നാസിക്കില്‍ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് സ്ത്രീകളുള്‍പ്പെടെ പത്ത് പേര്‍ മരിച്ചു. 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ നാസിക്കിലെ പഥാരെ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. അമര്‍നാഥില്‍നിന്ന് സായ് ബാബയുടെ ജന്മസ്ഥലമായ ഷിര്‍ദിലേക്ക് തീര്‍ഥാടനത്തിനുപോയവരാണ് അപകടത്തില്‍പെട്ടത്.നാസിക്-ഷിര്‍ദി ഹൈവേയില്‍ പഠാരെയിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സിന്നാര്‍ റൂറല്‍ ആശുപത്രിയിലും സിന്നാറിലെ യശ്വന്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ നിന്ന് […]
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടവർ യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു. 3 പേർ അറസ്റ്റിൽ
കോഴിക്കോട് പന്തീരങ്കാവിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്തു. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് 22 കാരിയെ പീഡിപ്പിച്ചതെന്നാണ് നൽകിയ പരാതിയിൽ പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും അറസ്റ്റ് ചെയ്യുക. രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഏറെ കാലം മുമ്പ് നടന്ന സംഭവമെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതിന് ശേഷം ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പൊലീസിൽ […]
മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിലായി
തളിപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഇരുപതോളം യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു അറസ്റ്റിലായി. മലപ്പുറം കൊണ്ടോട്ടി ചെറിയൻമാക്കൻ ഫൈസലിനെ (52) ആണ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ പരാതിയിൽ തളിപ്പറമ്പ്എസ്.ഐ കെ ദിനേശൻ അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിദ്യാർത്ഥിനികൾ സ്കൂൾ കൗൺസിലറോടാണ് പഠിപ്പിക്കുന്ന സമയത്ത് അധ്യാപകൻ മോശമായി പെരുമാറിയ കാര്യം പറഞ്ഞത്.
തമിഴ് നാട് ഗവർണ്ണർ ആർ.എൻ രവി രാഷ്ട്രപതിയെ കാണാനായി ഡൽഹിയിലേയ്ക്ക്
തമിഴ്നാട് ഗവർണർ ആർ.എൻ.രവി ഇന്ന് ദില്ലിയിൽ. ഡിഎംകെ ജനപ്രതിനിധികളുടെ സംഘം ദില്ലിയിലെത്തി രാഷ്ട്രപതിയെ കണ്ടതിനെ തുടർന്ന് രാഷ്ട്രപതിയെ നേരിൽ കണ്ട് തന്‍റെ ഭാഗം വിശദീകരിക്കാനാണ് ഗവർണ്ണർ ഡൽഹിയിലെത്തുന്നത് എന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദില്ലിയിലെത്തുന്ന ഗവർണർ നാളെ മടങ്ങും. ഭരണഘടനാമൂല്യങ്ങളും ഫെഡറൽ തത്വങ്ങളും തുടർച്ചയായി ലംഘിക്കുന്ന ഗവർണറെ സ്ഥാനത്തുനിന്ന് നീക്കണം എന്ന് ഡിഎംകെ സംഘം രാഷ്ട്രപതിയോടാവശ്യപ്പെട്ടിരുന്നു. ഇന്നലെ ഡിഎംകെയുടെ മന്ത്രിയും എംപിമാരുമടക്കമുള്ള ജനപ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടത്. തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി, […]
സംഗീത സംവിധായകൻ എം.ഇ. മാനുവലിനെ ഉദയംപേരൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
സംഗീത സംവിധായകൻ എം.ഇ. മാനുവലിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 75 വയസ്സായിരുന്നു. ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് സംഗീതം നൽകുകയും കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക് കീബോർഡ് അവതരിപ്പിക്കുകയും ചെയ്ത സംഗീത സംവിധായകനാണ് അദ്ദേഹം. ഉദയംപേരൂർ സൂനഹദോസ് പള്ളിക്കു സമീപമുള്ള വീട്ടിലാണ് എം.ഇ. മാനുവലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മക്കളും വിദേശത്തായതിനാൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും എൽ ഡി എഫ് യോഗവും ഇന്ന്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ആലപ്പുഴയിലെ സംഘടനാ പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തേക്കും. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് അംഗങ്ങൾ പാർട്ടി വിട്ടു പോകുന്നതും ലഹരി മാഫിയ ബന്ധവുമാണ് ആലപ്പുഴയിലെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്. കരുനാഗപ്പള്ളി ലഹരി കേസ് പ്രതി ഇജാസിനെ പുറത്താക്കുകയും ഏരിയ കമ്മറ്റിയംഗം ഷാനവാസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തെറ്റുതിരുത്തൽ രേഖ നടപ്പിലാക്കുന്ന ഘട്ടത്തിൽ ആലപ്പുഴ ജില്ലയിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. കൂടുതൽ തിരുത്തൽ നടപടികളിലേക്ക് നീങ്ങാൻ സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയേക്കും. […]
കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് , പഴകിയ ഇറച്ചി വിറ്റ സംഭവം മുഖ്യ അജണ്ട
എറണാകുളത്ത് ഹോട്ടലുകളിൽ വിതരണത്തിന് എത്തിച്ച പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തിൽ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് ചേരും. സുനാമി ഇറച്ചി വിൽപ്പന നടത്തിയ കടയുടമക്കെതിരെ സ്വീകരിക്കേണ്ട നടപടികളും തീരുമാനിക്കും. കളമശ്ശേരിയിൽ കൈപ്പട മുകളിലെ വീട്ടിൽ നിന്നാണ് . 500 കിലോ പഴകിയ ഇറച്ചി പിടികൂടിയത്.കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ ഷവർമ അടക്കമുള്ള വിഭവങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യാൻ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കഴിഞ്ഞ ആറ് മാസമായി ഈ സ്ഥാപനത്തിൽ നിന്നും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം […]
മുൻ കേന്ദ്ര മന്ത്രിയും ജനതാദൾ യുണൈറ്റഡ് നേതാവുമായിരുന്ന ശരദ് യാദവ് അന്തരിച്ചു.
മുന്‍ കേന്ദ്ര മന്ത്രിയും ജെഡിയു മുന്‍ പ്രസിഡന്റുമായ ശരദ് യാദവ് അന്തരിച്ചു. 75 വയസായിരുന്നു.ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാഷ്ട്രീയ ജനതാദള്‍ നേതാവായിരുന്നു. ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003 ല്‍ ജനതാദള്‍ (യുണൈറ്റഡ്) രൂപീകരിച്ചശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു.ബിഹാറിൽ ജനതാദൾ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടർന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദൾ […]
കൊച്ചിയിൽ ജീവിതം അടിച്ചു പൊളിക്കാൻ മയക്ക്മരുന്ന് വില്പന നടത്തി പിടിയിലായി
ധൂർത്തടിച്ച് ജീവിക്കുന്നതിനായി മയക്കുമരുന്ന് വിൽപന നടത്തിയ 20കാരി കൊച്ചിയിൽ അറസ്റ്റിൽ. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്‌സിയെയാണ് (20) കഴിഞ്ഞ ദിവസം എക്‌സൈസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയ യുവതി മയക്കുമരുന്ന് വിൽപനയിലേക്ക് തിരിയുകയായിരുന്നു. നോര്‍ത്ത് എസ്.ആര്‍.എം റോഡിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ നിന്ന് 1.962 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. തുടക്കത്തിൽ പഠനത്തിനൊപ്പം സ്പാ സെന്ററുകളിലും കൂടാതെ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ജോലി ചെയ്തു. എന്നാൽ ഈ പണം ആഡംബര ജീവിതത്തിന് തികയാതെ വന്നതോടെ […]
പ്രഭാത വാര്‍ത്തകള്‍ | ജനുവരി 13
◾സംരക്ഷിത വനത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളെ കുടിയിറക്കില്ലെന്നും കൃഷിക്കു വിലക്ക് ഏര്‍പ്പെടുത്തില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍ എംപിക്കു നല്‍കിയ കത്തിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം. സംരക്ഷിത വനമേഖലയിലും ബഫര്‍സോണിലും ഖനനം, ക്വാറി, വന്‍കിട നിര്‍മ്മാണങ്ങള്‍ എന്നിവയ്ക്കു മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തുക. അടിസ്ഥാന സൗകര്യത്തിനുള്ള നിര്‍മ്മാണങ്ങള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കാന്‍ സംവിധാനമുണ്ടാക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ◾വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. […]
