ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പൊലീസുകാരിയെ എസ്ഐ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി.എസ്ഐ ജിൻസൻ ഡൊമനിക്കിന്റെ നടപടിയിലാണ് വനിത സിപിഒ പ്രതിഷേധം ഉയർത്തിയത്. രാവിലെ സ്റ്റേഷൻ ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ എസ്ഐ അധിക്ഷേപ വാക്കുകൾ പറഞ്ഞ് മുറിയില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിൽ ഡിസിപിയുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡ്യൂട്ടി വിഭജനത്തെ ചൊല്ലി സ്റ്റേഷനിൽ എസ്ഐയും ഉദ്യോഗസ്ഥരും തമ്മിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഭിന്നതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.
എസ്ഐക്കെതിരെ വനിത സിപിഒയുടെ പരാതി
