Posted inവിനോദം

മലൈക്കോട്ടൈ വാലിബനില്‍ സുചിത്ര നായരും

മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനില്‍ സീരിയല്‍ താരം സുചിത്ര നായരും. രാജസ്ഥാനില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ സുചിത്ര ജോയിന്‍ ചെയ്തു. ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. കൃഷ്ണകൃപാസാഗരം സീരിയലില്‍ ദേവിവേഷം ചെയ്തുകൊണ്ടാണ് അഭിനയരംഗത്തു വന്നത്. വാനമ്പാടി സീരിയലില്‍ പപ്പി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക സ്വീകാര്യത നേടുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാര്‍ത്ഥിയായി തിളങ്ങിയ സുചിത്ര നായര്‍ മോഹിനിയാട്ടം നര്‍ത്തകി കൂടിയാണ്. സമൂഹ മാദ്ധ്യമങ്ങളില്‍ സജീവ സാന്നിദ്ധ്യമായ സുചിത്ര […]

Posted inലേറ്റസ്റ്റ്

ഷാരോണ്‍ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം 85ാം ദിവസം സമർപ്പിച്ചുസമർപ്പിച്ചു.

പാറശ്ശാല ഷാരോണ്‍ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ കഷായത്തിൽ വിഷം കലർത്തി കൊന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ഗ്രീഷ്മക്കെതിരെ 364മത് വകുപ്പും തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽകുമാരൻ നായർ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയുമാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് […]

Posted inവിനോദം

മമ്മൂട്ടിയുടെ പുതിയ ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’

തന്റെ പുതിയ ചിത്രത്തിന്റെ പേര് ‘കണ്ണൂര്‍ സ്‌ക്വാഡ്’ ആണെന്ന് വെളിപ്പെടുത്തി മമ്മൂട്ടി. ‘ക്രിസ്റ്റഫര്‍’, ‘കാതല്‍’ എന്നീ സിനിമകളാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം അടുത്തിടെ ചിത്രീകരണം തുടങ്ങിയിരുന്നു. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേരാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ തന്റെ പുതിയ പ്രോജക്റ്റുകളെ കുറിച്ച് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ സംസാരിച്ചതില്‍ നിന്നാണ് ആരാധകര്‍ പേര് കണ്ടെത്തിയിരിക്കുന്നത്. […]

Posted inഓട്ടോമോട്ടീവ്

പുതുമകളുമായി സ്മാര്‍ട്ടര്‍ ആക്ടിവ

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള രാജ്യത്തെ ആദ്യത്തെ ഇരുചക്രവാഹനം സ്മാര്‍ട്ടര്‍ ആക്ടിവ 2023 വിപണിയില്‍ അവതരിപ്പിച്ചു. വാഹനം എളുപ്പത്തില്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന സ്മാര്‍ട്ട് ഫൈന്‍ഡ്, താക്കോല്‍ ഇല്ലാതെ വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനമുള്ള സ്മാര്‍ട്ട് കീ, സ്മാര്‍ട്ട് സ്റ്റാര്‍ട്ട്, വാഹനമോഷണം തടയുന്ന സ്മാര്‍ട്ട് സേഫ് തുടങ്ങിയ സവിശേഷതകളാണ് ഹോണ്ട സ്മാര്‍ട്ട് കീയിലുള്ളത്. എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, 18 ലിറ്റര്‍ ശേഷിയുള്ള സ്റ്റോറേജ് ഇടം, ഡബിള്‍ ലിഡ് ഫ്യൂവല്‍ ഓപ്പണിംഗ് സംവിധാനം, […]

Posted inപുസ്തകങ്ങൾ

സെബാസ്റ്റ്യനും പുത്രന്മാരും

കര്‍ണ്ണാടകസംഗീതലോകം തമസ്‌കരിച്ച, മൃദംഗനിര്‍മ്മാതാക്കളുടെ ചരിത്രം സംഗീതജ്ഞനായ ടി.എം. കൃഷ്ണ അന്വേഷിച്ച് കണ്ടെത്തുന്നു. ദക്ഷിണേന്ത്യയിലുടനീളം വ്യാപകമായി സഞ്ചരിച്ച് നിരവധി മൃദംഗനിര്‍മ്മാതാക്കളുമായും മൃദംഗവാദകരുമായും സംസാരിച്ചും അഭിമുഖം നടത്തിയും ചരിത്രരേഖകളും വാമൊഴിചരിത്രവും പഠിച്ചു രചിച്ച കൃതി. യാഥാസ്ഥിതികരില്‍ അസ്വസ്ഥതയും രോഷവും ഉളവാക്കുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ഈ പുസ്തകം, കര്‍ണ്ണാടകസംഗീതരംഗത്ത് നിലനില്‍ക്കുന്ന ജാതിയുടെ അടിയൊഴുക്കുകളെ വെളിപ്പെടുത്തുന്നു. ‘സെബാസ്റ്റ്യനും പുത്രന്മാരും’. ടി.എം. കൃഷ്ണ. പരിഭാഷ – ജോണി എം.എല്‍. മാതൃഭൂമി ബുക്‌സ്. വില 416 രൂപ.  

Posted inആരോഗ്യം

വൈറ്റമിന്‍ ഡിയുടെ കുറവ് പ്രമേഹത്തിനും കാരണമാകാം

എപ്പോഴും രോഗത്തിന് കീഴ്‌പ്പെടുന്നതിന് കാരണം പ്രതിരോധ ശേഷിയുടെ മാത്രമല്ല, വൈറ്റമിന്‍ ഡി അഭാവത്തിന്റെ കൂടി പ്രതിഫലനമാകാം. അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, എല്ലുവേദന, വിഷാദം, മുടികൊഴിച്ചില്‍, പേശിക്ക് ദുര്‍ബലത, വിശപ്പില്ലായ്മ തുടങ്ങിയ അസ്വസ്ഥതകളും വൈറ്റമിന്‍ ഡി കുറയുന്നതുകൊണ്ടാകാം. വൈറ്റമിന്‍ ഡിയുടെ അഭാവം കുട്ടികളില്‍ റിക്കറ്റ്‌സ് പോലുള്ള രോഗങ്ങള്‍ക്കും മുതിര്‍ന്നവരില്‍ ഓസ്റ്റിയോമലാസിയക്കും ഓസ്റ്റിയോപോറോസിസിനും കാരണമാകാം. ഇതിനുപുറമേ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അര്‍ബുദം, മള്‍ട്ടിപ്പിള്‍ സ്‌കളീറോസിസ് എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളും വൈറ്റമിന്‍ ഡി അഭാവവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പ്രമേഹ സാധ്യത കുറയ്ക്കുന്നതിലും […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്ു വധശ്രമക്കേസില്‍ പത്തു വര്‍ഷത്തെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഹമ്മദ് ഫൈസല്‍ അടക്കം നാലു പ്രതികള്‍ക്കും ഉടന്‍ ജയില്‍ മോചിതരാകാം. ഇതോടെ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും. തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് അസാധുവാകുകയും ചെയ്യും. വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ അപ്പീലിനുള്ള അവസരത്തിനു മുമ്പേ തെരഞ്ഞെടുപ്പു നടക്കുമെന്നും അതു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. 2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ കോടതി വെറുതെ […]

Posted inലേറ്റസ്റ്റ്

ലക്ഷ്യദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ തടഞ്ഞ് ഹൈക്കോടതി.

വധശ്രമ കേസിൽ ജയിലിൽ കഴിയുന്ന ലക്ഷ്യദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ തടഞ്ഞ് ഹൈക്കോടതി. മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സെഷൻ കോടതി വിധിയാണ് ഹൈക്കോടതി സസ്പെൻഡ് ചെയ്തത്. മുഹമ്മദ് ഫൈസല്‍ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് നേരിടേണ്ടി വരുമെന്നും പെട്ടെന്നൊരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണ് കോടതി നിരീക്ഷണം. രാഷ്ട്രീയത്തിൽ സംശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണെന്നും കോടതി പറഞ്ഞു. 2009ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിബിസി ഡോക്യുമെന്ററി കണ്ടാൽ രാജ്യത്തിന്റെ പരമാധികാരം തകരില്ല ; ശശി തരൂർ എം.പി

ബിബിസി ഡോക്യുമെൻ്ററി കൊണ്ട് തകരുന്നത് അല്ല നമ്മുടെ രാജ്യത്തിന്റെ പരമാധികാരമെന്ന് അനിൽ ആന്റണിയുടെ പ്രസ്താവനയെ തള്ളി ശശി തരൂർ എം.പി. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. രാജി പോലുള്ള കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കണമെന്നും ശശി തരൂർ പറഞ്ഞു. ഗുജറാത്ത് കലാപ വിഷയത്തിൽ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഗുജറാത്ത് കലാപ വിഷയം ഇനിയും ചർച്ച ആക്കേണ്ട കാര്യമില്ല നമുക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട് . എന്നാൽ സര്‍ക്കാര്‍ ഡോക്യുമെൻ്ററി വിലക്കിയതാണ് കാര്യങ്ങൾ ഇത്ര […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പദവികൾ രാജി വച്ച അനിൽ കെ. ആന്‍റണിയെ വിമർശിച്ച് കോൺഗ്രസിലെ യുവ നേതാക്കൾ

ബിബിസി ഡോക്യുമെന്ററി വിവാദ ട്വീറ്റിനെത്തുടർന്ന് കോൺഗ്രസ് പദവികൾ രാജിവച്ച അനിൽ കെ. ആന്‍റണിയെ വിമർശിച്ച് കോൺഗ്രസ് യുവ നേതാക്കാൾ. അനിലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വി.ടി. ബൽറാം. പദവിയുണ്ടെങ്കിലും കുറച്ചുകാലമായി അദ്ദേഹം പാർട്ടിയിൽ സജീവമായിരുന്നില്ല. പദവികള്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബൽറാം പറഞ്ഞു. മൂക്കാതെ പഴുക്കുന്ന നേതാക്കന്‍മാരുടെ മക്കള്‍ പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന പരിക്ക് ചെറുതല്ലെന്ന് റിജില്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.അല്‍പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്‍റെ സൂക്കേടാണ്. അതാണ് പാര്‍ട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നതെന്നും റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോദി […]