ഇലക്ട്രിക് ഇരുചക്രവാഹനമായ ജോയ് ഇ-ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് അതിനൂതന സാങ്കേതിക വിദ്യയില്‍ പുതിയ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ ‘മിഹോസ്’ അവതരിപ്പിച്ചു. നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്ന ലിഥിയം അയണ്‍ (എന്‍എംസി) ബാറ്ററിയാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 100 കി.മീ വരെ യാത്ര ചെയ്യാം. സ്മാര്‍ട്ട് കണക്റ്റിവിറ്റി, റിവേഴ്‌സ് മോഡ്, ആന്റിതെഫ്റ്റ് റീജനറേറ്റീവ് ബ്രേക്കിങ്, ജിയോഫെന്‍സിങ്, കീലെസ് ഓപ്പറേഷന്‍, റിമോട്ട് ആപ്ലിക്കേഷന്‍ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 1500 വാട്ട് മോട്ടോര്‍, 95 എന്‍എം […]
കാക്കത്തമ്പുരാട്ടി
മണ്ണില്‍ വീഴുന്ന വിത്തുകള്‍ എല്ലാം മുളയ്ക്കാറില്ല, മുളയ്ക്കുന്നവയെല്ലാം തഴച്ചുവളരാറില്ല. കാലത്തിന്റെ കാറ്റിലൂടെ സഞ്ചരിച്ച് മനുഷ്യ ഹൃദയത്തില്‍ വന്നു വീഴുന്ന സ്‌നേഹത്തിന്റെ വിത്തുകളുടെയും സ്ഥിതി ഇതുതന്നെയല്ലേ. കവി, ഗാനരചയിതാവ്. സിനിമാസംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജനഹൃദയങ്ങളില്‍ ഇരിപ്പിടം കണ്ടെത്തിയ ശ്രീകുമാരന്‍ തമ്പിയുടെ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ ആദ്യ നോവലിന്റെ പരിഷ്‌കരിച്ച പതിപ്പ്. പി.ഭാസ്‌കരന്‍ ഈ നോവല്‍ ഇതേപേരില്‍ അഭ്രപാളികളില്‍ പകര്‍ത്തിയിട്ടുണ്ട്. ‘കാക്കത്തമ്പുരാട്ടി’. ശ്രീകുമാരന്‍ തമ്പി. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 114 രൂപ.
നല്ല ഉറക്കത്തിനും ഓര്‍മ്മശക്തിക്കും മീന്‍ കഴിക്കാം
മീന്‍ വിഭവങ്ങള്‍ നല്‍കുന്നത് കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടുന്നതിന് ഭക്ഷണത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. പ്രോട്ടീന്‍ അടങ്ങിയതും പോഷകഗുണമുള്ള ഭക്ഷണങ്ങളുമാണ് കുട്ടികള്‍ക്ക് കൂടുതലും നല്‍കേണ്ടത്. കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായകമായ ഭക്ഷണങ്ങളിലൊന്നാണ് മീന്‍. നല്ല ഉറക്കം കുട്ടികളില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഉറക്കക്കുറവ് കുട്ടികളില്‍ ദേഷ്യം, സങ്കടം, അസ്വസ്ഥത എന്നിവയുണ്ടാക്കാമെന്നും പഠനത്തില്‍ പറയുന്നു. ഫാറ്റി […]
മകളെയും മക്കളേയും കൊന്നവന് പരമാവധി ശിക്ഷ കൊടുക്കണം; അഞ്ജുവിന്റെ പിതാവ്
ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് അഞ്ജുവിന്റേയും മക്കളുടേയും മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. പിതാവും ബന്ധുക്കളും ഏറ്റുവാങ്ങി. മകളേയും മക്കളേയും കൊന്ന കേസില്‍ പ്രതിയായ അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിന് പരമാവധി ശിക്ഷ നല്‍കണം എന്ന് അഞ്ജുവിന്റെ പിതാവ് പറഞ്ഞു. നെടുമ്പാശ്ശേരിയിൽ നിന്നും വൈക്കത്തെ ഇത്തിപ്പുഴയിലുള്ള വീട്ടിലേക്ക് കൊണ്ടുപോവും. തുടർന്ന് വീട്ടിൽ പൊതുദര്‍ശനത്തിന് വെക്കും. കഴിഞ്ഞ ഡിസംബര്‍ 14 നാണ് നോര്‍ത്താംപ്ടണ്‍ഷയറിലെ കെറ്ററിംഗിലെ വസതിയില്‍ അഞ്ജുവിനേയും (40) മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയും ഭര്‍ത്താവ് സാജു കൊലപ്പെടുത്തിയത്.
സംസ്ഥാന ടെക്നിക്കൽ സ്കൂളുകളിൽ ആയുധ നിർമ്മാണം നടന്നതായി റിപ്പോർട്ട്
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നതായി പോലീസ് റിപ്പോർട്ട്. കർശന നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകി. ആയുധ നിർമ്മാണം എവിടെയാണ് നടന്നതെന്നറിയില്ലെന്നും ഉത്തരവിറക്കിയത് സർക്കാർ നിർദ്ദേശം മാനിച്ചെന്നും ഡയറക്ടർ ബൈജു ഭായ് പറഞ്ഞു. അതേസമയം സാങ്കേതിക വിദ്യാഭ്യാസ ലാബുകളിൽ പ്രാക്ടിക്കൽ ക്ലാസുകളുടെ ഭാഗമായി ആയുധം നിർമ്മിക്കുന്നത് കർശനമായും അധ്യാപകരുടെ മേൽനോട്ടത്തിലാകണമെന്ന് രഹസ്യാന്വേഷണ വിഭാഗം എഡിജിപി ടികെ വിനോദ് […]
ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപം; സി പി ഐ, ജനതാദൾ ഭിന്നസ്വരം
ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപമാകാമെന്ന തീരുമാനത്തിൽ സിപിഐക്കും ജതാദളിനും അഭിപ്രായ വ്യത്യാസം. സാമൂഹ്യ നീതി അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ഇരു കക്ഷികളുടെയും നേതാക്കൾ ഇടത് മുന്നണി യോഗത്തിൽ പങ്കുവച്ചു. വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി.വരും വരായ്കകൾ ആലോചിച്ചേ വായ്പയെടുക്കൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സ്വാശ്രയ സമരകാലം ഓർമ്മിപ്പച്ചപ്പോൾ ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ പറഞ്ഞത് , ലോകം മാറുന്നതിന് അനുസരിച്ച് കേരളത്തിലും മാറ്റം വരണമെന്നായിരുന്നു. നയവ്യതിയാനത്തെ ഇപി ജയരാജൻ വിശേഷിപ്പിച്ചത് കാലോചിത […]
മധ്യാഹ്ന വാര്‍ത്തകള്‍
ഭാരത് ജോഡോ യാത്രക്കിടെ ജലന്ധറില്‍നിന്നുള്ള ലോക്‌സഭാംഗമായ സന്തോഖ് സിംഗ് ചൗധരി കുഴഞ്ഞുവീണു മരിച്ചു. 75 വയസായിരുന്നു. മുന്‍ മന്ത്രിയാണ്. പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് എംപി മരിച്ചത്. യാത്ര താത്കാലികമായി നിറുത്തിവച്ചു. സംസ്ഥാനത്തെ ടെക്‌നിക്കല്‍ വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടന്നതായി പോലീസ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കര്‍ശന നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായ് സ്ഥാപന മേധാവികള്‍ക്കു നിര്‍ദ്ദേശം നല്‍കി. പ്രാക്ടിക്കലിന്റെ ഭാഗമായി ആയുധം നിര്‍മ്മിക്കുന്നത് അധ്യാപകരുടെ ശ്രദ്ധിക്കണമെന്നാണ് […]
എൻ എസ് എസിന്റെ പിന്തുണ കൊണ്ട് മാത്രം ശശി തരൂർ ജയിക്കില്ല; വെള്ളാപ്പള്ളി
എൻ എസ് എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശൻ.എൻഎസ്എസിലെ അംഗങ്ങൾ മാത്രം വോട്ട് ചെയ്താൽ ശശി തരൂർ ജയിക്കില്ലെന്നും അതുകൊണ്ടാണ് സംഘടനയുടെ പിന്തുണ കൊണ്ട് തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നു എന്ന് പറഞ്ഞത് എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ദില്ലി നായരായിരുന്ന ആൾ ചങ്ങനാശേരിയിൽ എത്തിയപ്പോൾ തറവാടി നായരായെന്നും തറവാടി നായർ എന്നൊക്കെ പരസ്യമായി പറയുന്നത് ശരിയാണോ എന്നും വെള്ളാപ്പള്ളി വിമർശിച്ചു.താനാണ് സമുദായത്തിന്റെ പേര് പറഞ്ഞ് ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നതെങ്കിൽ തന്നെ ഇപ്പോൾ ആക്രമിച്ചേനെയെന്നും […]
മുഖ്യമന്ത്രിക്കോട്ടിന് മറുപടിയുമായി ശശി തരൂർ
മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോട് തിരിച്ചടിച്ച് ശശി തരൂർ.ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ലെന്നും മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നു, താൻ പരിപാടികളിൽ പങ്കെടുക്കുന്നുെവെന്നും തരൂർ പറഞ്ഞു. കോട്ടിനെക്കുറിച്ച് ആര് പറഞ്ഞോ അവരോട് ചോദിക്കണം. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും ചെന്നിത്തലയുടെ പേരെടുത്ത് പറയാതെ തരൂർ പ്രതികരിച്ചു. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും […]
ഭാരത് ജോഡോ യാത്രയ്ക്കിടെ ജലന്ധർ എം പി . കുഴഞ്ഞ് വീണ് മരിച്ചു.
ഭാരത് ജോഡോ യാത്രക്കിടെ ജലന്ധർ എം പി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസായിരുന്നു. സന്തോഷ് സിംഗ് ചൗധരി പഞ്ചാബിലെ മുൻ മന്ത്രിയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബിൽ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് ചൗധരി കുഴഞ്ഞ് വീണത്. ഇന്ന് രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം. രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ തുടങ്ങിയ സന്ദോഖിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ഹൃദയമിടിപ്പ് കൂടുകയുമായിരുന്നു. കുഴഞ്ഞുവീണ എംപിയെ ഉടൻതന്നെ ആംബുലൻസിൽ കയറ്റി പഗ്‌വാരയിലെ വിർക് […]
