Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 24

◾ജഡ്ജിക്കു നല്‍കാനെന്ന വ്യാജേന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ 72 ലക്ഷം രൂപ കോഴ വാങ്ങിയെന്നു റിപ്പോര്‍ട്ട്. മൂന്ന് ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരിലാണു സിനിമാ നിര്‍മാതാവില്‍നിന്ന് സൈബി പണം കൈപ്പറ്റിയതെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തി. ഒരു ജഡ്ജിക്കുമാത്രം 50 ലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞാണ് സൈബി നിര്‍മാതാവിനോടു തുക വാങ്ങിയത്. അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് നിര്‍ദ്ദേശിച്ചു. ◾സംസ്ഥാന ബജറ്റില്‍ കഴിഞ്ഞ തവണത്തേതുപോലെ ഫീസും നിരക്കുകളും വര്‍ധിപ്പിച്ചേക്കും. വരുമാനം വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാനാവാത്ത […]

Posted inലേറ്റസ്റ്റ്

എറണാകുളം രവിപുരത്ത് ട്രാവൽസിലെ യുവതിയെ ആക്രമിച്ചു.

എറണാകുളം നഗരത്തിൽ രവിപുരത്ത് യുവതിക്കു നേരെ യുവാവിന്റെ ആക്രമണം. കഴുത്തറുത്ത നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  റെയ്സ് എന്ന ട്രാവൽ ബ്യൂറോയിലാണ് സംഭവം. ജോലിക്കായി ഒരു ലക്ഷം രൂപ ജോളിയെന്നയാൾ റെയ്സ് ട്രാവൽസിൽ നൽകിയിരുന്നു. ഈ പണം തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട് യുവതിയുമായുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഉച്ചയോടെയാണ് സംഭവം.പള്ളുരുത്തി സ്വദേശിയായ യുവാവാണ് ആക്രമിച്ചത്. കഴുത്തിൽ സാരമായി പരുക്കേറ്റ യുവതി സമീപത്തുള്ള ഹോട്ടലിൽ ഓടിക്കയറുകയായിരുന്നു. തൊടുപുഴ സ്വദേശിനിയായ സൂര്യ എന്ന പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത് .സാരമായി പരിക്കേറ്റ […]

Posted inബിസിനസ്സ്

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. പവന്‍ വില 42,000 രൂപ കടന്നു. പവന് 280 രൂപ കൂടി 42,160 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5,270 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജനുവരി 20 മുതല്‍ തുടര്‍ച്ചയായ നാലു ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. 41,880 ആയിരുന്നു പവന്‍ വില. ജനുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 40,360 രൂപ രേഖപ്പെടുത്തി. 2020 ആഗസ്റ്റിലാണ് മുമ്പ് സ്വര്‍ണവില സര്‍വകാല റെക്കോഡായ 42,000 രൂപയില്‍ എത്തിയത്. […]

Posted inടെക്നോളജി

കയറ്റുമതിയില്‍  സാംസങ്ങിനെ പിന്തള്ളി ആപ്പിള്‍!

ഇന്ത്യയില്‍ മറ്റേത് കമ്പനികള്‍ക്കും സൃഷ്ടിക്കാന്‍ കഴിയാത്ത പുതിയ റെക്കോര്‍ഡാണ് ആപ്പിള്‍, ഇപ്പോള്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന ആദ്യ കമ്പനിയായി ആപ്പിള്‍ മാറിയതായാണ് റിപ്പോര്‍ട്ട്. 2022 ഡിസംബറില്‍ കമ്പനി 8,100 കോടി രൂപയുടെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. ഇത് സ്മാര്‍ട്ട്ഫോണുകളുടെ മൊത്തത്തിലുള്ള വ്യവസായ കയറ്റുമതി 10,000 കോടി രൂപയായി ഉയര്‍ത്തി. ആപ്പിളും സാംസങ്ങുമാണ് ഇന്ത്യയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നതില്‍ മുന്‍നിരയിലുള്ള വിദേശ കമ്പനികള്‍. എന്നിരുന്നാലും, […]

Posted inവിനോദം

‘കൈതി’യുടെ ബോളിവുഡ് റീമേക്ക് ‘ഭോല’യുടെ ടീസര്‍

കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’ ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ‘ഭോല’യുടെ ടീസര്‍ എത്തി. അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നതും അജയ് ദേവ്ഗണ്‍ തന്നെയാണ്. കൈതി സിനിമയെ അടിമുടി പൊളിച്ചുമാറ്റിയാണ് ഭോല എത്തുന്നത്. ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ത്രീഡിയില്‍ എത്തുന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് എന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ് ഡില്ലിയുടെ വേഷത്തിലെത്തുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. […]

Posted inവിനോദം

‘പാരഡൈസ് സര്‍ക്കസ്’ റിലീസിന്

ഷൈന്‍ ടോം ചാക്കോ സര്‍ക്കസ് കലാകാരനായി അഭിനയിക്കുന്ന ‘പാരഡൈസ് സര്‍ക്കസ്’ രാജസ്ഥാനിലെ പൊഖ്‌റാനില്‍ ചിത്രീകരണം പൂര്‍ത്തിയായി. ഖൈസ് മിലെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഖൈസ് മിലെന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസിന്റെയും മാനിയ മൂവി മാജിക്‌സിന്റേയും ബാനറില്‍ സി. ഉണ്ണികൃഷ്ണന്‍ നിര്‍മിക്കുന്ന ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് ഖൈസ് മിലെന്‍ ആണ്. ഇഷിത സിങ്, ജാഫര്‍ സാദ്ദിഖ്, ബിന്നി ബെഞ്ചമിന്‍, അഭിറാം, എന്നിവരാണ് മറ്റ് താരങ്ങള്‍. ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ തമ്പടിച്ച ഒരു സര്‍ക്കസ് ക്യാംപിലെ […]

Posted inഓട്ടോമോട്ടീവ്

ആറ് കോടി വിലയില്‍ ബെന്റെയ്ഗ ഇഡബ്‌ള്യുബി

പ്രമുഖ ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ബെന്റ്ലി എസ്.യു.വി മോഡലായ ബെന്റെയ്ഗയുടെ എക്സ്റ്റന്‍ഡഡ് വീല്‍ബേസ് (ഇ.ഡബ്‌ള്യു.ബി) പതിപ്പ് ഇന്ത്യയിലെത്തിച്ചു. അസ്യൂര്‍ വേരിയന്റായി എത്തുന്ന ഈ അള്‍ട്ര എസ്.യു.വി മോഡലിന്റെ ബുക്കിംഗ് ബെന്റ്ലി ഷോറൂമുകളില്‍ തുടങ്ങി. ആറ് കോടി രൂപയാണ് എക്സ്ഷോറൂം വില. റിയര്‍വീല്‍ ഡ്രൈവാണ് സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് ബെന്റെയ്ഗ ഇ.ഡബ്‌ള്യു.ബിയെ പ്രധാനമായും വ്യത്യസ്തമാക്കുന്നത്. ടേണിംഗ് റേഡിയസ് 11.8 മീറ്റര്‍ കുറഞ്ഞിട്ടുണ്ട്. വീല്‍ബേസ് 180 എം.എം കൂട്ടിയിരിക്കുന്നു. സ്റ്റാന്‍ഡേര്‍ഡിലെ 2,995 എം.എമ്മില്‍ നിന്ന് 3,175 എം.എമ്മായാണ് വര്‍ദ്ധന. […]

Posted inപുസ്തകങ്ങൾ

ശബ്ദതാരാപഥം

ലോകപ്രശസ്ത ശബ്ദസംവിധായകനായ റസൂല്‍ പൂക്കുട്ടി തന്റെ ജീവിത വിജയത്തിന്റെ കഥ പറയുന്നു. അനുപമമായ ആഖ്യാനശൈലിയില്‍ തന്റെ ബാല്യകൗമാരത്തിലെയും സിനിമാ മേഖലയിലെയും ഭ്രമണമുഹൂര്‍ത്തങ്ങളെ രേഖപ്പെടുത്തുകയാണിവിടെ. ‘ശബ്ദതാരാപഥം’. ബൈജു നടരാജന്‍. ഡിസി ബുക്‌സ്. വില 399 രൂപ.  

Posted inആരോഗ്യം

ഭക്ഷണശേഷമുള്ള നടത്തത്തിന് ഗുണങ്ങളേറെ!

ഭക്ഷണം കഴിച്ചതിനുശേഷം അല്‍പം നേരം നടക്കുന്നത് ദഹനത്തിന് സഹായകമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം 15 മിനിറ്റ് നേരം നടക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിയും. ഇത് ടൈപ്പ് 2 പ്രമേഹം പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും. നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാകുന്നത് എങ്ങനെ എന്ന പരിശോധിക്കുന്ന ഫലങ്ങളെ താരതമ്യം ചെയ്ത ഏഴ് പഠനങ്ങളുടെ കണ്ടെത്തലുകള്‍ ഗവേഷകര്‍ അടുത്തിടെ പരിശോധിച്ചു. സ്പോര്‍ട്സ് മെഡിസിന്‍ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു മെറ്റാ അനാലിസിസില്‍ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ജഡ്ജിക്കു നല്‍കാനെന്ന വ്യാജേന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ 72 ലക്ഷം രൂപ കോഴ വാങ്ങിയെന്നു റിപ്പര്‍ട്ട്. മൂന്ന് ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരിലാണു സിനിമാ നിര്‍മാതാവില്‍നിന്ന് സൈബി പണം കൈപ്പറ്റിയതെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തി. ഒരു ജഡ്ജിക്കുമാത്രം 50 ലക്ഷം രൂപ നല്‍കണമെന്നാണ് സെബി നിര്‍മാതാവിനോടു പറഞ്ഞ് തുക വാങ്ങിയത്. അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് നിര്‍ദ്ദേശിച്ചു. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം […]