ഇന്റിഗോ വിമാനത്തിലെ എമർജൻസി വാതിൽ യാത്രക്കാരൻ തുറന്ന സംഭവത്തിൽ അന്വേഷണം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഡിസംബർ 10 നാണ് സംഭവം നടന്നത്. ചെന്നൈ – തിരുച്ചിറപ്പള്ളി വിമാനത്തിൽ ആയിരുന്നു സംഭവം. ബിജെപി എംപി തേജസ്വി സൂര്യയാണ് എമർജൻസി വാതിൽ തുറന്നതെന്ന് റിപ്പോർട്ടുകളുണ്ട്. തേജസ്വി സൂര്യയും തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയുമായിരുന്നു എമർജൻസി വാതിലിന് അടുത്തിരുന്നതെന്നാണ് റിപ്പോർട്ടുകൾ.ഏത് യാത്രക്കാരനാണ് എമർജൻസി വാതിൽ തുറന്നതെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടില്ല.
കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന് പാക് പ്രധാനമന്ത്രി
കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന അഭ്യർത്ഥനയില്‍ മലക്കം മറിഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രംഗത്ത്. കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന് വിശദീകരണകുറിപ്പ് പുറത്തിറക്കി. ഈ സാഹചര്യത്തിലാണ് ചര്‍ച്ചക്ക് വ്യവസ്ഥ മുന്നോട്ട് വച്ച് പാക് പ്രധാനമന്ത്രി വീണ്ടും രംഗത്ത് വന്നത്. അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇന്ത്യയുമായി ചര്‍ച്ചക്ക് താത്പര്യം പ്രകടിപ്പിച്ചത്.പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്‌ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് ഷഹബാസ് ഷെരീഫ് […]
ലീലാ പാലസില്‍ രാജകീയവാസം: 24 ലക്ഷത്തിന്റെ ബില്‍ നല്‍കാതെ അതിഥി മുങ്ങി
ഡല്‍ഹിയിലെ ആഡംബര ഹോട്ടലായ ലീലാ പാലസില്‍ 20 ദിവസം രാജകീയമായി താമസിച്ചും തിന്നും കുടിച്ചും ആര്‍മാദിച്ചയാള്‍ ബില്‍തുകയായ 23.46 ലക്ഷം രൂപ നല്‍കാതെ മുങ്ങി. പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിസിനസ് കാര്‍ഡു നല്‍കിയെങ്കിലും അതോടെ രാജകീയ അതിഥിദേവന്‍ അപ്രത്യക്ഷനായി. യുഎഇ സര്‍ക്കാരിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെന്നു വ്യാജരേഖയും വ്യാജ ബിസിനസ് കാര്‍ഡുമെല്ലാം കാണിച്ച് കൊട്ടാര സമാനമായ ഹോട്ടലില്‍ 20 ദിവസം താമസിച്ച മഹമ്മദ് ഷെരീഫ് എന്നയാളാണ് അപ്രത്യക്ഷനായിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നവംബര്‍ 20 […]
പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സ തേടി
എറണാകുളം ജില്ലയിലെ പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സ തേടി. എല്ലാവരും പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവരാണ്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് മൂന്ന് പേർ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചിരുന്നു. ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധനയും നടത്തി.
സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 17
◾ക്ഷേമ പെന്‍ഷനുകള്‍ അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ നിറുത്തലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനക്ഷേമ പദ്ധതികള്‍ നിറുത്തലാക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. അതിന് മനസില്ലെന്നാണ് കേന്ദ്രസര്‍ക്കാരിനോട് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ജിഒ യൂണിയന്‍ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ◾വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍നിന്നും വിട്ടു നില്‍ക്കണമെന്ന് എസ്എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ ഹൈക്കോടതി ഭേദഗതി വരുത്തി. […]
ചരിത്രത്തിലെ ഉയര്‍ന്ന ലാഭം നേടി ഫെഡറല്‍ ബാങ്ക്
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭം നേടി ഫെഡറല്‍ ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷം 2022 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 803.61 കോടി രൂപയാണ് അറ്റാദായം. 54.03 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 521.73 കോടി രൂപയായിരുന്നു ലാഭം. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 39.37 ശതമാനം വര്‍ദ്ധിച്ച് 1,274.21 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 914.29 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 16.89 ശതമാനം വര്‍ദ്ധിച്ച് […]
സാംസങ് ഗ്യാലക്‌സി എ14, എ23 വിപണിയിലെത്തി
സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ സാംസങ് ഗ്യാലക്‌സി എ14 5ജി, എ23 5ജി വിപണിയിലെത്തി. സാംസങ് ഗ്യാലക്‌സി എ14 5ജി യുടെ 6.6 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയ്ക്ക് 90ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉണ്ട്. 5000 എംഎഎച്ച് ആണ് ബാറ്ററി. എക്‌സിനോസ് 1330 ഒക്ടാ-കോര്‍ സിപിയു ആണ് ഹാന്‍ഡ്‌സെറ്റിലുള്ളത്. ഡെപ്തും മാക്രോ ലെന്‍സും ഉള്ള 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ ലെന്‍സ് പിന്‍ ക്യാമറ സജ്ജീകരണമുണ്ട്. 13 മെഗാപിക്‌സലിന്റേതാണ് ഫ്രണ്ട് ക്യാമറ. ഗ്യാലക്‌സി എ14 5ജി 8ജിബി + 128 ജിബി […]
ഷെഹ്‌സാദയിലെ ഗാനമെത്തി, ‘മുണ്ട സോണാ’
കാര്‍ത്തിക് ആര്യനെ നായകനാക്കി രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഷെഹ്‌സാദ. തെലുങ്കില്‍ വന്‍ വിജയം നേടിയ അല വൈകുണ്ഠപുരമുലോയുടെ റീമേക്ക് ആണ് ചിത്രം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘മുണ്ട സോണാ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. പ്രീതം സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദില്‍ജിത്ത് ദൊസാഞ്ജ്, നിഖിത ഗാന്ധി എന്നിവരാണ്. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. മനീഷ കൊയ്രാള, പരേഷ് […]
‘ഭോലാ’ ചിത്രത്തിലും കാക്കിയണിഞ്ഞ് തബു
പുതിയ ചിത്രത്തിലും കാക്കിയണിഞ്ഞ് തബു. അജയ് ദേവ്ഗണ്‍ നായകനാവുന്ന ‘ഭോലാ’ ആണ് ചിത്രം. തമിഴില്‍ വന്‍ വിജയം നേടിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൈതിയുടെ റീമേക്ക് ആണ് ഈ ചിത്രം. ലോകേഷ് കനകരാജിന് കരിയര്‍ ബ്രേക്ക് നേടിക്കൊടുത്ത ചിത്രത്തില്‍ കാര്‍ത്തി ആയിരുന്നു നായകന്‍. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും. അജയ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോലാ. അമല പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് […]
15.99 ലക്ഷം മുതല്‍ എക്‌സ്‌യുവി 400
ഇലക്ട്രിക് എസ്‌യുവി, എക്‌സ്‌യുവി 400യുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര. മൂന്നു വ്യത്യസ്ത മോഡലുകളിലുള്ള ഇലക്ട്രിക് എസ്‌യുവിയുടെ അടിസ്ഥാന വകഭേദമായി ‘എക്‌സ്ഇ’യുടെ വില 15.99 ലക്ഷം രൂപയും രണ്ടാമത്തെ എക്‌സ്ഇ 7.2 കിലോവാട്ട് ചാര്‍ജര്‍ വകഭേദത്തിന്റെ വില വില 16.49 ലക്ഷം രൂപയും ഉയര്‍ന്ന വകഭേദമായ എക്‌സ് എല്ലിന്റെ വില 18.99 ലക്ഷം രൂപയുമാണ്. ആദ്യം ബുക്ക് ചെയ്യുന്ന 5000 പേര്‍ക്കാണ് ഈ പ്രാരംഭ വിലയില്‍ വാഹനം ലഭിക്കുക. രാജ്യത്തിന്റെ 34 നഗരങ്ങളില്‍ ആദ്യ ഘട്ടത്തില്‍ എക്സ്യുവി 400 […]
