‘തങ്കം’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അന്‍വര്‍ അലി രചിച്ച് ബിജിബാല്‍ ഈണമിട്ട ‘ദേവീ നീയേ, വരലക്ഷ്മി നീയേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദാണ്. ചിത്രം ജനുവരി 26ന് തിയറ്ററുകളില്‍ എത്തും. ബിജു മേനോന്, വിനീത് ശ്രീനിവാസന്, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി തുടങ്ങിയവരും നിരവധി മറാത്തി തമിഴ് താരങ്ങളും വേഷമിടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ്. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന തങ്കം ഒട്ടേറെ ദുരൂഹതകള്‍ ഒളിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകരിലേക്കെത്തുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ശ്യാം പുഷ്കരനാണ്.
‘തങ്കം’ ചിത്രത്തിലെ ആദ്യ ഗാനം, ‘ദേവീ നീയേ, വരലക്ഷ്മി നീയേ’
