കാസര്‍ഗോഡും വലിയ പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. കാസർഗോഡ് കുണ്ടംകുഴിയിൽ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിനെതിരായാണ് പരാതി. ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു. ജിബിജി നിധി ലിമിറ്റഡ് എന്ന പേരിലുള്ള കുണ്ടംകുഴിയിലെ ധനകാര്യ സ്ഥാപനത്തിനെതിര 96 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചെന്നും എന്നാലിപ്പോൾ പണം നിക്ഷേപിച്ചവര്‍ക്ക് പലിശയോ നിക്ഷേപിച്ച പണമോ ലഭിക്കുന്നില്ലെന്നുമാണ് പരാതി. അന്‍പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപിച്ച് വഞ്ചിതരായ 20 പേരാണ് ബേഡകം പൊലീസിനെ സമീപിച്ചത്. […]
തൃക്കാക്കര നഗരസഭാ ചെയർപേഴ്സണെതിരേ സെക്രട്ടറിയുടെ പരാതി
തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ സെക്രട്ടറി ബി അനിലിന്റെ പരാതി. ജീവൻ അപകടത്തിലാണെന്ന സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. നഗരസഭയിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അധ്യക്ഷയും ഭരണപക്ഷ കൗൺസിലർമാരും ചേർന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു. തനിക്ക് പോലീസ് സംരക്ഷണം വേണമെന്ന് അനിൽ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര പോലീസിന് പുറമെ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. നഗരസഭയിലെ ക്രമക്കേടുകൾക്കെതിരെ സെക്രട്ടറി ഫയലിൽ നോട്ട് എഴുതിയതാണ് ചെയർപേഴ്സണെ ചൊടിപ്പിച്ചത്. എന്നാൽ […]
ഇന്ന് മകരവിളക്ക്, ദർശനത്തിനായി ഭക്തർ ശബരിമലയിൽ
ഇന്ന് മകരവിളക്ക്. ദർശനത്തിനായി സന്നിധാനവും പരിസരവും അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. വൈകിട്ട് ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാം. സുരക്ഷക്കും ഗതാഗത നിയന്ത്രണത്തിനുമായി 1400 പേരുൾപ്പെടെ 2000 പൊലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല. ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദശനത്തിനുള്ള ക്രമീകരണങ്ങൾ […]
മലപ്പുറത്ത് വധു വിവാഹത്തലേന്ന് കുഴഞ്ഞ് വീണ് മരിച്ചു.
മലപ്പുറത്ത് വധു കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. വിവാഹത്തലേന്നാണ് വധു കുഴഞ്ഞു വീണത്. മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്നു നടക്കാരിക്കെയാണു വധുവിന്റെ മരണം. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. മൃതദേഹം ഇഎംഎസ് ആശുപത്രി മോർച്ചറിയിൽ.
ബ്രിട്ടനിൽ കൊല ചെയ്യപ്പെട്ട വൈക്കം സ്വദേശിനി അഞ്ജുവിന്റേയും മക്കളുടേയും മൃതദേഹം ഇന്നെത്തും
ബ്രിട്ടനിലെ കെറ്ററിംഗിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും. രാവിലെ നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹങ്ങൾ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനിൽ നഴ്സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാൻവിയെയും നാല് വയസുകാരൻ ജീവയെയും കെറ്ററിംഗിലെ വീട്ടിൽ ഭർത്താവ് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. തുടർന്ന് അഞ്ജുവിന്റെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒരു മാസമായി […]
താര സംഘടന “അമ്മ”യ്ക്കെതിരേ ആരോപണവുമായി നടൻ വിജയകുമാർ
പീഡനക്കേസിൽ പ്രതി ചേർത്തയാൾക്ക് വരെ സ്വീകരണം കൊടുത്തു താര സംഘനയായ ‘അമ്മ’ യെന്ന് നടന്‍ വിജയകുമാര്‍. ചെയ്യാത്ത കുറ്റത്തിന്‍റെ പേരിൽ 13 വർഷമായി തന്നെ ഒറ്റപ്പെടുത്തുകയാണ് താരസംഘടന അമ്മ യെന്നും നടൻ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്‍റെ പേരിൽ താരസംഘടന അമ്മ ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചെന്ന് വിജയകുമാർ പറഞ്ഞു. 2009 ഫെബ്രുവരി 11നാണ് വിജയകുമാര്‍ പൊലീസ് […]
പ്രഭാത വാര്‍ത്തകള്‍ | ജനുവരി 14
◾സംസ്ഥാനത്ത് വെള്ളക്കരം കൂട്ടുന്നു. ലിറ്ററിന് ഒരു പൈസ നിരക്കിലാണു വര്‍ധന. ഇടതുമുന്നണി യോഗത്തിലാണു തീരുമാനം. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവവകുപ്പ് സര്‍ക്കാരിനെ സമീപിച്ചിരുന്നുവെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. ◾സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപത്തിന് അനുമതി. ഉന്നതവിദ്യാഭ്യാസരംഗത്ത് നിര്‍ണായക നയംമാറ്റത്തിന് എല്‍ഡിഎഫാണു തീരുമാനമെടുത്തത്. സ്വാശ്രയ കോളജുകളെ എതിര്‍ത്തിരുന്ന പഴയനിലപാട് തിരുത്തിയാണ് സ്വകാര്യ- വിദേശ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരും യുജിസിയും നല്‍കിയ അനുമതികള്‍ക്കു തുടര്‍ച്ചയായാണ് നടപടി. ◾അനധികൃത ബാനറുകളും കൊടികളും […]
ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യ-വിദേശനിക്ഷേപത്തിന് അനുമതി നൽകി എൽഡിഎഫ്
സ്വകാര്യ സർവ്വകലാശാലകൾക്കും വിദേശനിക്ഷേപത്തിനും അനുമതി നൽകി ഉന്നതവിദ്യാഭ്യാസരംഗത്ത് നിർണ്ണായക ചുവട് മാറ്റത്തിന് എൽഡിഎഫ് തീരുമാനം. സ്വാശ്രയകോളേജുകളെ എതിർത്ത് വിദ്യാഭ്യാസം പൊതുമേഖലയിൽ മാത്രം മതിയെന്ന പഴയനിലപാട് തിരുത്തിയാണ് സ്വകാര്യ-വിദേശ നിക്ഷേപങ്ങൾക്കുള്ള പച്ചക്കൊടി.സിപിഎം എറണാകുളം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ് മാറ്റത്തിനുള്ള മുന്നണി തീരുമാനം. സംസ്ഥാനത്തെ മികച്ച നിലവാരത്തിലുള്ള നിരവധി സ്വകാര്യ സർവ്വകലാശാലകൾ രാജ്യത്തുണ്ട്. അവക്കെല്ലാം കേരളത്തിലേക്കെത്താനാണ് അനുമതി കിട്ടുന്നത്. ഫീസും പ്രവേശനവുമെല്ലാം തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം സ്വകാര്യ സർ്വ്വകലാശാലകൾക്കായിരിക്കും. ദേശീയതലത്തിൽ വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകാൻ […]
ആഡംബര ക്രൂയിസ് എംവി ഗംഗാ വിലാസ് നാടിന് സമർപ്പിച്ചു
ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ്-എംവി ഗംഗാ വിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു.കന്നി യാത്രയിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികളാണ് ഭാഗമാകുന്നത്.50 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഗംഗാ വിലാസ് ക്രൂയിസ് യാത്ര. 27 നദീതടങ്ങളിലൂടെയും 50-ലധികം വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയും ക്രൂയിസ് കപ്പല്‍ സഞ്ചരിക്കും.നൗക യാഥാർത്ഥ്യമായതോടെ ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളും ലോക ടൂറിസത്തിൽ ഇടംപിടിക്കുമെന്ന് ഉദ്ഘാടനശേഷം പ്രധാനമന്ത്രി പറഞ്ഞു. എംവി ഗംഗാ വിലാസ് ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് യാത്ര ആരംഭിച്ച് 51 ദിവസത്തിനുള്ളിൽ 3,200 കിലോമീറ്റർ […]
കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മകന് താൽക്കാലിക ജോലി
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ മകന് താൽക്കാലിക ജോലി നൽകാൻ ധാരണ. ആക്ഷൻ കമ്മറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടർ എ ഗീത നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്ഥിര ജോലിക്കുള്ള ശുപാർശ മന്ത്രിസഭക്ക് നൽകും. നഷ്ടപരിഹാരമായി 10 ലക്ഷം ഇന്നും നാളെയുമായി കൊടുക്കും. 40 ലക്ഷം കൂടി നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. കടുവയെ പിടിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കാനും ചർച്ചയിൽ ധാരണയായി. കളക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായ സാഹചര്യത്തിൽ തോമസിന്റെ മൃതദേഹം ബന്ധുക്കൾ […]
