മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷയുടെ ഗൂഢരഹസ്യങ്ങള്‍ അറിയണമെങ്കില്‍ മനോജ് വെങ്ങോലയുടെ ‘പൊറള്’ വായിക്കണം. ഒന്നു കാതോര്‍ത്താല്‍ അടിമജീവിതങ്ങളുടെ അമര്‍ത്തിവെക്കപ്പെട്ട വിലാപങ്ങളും മരണത്തിന്റെ കാതിലേക്ക് വിളിച്ചുപറയുന്ന തെറികളും കേള്‍ക്കാം. ജീവിതത്തിന്റെ ഉപ്പും ചോരയും വീണ വഴികളില്‍നിന്നു പെറുക്കിയെടുത്ത കഥകളാണ് ഏറെയും. ഭാവനയില്‍ മാത്രം നിലകൊള്ളുന്ന കഥകളെ കണ്ടെത്താനും ചില ശ്രമങ്ങളുണ്ട്. എന്നാലും വെറും കഥയെന്നു പറഞ്ഞു മാറ്റിവെക്കാവുന്ന ഒരു കഥപോലും മനോജ് എഴുതിയിട്ടില്ല. കഥകളിലൂടെ എളുപ്പത്തില്‍ കയറിയിറങ്ങിപ്പോകാന്‍ അനുവദിക്കാത്ത അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് മനോജ് വെങ്ങോല. പൊറള്, ഊത്, അക്ഷരനഗരം, […]
വന്ധ്യതയ്ക്ക് ഉറക്കക്കുറവും കാരണമായേക്കാം
ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് ശരിയായ ഉറക്കം ആവശ്യമാണെന്ന് പുതിയ ഗവേഷണ പഠനം. ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങുന്നത് പ്രധാനമാണ്. നല്ല ഉറക്കം, ഫെര്‍ട്ടിലിറ്റിക്ക് നിര്‍ണായകമായ പ്രോജസ്റ്ററോണ്‍, ഈസ്ട്രജന്‍ എഫ്എസ്എച്ച്, ലെപ്റ്റിന്‍ എന്നിവയുടെ അളവ് മെച്ചപ്പെടുത്തും. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം ശരീരത്തിലെ മെലറ്റോണിന്റെ അളവിനെ ബാധിക്കും. മെലറ്റോണിന്റെ അഭാവം അണ്ഡത്തിന്റെ ഗുണനിലവാരം കുറയാന്‍ ഇടയാക്കും. രാത്രി ജോലി ചെയ്യുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും ഈസ്ട്രജന്റെ അളവ് കുറയ്ക്കുന്നതിനും ക്രമരഹിതമായ ആര്‍ത്തവചക്രത്തിനും കാരണമാകും. ഇതെല്ലാം ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നതിലേക്ക് […]
ലഷ്കർ കൊടുംഭീകരൻ അബ്ദുൽ റഹ്‌മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ.
ഇന്ത്യയുടെ ഭീകര വിരുദ്ധ പോരാട്ടത്തിലെ സുപ്രധാന നേട്ടം, ലഷ്കർ കൊടുംഭീകരൻ അബ്ദുൽ റഹ്‌മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ. മക്കിയെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന നിരന്തരം എതിർത്തിരുന്നു. അബ്ദുൽ റഹ്‌മാൻ മക്കിക്ക് 68 വയസുണ്ട്. ഇപ്പോഴും പാക്കിസ്ഥാനിൽ സ്വൈര്യ വിഹാരം നടത്തുകയാണ്. ലഷ്കറെ ത്വയ്യിബ, ജമാഅത്തുദ്ദവ ഭീകര സംഘങ്ങളുടെ തലപ്പത്തെ രണ്ടാമൻ. കശ്മീരിൽ നിരന്തരം നടക്കുന്ന ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളാണ് അബ്ദുൽ റഹ്‌മാൻ മക്കി. ലഷ്കർ ഭീകരർക്ക് പണം എത്തിക്കുന്ന ആഗോള ശൃഖലയുടെ […]
ജനക്ഷേമ പദ്ധതികൾ നിർത്തണമെന്ന് കേന്ദ്രം, ഇല്ലെന്ന് കേരളം.
പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്തെ ജനക്ഷേമ പദ്ധതികൾ നിർത്താൻ പറയുകയാണ് കേന്ദ്രസർക്കാർ.അതിന് മനസില്ലെന്നാണ് കേന്ദ്രസർക്കാരിനോട് തിരിച്ച് മറുപടി പറയാനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തികമായി എത്രത്തോളം ഞെരുക്കാനാകുമോ അത്രയും ഞെരുക്കുകയാണ് കേന്ദ്രസർക്കാർ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തിനു മാറാൻ കഴിഞ്ഞതിൽ എൻജിഒ യൂണിയന് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളം ഖജനാവ് നിറഞ്ഞു കവിഞ്ഞ സംസ്ഥാനമല്ല. നല്ല സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. എന്നാലും സിവിൽ സർവീസ് മേഖലയടക്കം […]
ബൈലോ ഭേദഗതിക്കുള്ള വിധി തന്നെ മാത്രം ബാധിക്കുന്നതല്ല; വെള്ളാപ്പള്ളി
എസ്.എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയ വിധി തന്നെ മാത്രം ബാധിക്കുന്നതല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍.താന്‍ ഇനി സെക്രട്ടറിസ്ഥാനത്തേക്ക് വരരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം ഇടപെടലുകള്‍ക്ക് പിന്നിലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ട്രസ്റ്റിന്റെ ഭരണഘടനയില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചിരിന്നു. ട്രസ്റ്റിലെ എല്ലാവര്‍ക്കും ഈ വിധി ബാധകമാണെന്നും വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതി ചേര്‍ത്തതുകൊണ്ട് മാത്രം കാര്യമില്ല, ചാര്‍ജ് ഷീറ്റ് കൊടുത്താല്‍ മാത്രമേ വിധിക്ക് പ്രസക്തിയുള്ളൂ എന്നാണ് വിധിയില്‍ പറയുന്നത്. […]
മധ്യാഹ്ന വാര്‍ത്തകള്‍
ക്ഷേമ പെന്‍ഷനുകള്‍ അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ നിറുത്തലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാര്‍, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനക്ഷേമ പദ്ധതികള്‍ നിറുത്തലാക്കാനാണ് ആവശ്യപ്പെടുന്നത്. അതിന് മനസില്ലെന്നാണ് കേന്ദ്രസര്‍ക്കാരിനോട് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ജിഒ യൂണിയന്‍ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍നിന്നും വിട്ടു നില്‍ക്കണമെന്ന് എസ്എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ ഹൈക്കോടതി ഭേദഗതി വരുത്തി. […]
ബസിൽ നിന്ന് കൈ പുറത്തേയ്ക്കിട്ടു, പോസ്റ്റിലിടിച്ച് കൈ അറ്റു.
ബസില്‍ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥി കൈ പുറത്തേക്കിട്ടു. വൈദ്യുതി പോസ്റ്റിലിടിച്ച് കൈ അറ്റുപോയി. വയനാട് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ കൈയാണ് അറ്റുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ചുള്ളിയോട് അഞ്ചാംമൈലില്‍ വച്ച് ഇന്ന് രാവിലെയാണ് അപകടം. യാത്രയ്ക്കിടെ, ബസില്‍ നിന്ന് പുറത്തേയ്ക്കിട്ട അസ്ലമിന്റെ കൈ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
ഓപ്പൺ യൂണിവേഴ്സിറ്റിക്കുള്ള കോഴ്സുകൾ മറ്റു യൂണിവേഴ്സിറ്റി നടത്തരുത്: കേരള ഹൈക്കോടതി
യു ജി സി , ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് അനുവദിച്ച വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകള്‍ നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതി. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് മാത്രം വിദൂര വിദ്യാഭ്യാസം അനുവദിക്കുന്നതിനെതിരെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജനുവരി 10നാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ആക്ടിലെ 72-ാം വകുപ്പ് പ്രകാരം കേരളത്തിലെ വിദൂര വിദ്യാഭ്യാസം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി മാത്രമാണ് നടത്തേണ്ടതെന്ന് ഗവണ്മെന്റ് തീരുമാനം എടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ SGOU […]
ബി ജെ പി; കേരളാഘടകത്തിന്റെ പ്രവർത്തനത്തനം പോരാ
ദില്ലിയില്‍ നടക്കുന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവില്‍ പാർട്ടിക്ക്കേരളത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്നില്ലെന്ന് വിലയിരുത്തൽ . സംഘപരിവാര്‍ സംഘടനകള്‍ക്ക് ശക്തി കുറഞ്ഞ തമിഴ്‌നാട്ടില്‍ പോലും ബി.ജെ.പിക്ക് കേരളത്തേക്കാള്‍ വളര്‍ച്ച നേടാന്‍ സാധിച്ചുവെന്ന വിലയിരുത്തലിനെ തുടർന്നാണ് കേരളാ ഘടകത്തിനെ ദേശീയ ഘടകം വിമർശിച്ചത്.കേന്ദ്ര പദ്ധതികള്‍ ചൂണ്ടിക്കാണിച്ച് കേരളത്തില്‍ കൃത്യമായ പ്രചാരണം നടത്തുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന് ദേശീയ നേതൃത്വം പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ സംസ്ഥാന ഘടകത്തിന് കഴിയുന്നില്ലെന്നും ദേശീയ എക്‌സിക്യൂട്ടിവില്‍ വിമര്‍ശനം ഉയര്‍ന്നു. മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണ് […]
വയനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്കേറ്റു
വയനാട് തലപ്പുഴ ചിറക്കരയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരുക്കേറ്റു. ചിറക്കര ചേരിയില്‍ വീട്ടില്‍ ജംഷീറയ്ക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ വീടിന് സമീപത്ത് വെച്ചാണ് ജംഷീറയെ കാട്ടുപന്നി ആക്രമിച്ചത്. പരുക്കേറ്റ യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
