ്പണം ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. ഇടപാടുമായി ബന്ധമുളള നിരവധിപ്പേരുടെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന് വയനാട് മെഡിക്കൽ കോളേജിൽ വെച്ച് ചികിത്സ വൈകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്

കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന് വയനാട് മെഡിക്കൽ കോളേജിൽ വെച്ച് ചികിത്സ വൈകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മുതിർന്ന ഡോക്ടർമാർ കണ്ടശേഷമാണ് തോമസിനെ മാറ്റാൻ നടപടി എടുത്തത്. തോമസിനെ കൊണ്ടുപോകുമ്പോൾ സ്റ്റാഫ് നഴ്സ് ഉൾപ്പടെ കൂടെ ഉണ്ടായിരുന്നു. രോഗിയെ സ്റ്റബിലൈസ് ചെയ്ത ശേഷമാണ് കൊണ്ട് പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. തോമസിനെ മാരകമായി കടുവ ആക്രമിച്ചിരുന്നു. ധാരാളം മുറിവുകള്‍ ഉണ്ടാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തിട്ടുണ്ടായിരുന്നു. സര്‍ജന്‍ ഉള്‍പ്പെടെ സീനിയര്‍ ഡോക്ടര്‍മാര്‍ രോഗിയെ കണ്ടിരുന്നു. ഹൃദയസംബന്ധമായ രോഗം കാരണമാണ് രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത്. മുറിവുകളില്‍ […]

Posted inബിസിനസ്സ്

പണപ്പെരുപ്പനിരക്ക് രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കുറഞ്ഞു. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് പണപ്പെരുപ്പനിരക്ക് എത്തിയത്. ഡിസംബറില്‍ പണപ്പെരുപ്പനിരക്ക് 4.95 ശതമാനമായാണ് താഴ്ന്നത്. ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വില താഴ്ന്നതാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. നവംബറില്‍ 5.85 ശതമാനമായിരുന്നതാണ് 4.95 ശതമാനമായി താഴ്ന്നത്. തുടര്‍ച്ചയായ മൂന്നാം മാസമാണ് മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ടക്കത്തിന് താഴെ നില്‍ക്കുന്നത്. 2021 ഏപ്രില്‍ മുതല്‍ തുടര്‍ച്ചയായി 18 മാസങ്ങളില്‍ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ […]