പുതുവത്സര ദിനത്തിൽ ദില്ലിയിൽ കാറിനടിയിൽ കുടുങ്ങി യുവതി മരിച്ച സംഭവത്തിൽ 11 പോലീസുകാർക്ക് സസ്പെൻഷൻ. രണ്ട് കൺട്രോൾ റൂമുകളിലുള്ള പോലീസുകാരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. യുവതി കാറിനടയിൽ കുടുങ്ങിയ വിവരം അവഗണിച്ചുവെന്ന് കണ്ടെത്തിയതിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ ഏജൻസിയോട് സംഭവത്തിന്റെ റിപ്പോർട്ട് തേടിയിരുന്നു. പെൺകുട്ടി കാറിനടിയിൽ കുടുങ്ങിയ വിവരം പലരും വിളിച്ചറിയിച്ചിട്ടും പൊലീസ് അവഗണിച്ചുവെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഇവർക്ക് വാഹനം കണ്ടെത്താൻ കഴിയാതിരുന്നതും നടപടിക്ക് കാരണമായി.
കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ്
തിരുവനന്തപുരം കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ്. പണത്തിന് വേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയാണ് ബോംബേറുണ്ടായത്. തലനാഴിയ്ക്കിടക്കാണ് പൊലീസുകാർക്ക് രക്ഷപ്പെട്ടത്. അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ, പൊലീസിന് നേരെ മഴുവും എറിഞ്ഞു. പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിന് ശേഷം പൊലീസ് സ്റ്റേഷനിൽ വെച്ചും നാടകീയ സംഭവങ്ങളുമുണ്ടായി. പൊലീസ് കസ്റ്റഡിയിൽ പ്രതി ഷമീർ ആത്മഹത്യക്ക് ശ്രമിച്ചു. പിടിയിലായ ഷെമീർ സെല്ലിനുള്ളിൽ വച്ച് ബ്ലെയ്ഡുകൊണ്ട് കഴുത്തിൽ […]
കേരളത്തിലേക്കുള്ള ചുവടുമാറ്റമെന്ന നിലപാടിൽ നിന്നും പിന്നോട്ട് പോയി ശശി തരൂർ
നേതൃത്വം മുന്നറിയിപ്പ് നൽകിയതോടെ കേരളത്തിലേക്കുള്ള ചുവടുമാറ്റമെന്ന നിലപാടിൽ നിന്നും ശശി തരൂർ പിന്നോട്ട് പോയി. നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നതിൽ പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിനെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ വിമർശിച്ചതോടെയാണ് ഈ നിലപാട് മാറ്റം. പറയാനുള്ളത് പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്ന് കെസി വേണുഗോപാൽ ഓർമ്മിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് തയ്ച്ച് വെച്ച കോട്ട് മാറ്റിവെച്ചേക്കണമെന്ന് രമേശ് ചെന്നിത്തലയും തുറന്നടിച്ചു. പാർട്ടിയെ വെട്ടിലാക്കിയ പ്രസ്താവനകൾ നടത്തിയ തരൂരിനെ ആദ്യം ദേശീയ […]
സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചു
സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എഫ് എസ് എസ് എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കുന്നതിന് പൂര്‍ണ പിന്തുണ […]
സർക്കാർ കർഷകർക്കൊപ്പമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വിവിധ ഭാഗങ്ങളിൽ വന്യ ജീവി ആക്രമണം ഉണ്ടാകുന്നുണ്ട്. പല നടപടികൾ സ്വീകരിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ഭീതിയിൽ കഴിയുന്ന പ്രദേശത്തെ ജനങ്ങളുടെ പ്രതികരണങ്ങളായി പ്രതിഷേധങ്ങളെ കാണുന്നു. വനവുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ആക്രമണങ്ങൾ ഉണ്ടാകുന്നു. വനത്തിന് ഉൾക്കൊള്ളാവുന്നതിലധികം മൃഗപ്പെരുപ്പമുണ്ട്. വന്യ ജീവികളുടെ ജനന നിയന്ത്രണം സർക്കാർ ചർച്ച ചെയ്തുവെന്നും മന്ത്രി അറിയിച്ചു. സർക്കാർ നടപടികൾക്ക് സുപ്രീം കോടതിയിൽ […]
സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 13
◾ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ക്കു പങ്കുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍ . ചാരക്കേസ് വ്യാജമായി ഉണ്ടാക്കിയതാണ്. പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസില്‍ കുടുക്കി അറസ്റ്റു ചെയ്തത് നിയമ വിരുദ്ധമാണ്. മുന്‍ ഡിജിപി സിബി മാത്യൂസ്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നു അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു കോടതിയെ അറിയിച്ചു. പുതിയ തെളിവുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചപ്പോള്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു മറുപടി. ◾വനത്തിന് […]
ബെംഗളുരു മെട്രോയുടെ തൂൺ തകർന്ന് വീണ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി
ബെംഗളുരു മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂൺ തകർന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മെട്രോ നിര്‍മ്മാണത്തിൽ എന്ത് സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. ബെംഗളുരു മെട്രോക്ക് പുറമെ ബെംഗളുരു കോർപ്പറേഷൻ, കരാറുകാർ തുടങ്ങിയവരും കോടതി നടപടികൾ നേരിടേണ്ടി വരും. ജനുവരി 10നാണ് നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് അമ്മയും കുഞ്ഞും മരിച്ചത്. അപകടം നടന്ന സ്ഥലത്ത് ഹൈദരാബാദ് ഐഐടിയിലെ […]
പേടിഎമ്മിന്റെ ഓഹരികള്‍ വിറ്റഴിച്ച് ആലിബാബ
പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഓഹരികള്‍ വിറ്റഴിച്ച് ആലിബാബ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബ്ലോക്ക് ഡീലിലൂടെ ഏകദേശം രണ്ട് കോടിയോളം ഓഹരികളാണ് ആലിബാബ വിറ്റത്. പേടിഎമ്മില്‍ 6.26 ശതമാനം ഓഹരി പങ്കാളിത്തമാണ് ആലിബാബയ്ക്ക് ഉണ്ടായിരുന്നത്. ഒറ്റ ദിവസം കൊണ്ട് 3.1 ശതമാനം ഓഹരികളാണ് ആലിബാബ വിറ്റഴിച്ചത്. 125 മില്യണ്‍ ഡോളറാണ് വില്‍പനയിലൂടെ ആലിബാബയ്ക്ക് ലഭിച്ചത്. ഓഹരി വിപണിയില്‍ നിന്നും ഏതാനും മാസങ്ങളായി കനത്ത തിരിച്ചടികളാണ് പേടിഎം നേരിട്ടത്. കണക്കുകള്‍ പ്രകാരം, 10.5 ദശലക്ഷം ഓഹരികളാണ് പേടിഎം തിരികെ […]
ആപ്പിളും സാംസംഗും വേര്‍പിരിയുന്നു
സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് ബ്രാന്‍ഡുകളാണ് ആപ്പിളും സാംസംഗും. ഐഫോണ്‍ നിര്‍മാണത്തിന് അടക്കമുള്ള ഒട്ടനവധി ഉപകരണങ്ങള്‍ ആപ്പിളിന് സാംസംഗാണ് നിര്‍മ്മിച്ചു നല്‍കുന്നത്. ഇവയില്‍ ഏറ്റവും പ്രധാനം ഡിസ്‌പ്ലേ തന്നെയാണ്. നിലവില്‍, ടെക് ലോകത്ത് ചര്‍ച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ആപ്പിളിന്റെയും സാംസംഗിന്റെയും വേര്‍പിരിയല്‍. സാംസംഗ് നിര്‍മ്മിച്ചു നല്‍കുന്ന ഡിസ്‌പ്ലേ പാനലുകള്‍ പൂര്‍ണമായും ഉപേക്ഷിച്ച ശേഷം, സ്വന്തം നിലയില്‍ പാനലുകള്‍ നിര്‍മ്മിക്കാനാണ് ആപ്പിളിന്റെ നീക്കം. പ്രധാനമായും ആപ്പിള്‍ വാച്ചുകളിലാണ് പുതിയ പാനലുകള്‍ പരീക്ഷിക്കുക. അടുത്ത […]
‘മാളികപ്പുറം’ 25 കോടി ക്ലബ്ബില്‍
ഉണ്ണിമുകുന്ദന്‍ നായകനായെത്തിയ ‘മാളികപ്പുറം’ 25 കോടി ക്ലബ്ബില്‍. വേള്‍ഡ് വൈഡ് കളക്ഷന്‍ ഇനത്തിലാണ് ചിത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ 25 കോടി നേടിയത്. കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും, ഇന്ത്യക്ക് പുറത്തുമൊക്കെ ചിത്രം വന്‍ വിജയമായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ ഇടം നേടിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ് ചിത്രം. ചിത്രത്തില്‍ മാളികപ്പുറമായെത്തിയ ദേവനന്ദയും ശ്രീപദും എല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഡിസംബര്‍ 30നാണ് മാളികപ്പുറം തിയേറ്ററുകളിലെത്തിയത്. തുടക്കം മുതലേ […]
