Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിബിസി ഡോക്യുമെന്ററി പ്രദർശനം; ബിജെപി പ്രതിഷേധം തുടരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയിൽ വിമർശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരത്തും വയനാട്ടിലും പാലക്കാടും ബിജെപി പ്രതിഷേധം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പൂജപ്പുരയിലെ വിവാദ ഡോക്യുമെന്ററി പ്രദർശനത്തിൽ ബിജെപിയുടെ പ്രതിഷേധം തുടരുകയാണ്. പ്രവർത്തകർ ബാരിക്കേട് മറിക്കാൻ ശ്രമിച്ചതോടെ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൂജപ്പുരയിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഇപ്പോഴും ഉന്തും തള്ളും തുടരുകയാണ്. പ്രതിഷേധങ്ങൾക്കിടെ പൂജപ്പുരയിലെ ഡോക്യുമെന്ററി പ്രദർശനം […]

Posted inബിസിനസ്സ്

അറ്റാദായത്തില്‍ ഇരട്ടി വര്‍ധനവുമായി മാരുതി

നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച് മാരുതി സുസൂക്കി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 2351 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം ഇരട്ടിയോളം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മാരുതിയുടെ അറ്റാദായം 1011 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 25 ശതമാനം ഉയര്‍ന്ന് 29,044 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ 465,911 യൂണീറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റത്. അതില്‍ കയറ്റി അയച്ചത് 61,982 യൂണീറ്റുകളാണ്. 22,187 കോടി രൂപയുടേതാണ് അറ്റ വില്‍പ്പന.വില്‍പ്പന ഉയര്‍ന്നതും […]

Posted inബിസിനസ്സ്

ബ്ലൂംബെര്‍ഗ് പട്ടികയില്‍ അദാനിയെ പിന്തള്ളി ബെസോസ്

ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര പട്ടികയില്‍ ഗൗതം അദാനിയെ പിന്തള്ളി ആമസോണിന്റെ ജെഫ് ബെസോസ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ അദാനിയുടെ ആസ്തിയില്‍ 87.2 കോടി ഡോളറിന്റെ (ഏകദേശം7100 കോടി) ഇടിവാണ് ഉണ്ടായത്. നിലവില്‍ 120 ശതകോടി ഡോളറാണ് അദാനിയുടെ ആസ്തി. ബെസോസിന്റെ ആസ്തി 121 ശതകോടി ഡോളറാണ്. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞതാണ് ഗൗതം അദാനിക്ക് തിരിച്ചടിയായത്. 188 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ബെര്‍ണാഡ് അര്‍ണോള്‍ട്ട് ആണ് ശതകോടീശ്വരന്മാരില്‍ ഒന്നാമന്‍. രണ്ടാം സ്ഥാനം ടെസ് ല […]

Posted inവിനോദം

‘മഹേഷും മാരുതിയും’ ചിത്രത്തിലെ ഗാനമെത്തി

സച്ചിക്കൊപ്പം ഒരുക്കിയ തിരക്കഥകളിലൂടെയാണ് മലയാള സിനിമയിലേക്ക് സേതുവിന്റെ അരങ്ങേറ്റം. പിന്നീട് സ്വന്തമായി ആറ് തിരക്കഥകള്‍ ഒരുക്കി. അവയില്‍ ഒന്ന് സംവിധാനവും ചെയ്തു. മമ്മൂട്ടിയെ നായകനാക്കി 2018 ല്‍ പുറത്തിറക്കിയ ഒരു കുട്ടനാടന്‍ ബ്ലോഗ് ആയിരുന്നു ആ ചിത്രം. ഇപ്പോഴിതാ നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സേതു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘മഹേഷും മാരുതിയും’ എന്ന കൌതുകകരമായ പേരുമായി എത്തുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. മംമ്ത മോഹന്‍ദാസ് നായികയും. ചിത്രത്തിലെ ഒരു വീഡിയോ […]

Posted inവിനോദം

‘റാണി’ ചിത്രീകരണം പൂര്‍ത്തിയായി

‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. നിസാമുദ്ദീന്‍ നാസര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിസ് ദിവാകറിന്റേതാണ് ചിത്രത്തിന്റെ കഥ. ജയന്‍ ചേര്‍ത്തല, കുളപ്പുള്ളി ലീല, മഖ്ബൂല്‍, കണ്ണന്‍ പട്ടാമ്പി, അന്‍സാല്‍ പള്ളുരുത്തി, റിയാസ് പത്താന്‍, ജെന്‍സന്‍ ആലപ്പാട്ട്, ദാസേട്ടന്‍ കോഴിക്കോട്, ആരോമല്‍ ബി എസ് ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. രാഹുല്‍ രാജ് […]

Posted inഓട്ടോമോട്ടീവ്

ബുക്കിംഗ് തുടങ്ങി ഹ്യുണ്ടായ് ഔറ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് ഔറ കോംപാക്ട് സെഡാന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇ, എസ്, എസ്എക്‌സ്, എസ്എക്‌സ് (ഒ) എന്നീ നാല് വകഭേദങ്ങളിലാണ് മോഡല്‍ ലൈനപ്പ് വരുന്നത്. 6.29 ലക്ഷം മുതല്‍ 8.57 ലക്ഷം രൂപ വരെയാണ് ഈ മോഡലുകളുടെ എക്സ്ഷോറൂം വിലകള്‍. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി 2023 ഹ്യൂണ്ടായ് ഓറ ഫെയ്സ്ലിഫ്റ്റ് ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. പുതിയ കോംപാക്ട് സെഡാന്‍ […]

Posted inപുസ്തകങ്ങൾ

മുക്തിബാഹിനി

പല കാലങ്ങളില്‍ പലതരം ജീവിതം ജീവിച്ച സ്ത്രീകളുടെ പ്രതിരോധത്തെ അടയാളപ്പെടുത്തുന്ന നോവല്‍. വ്യക്തിപരമായ ഓര്‍മ്മകളെയും അനുഭൂതികളെയും രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ സാമൂഹിക സങ്കീര്‍ണ്ണതകളിലൂടെ സഞ്ചരിക്കുന്ന മുക്തിബാഹിനി. അധിനിവേശങ്ങളുടെയും വര്‍ഗ്ഗീയതയുടെയും അനുഭവങ്ങളെ ആഴത്തി

Posted inആരോഗ്യം

ആഹാരം ചവച്ചരച്ചു കഴിച്ചില്ലെങ്കിലും ഭക്ഷ്യവിഷബാധ!

ആഹാരം നന്നായി ചവച്ചരച്ചു കഴിച്ചില്ലെങ്കില്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങളും നിങ്ങളെ തേടിവരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് ദന്താരോഗ്യത്തെ മാത്രമല്ല, നമ്മുടെ ദഹനവ്യവസ്ഥയെയും ബാധിക്കും. നന്നായി ചവച്ച് ആഹാരം കഴിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധയുണ്ടാകാനും സാധ്യതയുണ്ട്. ആഹാരം നന്നായി ചവച്ചരച്ചില്ലെങ്കില്‍ ഇവയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ശരീരത്തിന് പൂര്‍ണമായും വലിച്ചെടുക്കാനാവില്ല. അതുകൊണ്ടുതന്നെ കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ശരീരത്തിലെത്തുന്ന പോഷകങ്ങളുടെ അളവും കുറയും. ദഹനത്തിന്റെ ആദ്യപടി ആഹാരം നന്നായി ബ്രേക്ക്ഡൗണ്‍ ചെയ്യുക എന്ന പ്രക്രിയയാണ്. ഇത് കൃത്യമായി നടന്നിലെങ്കില്‍ ദഹനം ശരിയാകില്ല. ഇത് നെഞ്ചെരിച്ചില്‍, മലബന്ധം, […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

മിന്നല്‍ ഹര്‍ത്താല്‍ അക്രമങ്ങളില്‍ നാശനഷ്ടം വരുത്തിയതിനു സ്വത്തു കണ്ടുകെട്ടിയവര്‍ക്കു പോപ്പുലര്‍ ഫ്രുണ്ടുമായുള്ള ബന്ധവും ഹര്‍ത്താലില്‍ അക്രമം നടത്തിയതിന്റെ വിവരവും ജപ്തി ചെയ്ത വസ്തു വകകളുടെ വിശദാംശങ്ങളും അറിയിക്കണമെന്നു ഹൈക്കോടതി. 248 പേരുടെ സ്വത്തു ജപ്തിചെയ്‌തെന്ന് സര്‍ക്കാര്‍ കോടതിയിെ അറിയിച്ചിരുന്നു. എന്നാല്‍ മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീടും ഹര്‍ത്താലിന് അഞ്ചു മാസംമുമ്പേ കൊല്ലപ്പെട്ട പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടും ജപ്തി ചെയ്തതു വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ആരാഞ്ഞത്. കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് […]

Posted inലേറ്റസ്റ്റ്

ചിന്ത ജെറോമിന് സംസ്ഥാന സർക്കാർ ശമ്പള കുടിശിക അനുവദിച്ചു

ചിന്ത ജെറോമിന് സംസ്ഥാന സർക്കാർ ശമ്പള കുടിശിക അനുവദിച്ചു. 17 മാസത്തെ കുടിശികയായി എട്ടര (8.50) ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപയായി നേരത്തെ തന്നെ ശമ്പളം വർധിപ്പിച്ചിരുന്നു.സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്ത ശമ്പള കുടിശിക കൂടി ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. താൻ ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്തയുടെ വാദം. കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. 6.1.17 […]