സ്ട്രെസ് ആണ് തലവേദനയ്ക്കുള്ള ഒരു പ്രധാന കാരണം. എന്നാല്‍ സഹിക്കാനാകാത്ത തലവേദനയ്ക്ക് മറ്റു ചില കാരണങ്ങളുമുണ്ട്. കാപ്പി കുടിച്ചാല്‍ ഒരു ഉന്മേഷമൊക്കെ തോന്നും. എന്നാല്‍ കഫീന്‍ അധികമായാല്‍ തലവേദനയ്ക്കു കാരണമാകാം. രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുന്നതോടൊപ്പം കാപ്പിയോട് അഡിക്ഷന് ഉണ്ടാക്കാനും കഫീന്‍ കാരണമാകും. ആരോഗ്യവും ഫിറ്റ്നസും നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ശരീരത്തിന് ആവശ്യത്തിന് വെള്ളം ഇല്ലാതെ വന്നാല്‍ അത് തലവേദന ഉണ്ടാക്കും. ഇടയ്ക്കിടെ തലവേദന വരുന്നെങ്കില്‍ നിങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഒന്നു ശ്രദ്ധിക്കണം. ചിലപ്പോള്‍ ഹോര്‍മോണുകളുടെ അളവ് കുറഞ്ഞാല്‍ തലവേദന വരും. ഈസ്ട്രജന്റെ അളവ് കുറഞ്ഞാല്‍ ഇതേ പ്രശ്നം ഉണ്ടാകും. ഹോര്‍മോണ്‍ വ്യതിയാനമാണ് തലവേദനയ്ക്കു കാരണമെന്നു തോന്നുന്നുവെങ്കില്‍ വൈദ്യസഹായം തേടണം. ഇരിപ്പും ഉറക്കവും എല്ലാം ശരിയായ നിലയില്‍ അല്ലെങ്കില്‍ തലവേദന വരാം. നേരെ ഇരുന്നില്ലെങ്കില്‍ ദഹനക്കേട്, നടുവേദന, കാലുവേദന ഇവയും വരാം. കംപ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും വരുന്ന നീലവെളിച്ചത്തിലേക്ക് തുടര്‍ച്ചയായി നോക്കിയാല്‍ കണ്ണിനു മാത്രമല്ല പ്രശ്നം ഉണ്ടാകുക. തലവേദനയും വരും. സ്ക്രീനിലേക്ക് തുറിച്ചു നോക്കുന്നത് കണ്ണിന് സ്ട്രെയിന്‍ ഉണ്ടാക്കും. തലവേദനയും കൂടെ വരും.
കാപ്പി കുടി അധികമായാലും തലവേദന!
