Posted inവിനോദം

‘വാരിസ്’ ചിത്രത്തിലെ സ്‌നീക്ക് പീക്ക് വീഡിയോ

വിജയ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒരു സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. നായകന്‍ വിജയ്‌യുടെയും രശ്മിക മന്ദാനയുടെയും കഥാപാത്രങ്ങളുടെ പ്രണയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. അച്ഛന്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രന്‍’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്. […]

Posted inഓട്ടോമോട്ടീവ്

ആദ്യ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ എംപിവി യുനീക്ക് 7

ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ എംപിവി യുനീക്ക് 7 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ. മൂന്നാം തലമുറ ഹൈഡ്രജന്‍ ഇന്ധന സെല്‍ സാങ്കേതികവിദ്യയുള്ള പുതിയ എനര്‍ജി വാഹനങ്ങളാണ് എംജി അവതരിപ്പിച്ചത്. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കി ശുദ്ധവും കാര്യക്ഷമവുമായ യാത്ര നല്‍കുന്നതിനുള്ള എംജിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. 2001ല്‍ ഫീനിക്സ് നമ്പര്‍ 1 ഫ്യുവല്‍ സെല്‍ വെഹിക്കിള്‍ പ്രൊജക്റ്റ് എന്ന നിലയിലാണ് എംജി ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സിസ്റ്റം ആദ്യമായി ആരംഭിച്ചത്. ഇപ്പോള്‍ […]

Posted inപുസ്തകങ്ങൾ

പറയിപെറ്റ പന്തിരുകുലം

കേരളത്തിലെങ്ങും പ്രചാരം നേടിയ ‘പറയിപെറ്റ പന്തിരുകുലം’ എത്ര അറിഞ്ഞാലും വറ്റാത്ത കഥകളുടെ അക്ഷയഖനിയാണ്. അഗ്‌നിഹോത്രിയും പാക്കനാരും നാറാണത്തു ഭ്രാന്തനും കാരയ്ക്കലമ്മയും പെരുന്തച്ചനും വായില്ലാക്കുന്നില്ലപ്പനുമെല്ലാം ഉള്‍പ്പെടുന്ന ഈ വിസ്മയലോകം സാമൂഹികമായ മൂല്യബോധം എല്ലാ തലമുറകള്‍ക്കും പകര്‍ന്നുനല്‍കുന്നു.പന്തിരുകുലത്തിന്റെ പിതാവായ വരരുചിയുടെയും അദ്ദേഹത്തിന്റെ അച്ഛനായ വിദ്യാസാഗരന്റെയും അറിയപ്പെടാത്ത അദ്ഭുതകഥകള്‍കൂടി ഉള്‍പ്പെടുന്ന ഈ പുസ്തകം കഥകളുടെ പുതുലോകത്തിലേക്ക് നമ്മെ നയിക്കുന്നു. പുനരാഖ്യാനം – കെ. രാധാകൃഷ്ണന്‍. ചിത്രീകരണം – ദേവപ്രകാശ്. മാതൃഭൂമി ബുക്‌സ്. വില 290 രൂപ.  

Posted inആരോഗ്യം

കരള്‍ സുരക്ഷിതമാക്കാന്‍ വെളുത്തുള്ളിയും!

കരള്‍ സുരക്ഷിതവും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ കരളിന്റെ ആരോഗ്യത്തിനാവശ്യമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പോഷകാഹാര വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് വെളുത്തുള്ളി. കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രോക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളി കരളിനെ ക്ലീന്‍ ചെയ്യുന്നു. ബീറ്റ്റൂട്ടിന്റെ ഉപയോഗം ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നതിലുപരി കരള്‍ രോഗങ്ങള്‍ക്ക് പരിഹാരം നല്‍കി ഡി എന്‍ എ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തയ്പിച്ച കോട്ട് മാറ്റിവച്ചേക്കൂ, തരൂരിനോട് ചെന്നിത്തല

മുഖ്യമന്ത്രിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച തരൂരിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന തരൂരിന്‍റെ പ്രസ്‍താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ നിന്നും ശശി തരൂർ പിന്നാക്കം പോയി. പറയാനുള്ളത് പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്ന് കെസിവേണുഗോപാൽ ഓർമ്മിപ്പിച്ചു. എന്ത് പറയാനുണ്ടെങ്കിലും പാര്‍ട്ടിയില്‍ പറയണം. ഒരുമാസത്തിനിടെ മൂന്നുതവണ കെപിസിസി യോഗം വിളിച്ചു. കോണ്‍ഗ്രസുകാര്‍ പരസ്‍പ്പരം പറയുന്നത് ചര്‍ച്ചയാക്കാന്‍ ഇടവരുത്തരുതെന്നും […]

Posted inലേറ്റസ്റ്റ്

ചലച്ചിത്ര അക്കാദമിയെക്കുറിച്ചുള്ള വിമർശനം, ഗണേഷിന് മറുപടിയുമായി രഞ്ജിത്

ചലച്ചിത്ര അക്കാദമിയെക്കുറിച്ച് ഒരു മോശം പരാമർശം ഗണേഷ് കുമാറിനെപ്പോലെയുള്ളവർ പറയാൻ പാടില്ലായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധ​പ​തി​ച്ചെ​ന്ന കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യായാണ് അക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് ഇങ്ങനെ പറഞ്ഞത്. മന്ത്രിയായിരുന്ന ഗ​ണേ​ഷിനെപ്പോലൊരാൾ പ​റ​യാ​ന്‍ പാ​ടി​ല്ലാ​ത്ത പ​രാ​മ​ര്‍​ശ​മാ​ണ് നടത്തിയത്. അദ്ദേഹത്തിന് എന്തോ തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ട്. കാ​ര്യ​ങ്ങ​ള്‍ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടാ​ന്‍ ഗണേഷ് കുമാറിന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ഓ​ഫീ​സ് ​സ​ന്ദ​ര്‍​ശി​ക്കാം. അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞു കൊണ്ട് ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. ഐ​എ​ഫ്എ​ഫ്കെ ന​ട​ത്തി​പ്പ് മാ​ത്ര​മാ​യി അ​ക്കാ​ദ​മി അ​ധ:പ്പ​തി​ച്ചെ​ന്നാ​യി​രു​ന്നു […]

Posted inലേറ്റസ്റ്റ്

ഒന്നര വർഷം മുൻപ് വൈപ്പിനിൽ ഭാര്യയെ കൊന്നത് ഭർത്താവ് ഒറ്റയ്ക്കെന്ന് പോലീസ്.

എറണാകുളത്ത് എടവനക്കാട് ഭാര്യ രമ്യയെ കൊലപ്പെടുത്തിയത് ഭര്‍ത്താവായ സജീവന്‍ ഒറ്റക്കാണെന്ന് ആലുവ റൂറല്‍ എസ് പി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തെളിവുകള്‍ കിട്ടിയില്ലെന്നും തിരോധാന കേസുകള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് കേസ് ചുരുളഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 16 ന് കൊലപാതകം നടത്തിയെന്നാണ് മൊഴിയെന്നും സംശയത്തിന് ഇട വരാത്ത രീതിയില്‍ പ്രതി കഥ മെനഞ്ഞ് കാമുകന്റെ കൂടെ പോയി എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും ആലുവ റൂറല്‍ എസ്പി പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കയര്‍ പ്രതി പിന്നീട് കത്തിച്ചു കളയുകയായിരുന്നു എന്ന് അദ്ദേഹം […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം താന്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടിയും ജനങ്ങളുമാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. മുഖ്യമന്ത്രിയാകാന്‍ തയാറല്ലേ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പാര്‍ട്ടി പറഞ്ഞാല്‍ ചെയ്യുമെന്നു മറുപടി പറഞ്ഞതിനെയാണ് ഇങ്ങനെ വിവാദമാക്കുന്നത്. മൂന്നു വര്‍ഷം കഴിഞ്ഞുള്ള നിയമസഭ തെരഞ്ഞെടുപ്പിനെ പറ്റി ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ശശി തരൂര്‍. ശശി തരൂര്‍ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. […]

Posted inലേറ്റസ്റ്റ്

നിഷാമിനെ ജയിലിൽ തന്നെ ഇടാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്; സുപ്രീം കോടതി

ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന സംസ്ഥാനത്തിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. നിഷാമിനെ ജയിലിൽ തന്നെ ഇടാനുള്ള അധികാരം സർക്കാരിനുണ്ടെന്ന് സുപ്രിം കോടതി ഹർജി പരിഗണിക്കുന്നതിനിടെ പറഞ്ഞു. ചന്ദ്രബോസിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് സംസ്ഥാനം ഹർജിയിൽ പറയുന്നു. നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ വധശിക്ഷയായി ഉയർത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ചന്ദ്രബോസ് വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് സർക്കാർ വാദിക്കുന്നു. ചന്ദ്രബോസിനെതിരെ നടന്നത് ഭ്രാന്തമായ ആക്രമണമെന്ന് നേരത്തെ ഹൈക്കോടതിയും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശശി തരൂർ സമസ്ത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ശശി തരൂര്‍ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് മുത്തുക്കോയ തങ്ങളുടെ പ്രതികരണം. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വം വരണം. തരൂരിന്‍റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നും സമസ്ത പറഞ്ഞു. അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും മുതിര്‍ന്ന സമസ്ത ഭാരവാഹികളും ചര്‍ച്ചയില്‍ […]