രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘തൂ ഝൂടി മേം മക്കാര്‍’. ലവ് രഞ്ജന്‍ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ ഒരുക്കുന്നത് . ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. രണ്‍ബിര്‍ കപൂര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ‘തൂ ഝൂടി മേം മക്കാര്‍’. ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേം മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിടുന്നു. സന്താന കൃഷ്ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ലവ് രഞ്ജന്‍ രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. 2023 മാര്‍ച്ച് എട്ടിന് ഹോളി റിലീസ് ആയി ചിത്രം എത്തും.
രണ്‍ബിര്‍ ചിത്രം ‘തൂ ഝൂടി മേം മക്കാര്‍’ ട്രെയിലര്‍
