Posted inലേറ്റസ്റ്റ്

പി.എം. ആർഷോയുടെ ജാമ്യം റദ്ദാക്കി

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി എറണാകുളം സിജെഎം കോടതി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെയാണ് ജാമ്യം റദ്ദാക്കിയത്. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാൽ ഡെങ്കി പനി പിടിപെട്ട് കിടപ്പിലായതിനാലാണ് ഒപ്പിടാൻ എത്താതിരുന്നത് എന്ന് ആർഷോ പറയുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആർഷോ പ്രതികരിച്ചു

Posted inലേറ്റസ്റ്റ്

ജസ്റ്റിസ് സിറിയക് ജോസഫും അഡ്വ: സൈബി ജോസ് കിടങ്ങൂരും തമ്മിൽ കൂട്ടുകച്ചവടം; കെ.ടി ജലീൽ എം.എൽ എ

ജഡ്ജിമാർക്ക് കൊടുക്കാനെന്ന പേരിൽ സിനിമാ നിർമ്മാതാവിന്റെ കയ്യിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ: സൈബി ജോസ് കിടങ്ങൂരും നിലവിലെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും തമ്മിൽ കൂട്ടുകച്ചവടമെന്ന ആരോപണവുമായി കെടി ജലീൽ എംഎൽഎ. സിറിയക് ജോസഫ് നേരത്തെ ന്യായാധിപ സ്ഥാനം വഹിച്ച കാലയളവിൽ അനുകൂല വിധി വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവരിൽ നിന്ന് സെബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയതായ ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നതായി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യം അന്വേഷിക്കണം. ജസ്റ്റിസ് […]

Posted inലേറ്റസ്റ്റ്

സുനാമി ഇറച്ചി പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വാങ്ങിയതെന്ന് ജുനൈസ്

കളമശേരിയിൽ സുനാമി ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയെന്ന് അറസ്റ്റിലായ കടയുടമ ജുനൈസിന്റെ മൊഴി. കൊച്ചിയിൽ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്.വീട്ടിൽ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുടെ ലിസ്റ്റാണ് ഇത് .വിലക്കുറവിലാണ് ഇറച്ചി നൽകിയത്. തമിഴ്നാട്ടിൽ നിന്നാണ് ഇറച്ചി എത്തിച്ചതെന്നും ജുനൈസ് പൊലീസിന് മൊഴി നൽകി. സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ജുനൈസിൻ്റെ സഹായി നിസാബാണ് അറസ്റ്റിലായത്. മണ്ണാർക്കാട് സ്വദേശിയാണ് നിസാബ്. ജുനൈസിനെ രണ്ട് മണിക്ക് കോടതിയിൽ ഹാജരാക്കും. ജുനൈസിനെതിരെ ഐപിസി 328 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ ഡോക്യുമെന്ററി പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബി ജെ പി

ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണ്. കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുവാനായി ബോധംപൂർവ്വം ചിലർ നടത്തുന്ന ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലേ നുള്ളേണ്ടതുണ്ടെന്നും കെ.സുരേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നത്. രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും […]

Posted inലേറ്റസ്റ്റ്

അഡ്വ. പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കൾ നൽകിയ പരാതി ഇന്ന് മൊഴിയെടുക്കും

കെ പി സി സി ട്രഷറര്‍ അഡ്വ. പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇന്ന് പൊലീസ് മൊഴിയെടുക്കും.ശംഖുമുഖം അസി. കമ്മീഷണര്‍, പ്രതാപചന്ദ്രന്റെ മകന്‍ പ്രജിത്തിന്റെ മൊഴിയെടുക്കും. പ്രതാപചന്ദ്രന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മക്കള്‍ കെ പി സി സി നേതാക്കള്‍ക്കും പൊലീസ് മേധാവിക്കും ആദ്യഘട്ടത്തല്‍ പരാതിക്കത്ത് നല്‍കിയിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടി അന്വേഷിക്കാമെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ ഉറപ്പ് നൽകിയതിനെ തുടർന്ന് മക്കൾ പരാതി പിൻവലിച്ചിരുന്നു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

“ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ” ഏറ്റെടുത്ത് ഇടത് യുവജന സംഘടനകൾ

ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്കുള്ള പങ്കിനെക്കുറിച്ച് പറയുന്ന ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന വിവാദ ബിബിസി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപക പ്രദർശനത്തിന് മുൻകൈയ്യെടുത്ത് ഇടത് സംഘടനകൾ. ഇടത് യുവജന സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രർശിപ്പിക്കുമെന്ന് അറിയിച്ചു. തലസ്ഥാനത്ത് ഇന്ന് ബിബിസി ഡോക്യുമെന്ററി പ്രർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ നേരത്തേ അറിയിച്ചിരുന്നു. വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിലാകും പ്രദർശനം നടത്തുക. കേരളത്തിലങ്ങളമിങ്ങോളമായി വിവിധയിടങ്ങളിൽ ഡോക്യൂമെന്ററി പ്രദർശിപ്പിക്കുമെന്നാണ് എസ് എഫ് ഐ യുടേയും പ്രഖ്യാപനം. […]

Posted inലേറ്റസ്റ്റ്

കെ​ജി​എ​ന്‍​എ നേ​തൃ​ത്വ​ത്തി​ല്‍ ന​ഴ്‌​സു​മാ​ര്‍ ഇന്ന് സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തും.

കേ​ര​ള ഗ​വ. ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍റെ (കെ​ജി​എ​ന്‍​എ) നേ​തൃ​ത്വ​ത്തി​ല്‍ ന​ഴ്‌​സു​മാ​ര്‍ ഇ​ന്നു രാ​വി​ലെ 11ന് ​സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന മാർച്ച് സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ത്കാ​ലി​ക ന​ഴ്‌​സു​മാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ള്‍ ഏ​കീ​ക​രി​ക്കു​ക, കി​ട​ത്തി ചി​കി​ത്സ​യു​ള്ള എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും എ​ട്ടു മ​ണി​ക്കൂ​ര്‍ ജോ​ലി ന​ട​പ്പാ​ക്കു​ക,സേ​വ​ന മേ​ഖ​ല​ക​ളെ ത​ക​ര്‍​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍ തി​രു​ത്തു​ക, ജ​ന​പ​ക്ഷ ബ​ദ​ല്‍ വി​ക​സ​ന ന​യ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ര്‍​ച്ച്. എന്നാൽ […]

Posted inലേറ്റസ്റ്റ്

സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ; അഭിഭാഷകനെതിരേ തെളിവ്

ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് അഭിഭാഷകൻ കോഴ വാങ്ങിയ സംഭവത്തിൽ സൈബി ജോസ് കിടങ്ങൂരിനെതിരെ വിജിലൻസ് കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് കണ്ടെത്തി. ഒരു ജഡ്ജിയുടെ പേരിൽ മാത്രം വാങ്ങിയത് 50 ലക്ഷം. അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് നിർദ്ദേശിച്ചു 72 ലക്ഷം കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകിയിട്ടുണ്ട്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്. എറണാകുളം സൗത്ത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. കേരളത്തിൽ ഡി വൈ എഫ് ഐ പ്രദർശിപ്പിക്കും

വിവാദ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും.2019ലെ തെരഞ്ഞെടുപ്പിലടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്ന രീതിയിലാണ് രണ്ടാംഭാഗത്തിന്റെ പ്രമേയമെന്ന് സൂചനയുണ്ട്. അതേസമയം കേന്ദ്ര സർക്കാർ വിലക്കിയ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വസീഫ് ഇക്കാര്യം വ്യക്തമാക്കിയത്. ജെ എൻ യു വിലും ഇന്ന് ബി ബി സി ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍വകലാശാല വിലക്കി. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാക്കിസ്ഥാനിൽ പ്രധാന നഗരങ്ങൾ എല്ലാം ഇരുട്ടിൽ, പരിഹസിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി മൂലം പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിൽ. ഇതിനെ പരിഹസിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഊർജ നിലയങ്ങളിലേക്കുള്ള കൽക്കരി വാങ്ങാൻ പണം ഇല്ലാത്തതാണ് വൈദ്യുതി മുടങ്ങാനുള്ള കാരണമെന്നാണ് സൂചന. ഭിക്ഷാപാത്രം എടുത്ത അവസ്ഥയിലാണ് സർക്കാരെന്നാണ് ഇമ്രാൻ ഖാന്റെ പരിഹാസം.ഭിക്ഷാപാത്രവുമായി ലോകം ചുറ്റുകയാണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫെന്നും എന്നാൽ ആരും ചില്ലിക്കാശ് പോലും നൽകുന്നില്ലെന്നുമാണ് ഇമ്രാൻ ഖാന്റെ വിമർശനം. എന്നാൽ വൈദ്യുതി ഗ്രിഡിലുണ്ടായ തകരാർ മൂലമാണ് വൈദ്യുതി തടസം നേരിടുന്നതെന്നാണ് ഷഹബാസ് ഷരീഫ് സർക്കാർ വാദിക്കുന്നത്. […]