Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിബിസി ഡോക്യൂമെന്ററിയ്ക്ക് പിന്നിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ബിബിസി ഡോക്യൂമെന്ററിയ്ക്ക് പിന്നിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്തിലെ രോഷമാണിതെന്ന് ഗവർണർ വ്യക്തമാക്കി. എന്തുകൊണ്ട് ഈ സമയത്ത് ഡോക്യുമെന്ററി പുറത്ത് വിടുന്നതെന്ന് ആലോചിക്കണം.സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ പറഞ്ഞു. തനിക്ക് മുമ്പിൽ മറ്റ് വഴികളില്ല. സർക്കാരുമായി പോരിനില്ല. നിയമ നിർമ്മാണം നടത്താനുള്ള സ്വാതന്ത്ര്യവും അധികാരവും സർക്കാരിനുണ്ട്. തെറ്റുകൾ ചോദ്യം ചെയ്യാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും ഗവർണർ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്

ഓണം ബംബർ കിട്ടിയതിന് പിന്നാലെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് പാറശാല സ്വദേശി അനൂപ്

ഓണം ബംബർ 25 കോടി കിട്ടിയതിന് പിന്നാലെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് പാറശാല സ്വദേശി അനൂപ്. സഹായം ചോദിച്ച് വരുന്നവരെ കൊണ്ട് പൊറുതി മുട്ടി വീട് വരെ മാറേണ്ടി വന്നുവെന്നും അനൂപ് പറഞ്ഞിരുന്നു. പണം കൊടുക്കില്ലെന്ന് കാണുമ്പോൾ പ്രാകി പോകുകയാണ് പലരും എന്നാണ് അനൂപിന്റെ വാക്കുകൾ. എന്നാൽ എത്രയൊക്കെ പ്രാകിയാലും വിമർശിച്ചാലും താൻ അങ്ങനെ എല്ലാവർക്കും പണം കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അനൂപ് പറയുന്നത്.എൻറെ ആഗ്രഹം ഇതിൽ നിന്ന് മുന്നേറി നന്നായി ജീവിച്ച് കാണിക്കണമെന്നതാണ്. നമ്മളെ […]

Posted inലേറ്റസ്റ്റ്

കൊല്ലം ആയൂരിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലെ മൂന്ന് പ്രതികൾ കൂടി പിടിയിൽ

കൊല്ലം ആയൂരിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലെ മൂന്ന് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി സ്വദേശി ആൻസൻ, ആയൂർ സ്വദേശികളായ നൗഫൽ, ഫൈസൽ എന്നിവരെയാണ് കൊട്ടാരക്കരയിൽ വച്ച് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ മലപ്പേരൂ‍‍ർ സ്വദേശി മോനിഷനെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതോടെ കേസിലെ പ്രതികളെല്ലാം അറസ്റ്റിലായി. ആത്മഹത്യ പ്രേരണാക്കുറ്റം, പോക്സോ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇക്കഴിഞ്ഞ 19 നാണ് ഗൃഹനാഥനെ വീടിന് പിന്നിലുള്ള ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങി വന്ന മകളോട് അസഭ്യം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നയനയുടെ മുറിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത വസ്തുക്കൾ കണ്ടെത്തി

യുവ സംവിധായക നയന സൂര്യന്റെ മരണത്തിന് പിന്നാലെ നയനയുടെ മുറിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത വസ്തുക്കൾ കണ്ടെത്തി. ബെഡ് ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. മ്യൂസിയം  പൊലീസ് സ്റ്റേഷനിലെ സാധനങ്ങൾ കൂട്ടിയിട്ടിരുന്നിടത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. നയനയുടെ മൃതദേഹത്തിൽ നിന്നുമെടുത്ത വസ്ത്രങ്ങൾ ഇപ്പോഴും കണ്ടെത്തിയില്ല. മ്യൂസിയം സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലുകൾ കാണാതായത് വിവാദമായിരുന്നു. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പൊലീസുകാർ നടത്തിയ തെരച്ചിലാണ് വസ്തുക്കൾ കണ്ടെത്തിയത്. നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവ ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഡൽഹിയിൽ ഒരുക്കം പൂർത്തിയായി. കർത്തവ്യപഥെന്ന്  രാജ്പഥിന്‍റെ   പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കർത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. രാവിലെ 6 മണിമുതൽ ഡൽഹിയിൽ കർശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. രാജ്യത്താകെ 901 പോലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹരായത്. കേരള പോലീസിലെ എസ്പി അമോസ് മാമന് വിശിഷ്ട […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 25

◾ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ വധശ്രമക്കേസിലെ പത്തു വര്‍ഷത്തെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഹമ്മദ് ഫൈസല്‍ അടക്കം നാലു പ്രതികള്‍ക്കും ഉടന്‍ ജയില്‍ മോചിതരാകാം. ഇതോടെ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും. തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് അസാധുവാകുകയും ചെയ്യും. വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ അപ്പീലിനുള്ള അവസരത്തിനു മുമ്പേ തെരഞ്ഞെടുപ്പു നടക്കുമെന്നും അതു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. ◾2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനില്‍ ആന്‍റണിയെ പിന്തുണച്ച് ബിജെപി

എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അടക്കമുള്ള പദവി രാജിവച്ചതിന് പിന്നാലെ അനില്‍ ആന്‍റണിയെ പിന്തുണച്ച് ബിജെപി രംഗത്ത്. രാജ്യത്തെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ തുടരാനാവില്ലെന്ന് പാര്‍ട്ടി വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. ശിങ്കിടികളുടെ കൂട്ടമാണ് കോണ്‍ഗ്രസെന്നും ഷെര്‍ഗില്‍ പരിഹസിച്ചു. കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെയാണ് ഷെര്‍ഗില്‍ ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം, അനിൽ ആന്‍റണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതൽ നടപടി ആവശ്യപ്പട്ടും രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ. ബിബിസി ഡോക്യുമെൻ്ററി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് […]

Posted inലേറ്റസ്റ്റ്

ജമ്മുവിൽ ഭാരത് ജോഡോ യാത്ര രണ്ട് ദിവസത്തേയ്ക്ക് നിർത്തി

ഭാരത് ജോഡോ യാത്ര രണ്ടു ദിവത്തേക്ക് നിർത്തിവച്ചു. ജമ്മുവിലെ പ്രകൃതി ക്ഷോഭത്തെ തുടർന്നാണ് തീരുമാനം. ജമ്മു- ശ്രീനഗർ ദേശീയ പാതയിലെ റംബാനിൽ നിന്ന് ബനിഹാലിലേക്കാണ് ഇന്ന് യാത്ര നടക്കേണ്ടിയിരുന്നത്. എന്നാൽ ബുധനാഴ്ച രാവിലെയും മേഖലയിൽ കനത്ത മഴ പെയ്തതിനാൽ യാത്ര നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

Posted inബിസിനസ്സ്

എയര്‍ടെല്‍ 99 രൂപയുടെ പ്ലാന്‍ അവസാനിപ്പിക്കുന്നു

99 രൂപയുടെ റീചാര്‍ജ് പ്ലാന്‍ അവസാനിപ്പിക്കാന്‍ തയ്യാറെടുത്ത് എയര്‍ടെല്‍. രാജ്യത്തെ ഏഴ് സര്‍ക്കിളുകളില്‍ കുറഞ്ഞ റീചാര്‍ജ് നിരക്കായ 99 രൂപ കുത്തനെ ഉയര്‍ത്തി മിനിമം റീചാര്‍ജ് 155 രൂപയാക്കി. ഇതോടെ ഈ സര്‍ക്കിളുകളിലെ കുറഞ്ഞ നിരക്കില്‍ ഒറ്റയടിക്ക് ഉണ്ടായത് 57 ശതമാനത്തിന്റെ വര്‍ധനവാണ്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, നോര്‍ത്ത് ഈസ്റ്റ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയാണ് ഈ സര്‍ക്കിളുകള്‍. നിരക്ക് വര്‍ധനവ് എയര്‍ടെല്ലിന്റെ 40 ശതമാനത്തിലധികം ഉപഭോക്താക്കളെയും ബാധിക്കും. കഴിഞ്ഞ വര്‍ഷം നവംബറില്‍ […]

Posted inടെക്നോളജി

പാസ്വേഡ് ഷെയറിംഗ് ഉടന്‍ നിര്‍ത്തുമെന്ന് നെറ്റ്ഫ്‌ലിക്‌സ്

നെറ്റ്ഫ്‌ലിക്‌സ് പാസ്വേഡ് ഷെയറിംഗ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി നെറ്റ്ഫ്‌ലിക്‌സ്. പാസ്വേഡ് ഷെയറിംഗ് ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്ന് ഉപയോക്താക്കള്‍ക്ക് നേരത്തെ തന്നെ നെറ്റ്ഫ്‌ലിക്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാസ്വേഡ് ഷെയറിംഗ് ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ത്തലാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതോടെ, ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ നെറ്റ്ഫ്‌ലിക്‌സ് ഉപയോക്താക്കള്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള ആക്‌സിസ് ലഭിക്കാന്‍ പണം അടയ്‌ക്കേണ്ടി വരും. വരുമാനവും ഉപയോക്താക്കളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പരസ്യത്തോട് കൂടിയ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ വിവിധ രാജ്യങ്ങളില്‍ […]