ഓണം ബംബർ 25 കോടി കിട്ടിയതിന് പിന്നാലെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് പാറശാല സ്വദേശി അനൂപ്. സഹായം ചോദിച്ച് വരുന്നവരെ കൊണ്ട് പൊറുതി മുട്ടി വീട് വരെ മാറേണ്ടി വന്നുവെന്നും അനൂപ് പറഞ്ഞിരുന്നു. പണം കൊടുക്കില്ലെന്ന് കാണുമ്പോൾ പ്രാകി പോകുകയാണ് പലരും എന്നാണ് അനൂപിന്റെ വാക്കുകൾ. എന്നാൽ എത്രയൊക്കെ പ്രാകിയാലും വിമർശിച്ചാലും താൻ അങ്ങനെ എല്ലാവർക്കും പണം കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അനൂപ് പറയുന്നത്.എൻറെ ആഗ്രഹം ഇതിൽ നിന്ന് മുന്നേറി നന്നായി ജീവിച്ച് കാണിക്കണമെന്നതാണ്. നമ്മളെ മോശം പറയുന്നവരുടെ മുന്നിൽ നന്നായി ജീവിച്ച് കാണിക്കണം. അതാണ് എന്റെ ആഗ്രഹം. അതുകൊണ്ടാണ് ചാടി കയറി വലിയ ഫീൽഡിൽ ഒന്നും ഇറങ്ങാത്തത് എന്നും അനൂപ് പറഞ്ഞു.
ഓണം ബംബർ കിട്ടിയതിന് പിന്നാലെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് പാറശാല സ്വദേശി അനൂപ്
