Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 24

◾ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് അഞ്ചേകാല്‍ കോടി രൂപയുടെ നഷ്ടപരിഹാരം ഈടാക്കാന്‍ 248 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജില്ലകള്‍ തിരിച്ചാണ് ജപ്തി നടപടികളുടെ വിശദാംശങ്ങള്‍ കൈമാറിയത്. മലപ്പുറത്താണ് കൂടുതല്‍ ജപ്തി. 126 പേരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടുകെട്ടിയത്. മലപ്പുറത്ത് ആളുമാറി സ്വത്തു കണ്ടുകെട്ടിയ സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് അഞ്ചു മാസം മുമ്പേ കൊല്ലപ്പെട്ടയാളുടെ സ്വത്തും ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ […]

Posted inലേറ്റസ്റ്റ്

സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന പരാമർശത്തിൽ ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ്

സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന പരാമർശത്തിൽ ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ്. പരാമർശം വ്യക്തിപരമാണെന്നും രാജ്യതാൽപര്യത്തിനുള്ള സേനാ നടപടികൾക്കൊപ്പമാണ് കോൺഗ്രസെന്നും പാർട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കി. ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംസാരിക്കവേയാണ് സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന പരാമർശം ദിഗ് വിജയ് സിംഗ് നടത്തിയത്.

Posted inലേറ്റസ്റ്റ്

എറണാകുളം മഞ്ഞുമ്മലിൽ മരത്തിന്റെ പൊത്തിൽ നിന്ന് 12 വെടിയുണ്ടകൾ കണ്ടെത്തി

എറണാകുളം മഞ്ഞുമ്മലിൽ മരത്തിന്റെ പൊത്തിൽ നിന്ന് 12 വെടിയുണ്ടകൾ കണ്ടെത്തി. പിസ്റ്റലിൽ ഉപയോഗിക്കുന്ന തരത്തിലുളള ബുളളറ്റുകൾ ആരോ ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്. മരപ്പൊത്തിൽ കണ്ടെത്തിയ ഇവ ക്ലാവ് പിടിച്ച് പഴകിയ നിലയിൽ ആയിരുന്നു. കളമശേരി പൊലീസ് കേസെടുത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ ഉടൻ തുടങ്ങുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് നിർമ്മാണത്തിലുള്ള റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ ഉടൻ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നെയ്യാറ്റിൻകര മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. ഇതിനായി പ്രത്യേകം തയ്യാറാക്കിയ മൂന്ന് വാഹനങ്ങൾ സജ്ജമായി. വൈകാതെ തന്നെ റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ ലാബെത്തി പരിശോധന തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.കെ ആൻസലൻ എംഎൽഎ പരിപാടികളിൽ അധ്യക്ഷനായി. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ ഹൈടെക്ക് രീതിയിൽ നവീകരണം പൂർത്തിയാക്കിയ രണ്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഡീൻ ഉൾപ്പെടെ എട്ട് പേർ രാജി വെച്ചു. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്‌, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനിൽ കുമാർ എന്നിവരാണ് രാജിവെച്ചത്. രാജിവെച്ച ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ് രാജിവെച്ചത്. അധ്യാപകർക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാൻ ആവില്ലെന്ന് രാജിവെച്ച […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടിയതില്‍ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടിയതില്‍ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജില്ലകൾ തിരിച്ചാണ് ജപ്തി നടപടികളുടെ വിശദാംശങ്ങൾ സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറിയത്. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് റിപ്പോർട്ട് നൽകിയത്‌.സംസ്ഥാനത്ത് 248 പിഎഫ്ഐ പ്രവർത്തകരുടെ സ്വത്ത് കണ്ട് കെട്ടിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. മലപ്പുറത്ത് ഏറ്റവും കൂടുതൽ ജപ്തി നടപടി ഉണ്ടായത്. 126 പേരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടുകെട്ടിയത്. കോഴിക്കോട് 22 പേരുടെയും കണ്ണൂരിൽ 8 പേരുടെയും പാലക്കാട് 23 […]

Posted inബിസിനസ്സ്

15,236 കോടി രൂപ പിന്‍വലിച്ച് വിദേശ നിക്ഷേപകര്‍

2023 ജനുവരി 20 വരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 15,236 കോടി രൂപ. 2022ല്‍ വിദേശ നിക്ഷേപകര്‍ 1.124 ലക്ഷം കോടി രൂപ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ 11,119 കോടി രൂപയുടെ അറ്റ നിക്ഷേപം നടന്ന സ്ഥാനത്താണിത്. ആഗോള തലത്തില്‍ പലിശ നിരക്ക് ഉയര്‍ന്നത്, വിലക്കയറ്റം, ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചില്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയവയൊക്കെ 2022ലെ വില്‍പ്പനയെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വില്‍പ്പനയുടെ പ്രധാന […]

Posted inവിനോദം

രണ്‍ബിര്‍ ചിത്രം ‘തൂ ഝൂടി മേം മക്കാര്‍’ ട്രെയിലര്‍

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘തൂ ഝൂടി മേം മക്കാര്‍’. ലവ് രഞ്ജന്‍ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ ഒരുക്കുന്നത് . ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. രണ്‍ബിര്‍ കപൂര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ‘തൂ ഝൂടി മേം മക്കാര്‍’. ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേം മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിടുന്നു. സന്താന കൃഷ്ണനും രവിചന്ദ്രനുമാണ് […]

Posted inവിനോദം

ചിമ്പുവിന്റെ ‘പത്ത് തല’ മാര്‍ച്ച് 30ന്

ചിമ്പു നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്ത് തല’. ഒബേലി എന്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാര്‍ച്ച് 30ന് പ്രദര്‍ശനത്തിനെത്തും. ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരന്‍, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. റൊമാന്റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും ഗൗതം വാസുദേവ മേനോനും മുമ്പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലറാണ് പുതിയ ചിത്രം. ഭാരതിയാറുടെ ‘അഗ്‌നികുഞ്‌ജൊണ്‍ഡ്രു കണ്ടേന്‍’ എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് […]

Posted inഓട്ടോമോട്ടീവ്

ബി.എം.ഡബ്‌ള്യു ഗ്രാന്‍ ലിമോസിന്‍ ഇന്ത്യയിലെത്തി

ബി.എം.ഡബ്‌ള്യു 3-സീരീസ് ഗ്രാന്‍ ലിമോസിന്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച പുത്തന്‍ മോഡലിന് രണ്ട് പതിപ്പുകളാണുള്ളത്. 320 എല്‍.ഡി എം സ്‌പോര്‍ട്ടും 330 എല്‍.ഐ എം സ്‌പോര്‍ട്ടും. 59.50 ലക്ഷം രൂപയാണ് 320 എല്‍.ഡി എം സ്‌പോര്‍ട്ടിന് എക്സ്ഷോറൂം വില. 330 എല്‍.ഐക്ക് 57.90 ലക്ഷം രൂപയും. ശ്രേണിയിലെ ഏറ്റവും വലതും വിശാലവുമായ കാര്‍ എന്ന പെരുമയോടെയാണ് ബി.എം.ഡബ്‌ള്യു ഗ്രാന്‍ ലിമോസിന്‍ എത്തുന്നത്. ശ്രേണിയിലെ ഏറ്റവും കരുത്തേറിയ എന്‍ജിന്‍ എന്ന മികവും ഗ്രാന്‍ ലിമോസിനുണ്ട്. ഇന്ത്യയില്‍ […]