റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന അറ്റ് ഹോം പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ മന്ത്രിസഭ വിട്ടു നിന്നിരുന്നു. ഗവർണർ സർക്കാർ പോരിലെ മഞ്ഞുരുകലിന്റെ പശ്ചാത്തലത്തിലാണ് വിരുന്നിൽ പങ്കെടുക്കാനുള്ള തീരുമാനം. 2020 ൽ ആണ് അവസാനമായി അറ്റ് ഹോം നടന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വലിയ ചർച്ചയായിരുന്നു. സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ചാണ് […]
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, 46,000 കോടി രൂപയുടെ ഇടിവുമായി അദാനി
അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി യു.എസിലെ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ നേരിട്ടത് കനത്ത ഇടിവ്. 46,000 കോടി രൂപയുടെ ഇടിവാണ് അദാനി കമ്പനികളുടെ ഓഹരികള്‍ക്ക് സംഭവിച്ചത്. അംബുജ സിമന്റ്സ് ഓഹരി വില ഏഴ് ശതമാനം താഴ്ന്നു. എ.സി.സി (7.14%), അദാനി പോര്‍ട്ട്സ് (6.13%), അദാനി പവര്‍ (4.95%), അദാനി ട്രാന്‍സ്മിഷന്‍ (8.08%), അദാനി വില്‍മര്‍ (4.99%), അദാനി ഗ്രീന്‍ എനര്‍ജി (2.34%), അദാനി എന്റര്‍പ്രൈസ് […]
‘കിസി കാ ഭായ് കിസി കി ജാന്‍’ ടീസര്‍
സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാന്‍’ ടീസര്‍ റിലീസ് ചെയ്തു. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ബിഗ് ബോസ് താരം ഷെഹ്നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. സല്‍മാന്‍ ഖാന്റെ ഒരു റൊമാന്റിക് ആക്ഷന്‍ എന്റര്‍ടെയ്‌നറാകും ഈ ചിത്രം. ഫര്‍ഹാദ് സാംജിയാണ് സംവിധാനം. തെലുങ്ക് താരങ്ങളാ വെങ്കടേഷ്, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രാം ചരണ്‍ അതിഥി വേഷത്തിലെത്തുന്നു. ഈദ് ദിനമായ ഏപ്രില്‍ 21ന് ചിത്രം റിലീസ് ചെയ്യും. […]
‘ബൂമറാംഗ്’ ചിത്രത്തിന്റെ തീം സോങ്
മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന ‘ബൂമറാംഗ്’ എന്ന ചിത്രത്തിന്റെ തീം സോങ് പുറത്ത്. ‘അടിയടിയടി ബൂമറാംഗ്’ എന്ന ഗാനമാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. അജിത് പെരുമ്പാവൂരിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുബീര്‍ അലി ഖാന്‍. ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. കോമഡിക്ക് പ്രധാന്യം നല്‍കി കൊണ്ടുള്ള ഫാമിലി എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കുന്ന ചിത്രം ഫെബ്രുവരി 3ന് തിയറ്ററുകളില്‍ എത്തും. […]
ബ്രോങ്കോയുടെ ബുക്കിങ് റദ്ദാക്കുന്നവര്‍ക്ക് രണ്ട് ലക്ഷം!
ബുക്കിങ് റദ്ദാക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് അമേരിക്കന്‍ കമ്പനിയായ ഫോഡ്. ഫോഡിന്റെ എസ്യുവിയായ ബ്രോങ്കോയുടെ ബുക്കിങ് റദ്ദാക്കുന്നവര്‍ക്കാണ് രണ്ട് ലക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് ലക്ഷം കിട്ടാന്‍ പാലിക്കേണ്ട നിബന്ധനകളും ഫോഡ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2021ല്‍ പുറത്തിറങ്ങിയ ബ്രാങ്കോ എസ്യുവിക്ക് ഫോഡിനെ പോലും അതിശയിപ്പിക്കുന്ന സ്വീകര്യതയാണ് ലഭിച്ചത്. കമ്പനി പ്രതീക്ഷിച്ചിനേക്കാളും ബുക്കിങ് കുതിച്ചുയര്‍ന്നതിനൊപ്പം നിര്‍മാണത്തിലെ വെല്ലുവിളികള്‍ കൂടിയായപ്പോള്‍ ബ്രോങ്കോയുടെ വിതരണം വൈകി. ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ ആഴ്ച്ചകളും മാസങ്ങളും കാത്തിരിക്കേണ്ടി വന്നതോടെ പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് ഫോഡ് […]
മരങ്ങള്‍
മരങ്ങള്‍ ആരെയും അടിമകളാക്കാനോ അടിമയാവാനോ ശ്രമിക്കുന്നില്ല; അവ ഉള്ളതത്രയും നമുക്കായി സമര്‍പ്പിക്കുന്നു; അവ ദൈവങ്ങളുടെ പ്രവാചകന്മാരാണ്. തന്റെ കൈകളിലൂടെ കടന്നുപോയ സൃഷ്ടികളിലെല്ലാം തന്റെ രഹസ്യങ്ങളെ ദൈവം പല ഭാവങ്ങളില്‍ നിറച്ചു; എന്നാല്‍ വൃക്ഷങ്ങള്‍ക്ക് ആ രഹസ്യത്തിന്റെ താക്കോല്‍കൂടി സമ്മാനിച്ചു. പ്രപഞ്ചത്തില്‍ മറ്റെന്തിനെക്കാളും സംവേദനശക്തിയുള്ള മരങ്ങളുടെ മാസ്മരികഗുണങ്ങളെ നമുക്ക് നിഷേധിക്കാനാവില്ല എന്ന പാരിസ്ഥിതികപാഠം എലനോര്‍ ഫാര്‍ജന്റെ ഈ കൃതി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ‘മരങ്ങള്‍’. പുനരാഖ്യാനം – ദീപേഷ് കെ. രവീന്ദ്രനാഥ്. ചിത്രങ്ങള്‍ – ഗിരീഷ്‌കുമാര്‍ ടി.വി. മാതൃഭൂമി ബുക്‌സ്. […]
നിങ്ങളുടെ ശ്വാസകോശം ആരോഗ്യമുള്ളതാണോ?
ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. പ്രായം കൂടുന്തോറും മറ്റ് അവയവങ്ങളെ പോലെ തന്നെ ശ്വാസകോശവും ദുര്‍ബലമാകാറുണ്ട്. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ പലപ്പോഴും തുടക്കത്തില്‍ തിരിച്ചറിയാറില്ല. എന്നാല്‍, ശ്വാസകോശത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന നെഞ്ചുവേദന ഒരിക്കലും അവഗണിക്കാന്‍ പാടില്ല. ഒരു മാസമോ അതിനു മുകളിലോ നീണ്ടു നില്‍ക്കുന്ന നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ഈ വേദന രൂക്ഷമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു മാസത്തിലധികം […]
ഡോക്യുമെന്ററിയുടെ പ്രദർശനം ജാമിയ മിലിയ സർവകലാശാലയിൽ മാറ്റിവെച്ചതായി എസ്എഫ്ഐ
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനം ജാമിയ മിലിയ സർവകലാശാലയിൽ മാറ്റിവെച്ചതായി എസ്എഫ്ഐ. ഇന്ന് ആറു മണിക്കായിരുന്നു ബിബിസി ഡോക്യുമെന്ററി പ്രദർശനം തീരുമാനിച്ചിരുന്നത്. എന്നാൽ, സർവകലാശാല അധികൃതർ ഗേറ്റുകൾ അടച്ച് നിയന്ത്രണം കർശനമാക്കിയതോടെ പ്രദർശനം സാധ്യമാകില്ലെന്ന് എസ്എഫ്ഐ നേതാക്കൾ അറിയിച്ചു. ബിബിസി ഡോക്യുമെന്‍ററി പ്രദർശനത്തിന് മുന്നോടിയായി വിദ്യാർത്ഥി യൂണിയൻ നേതാക്കളെ കരുതൽ തടങ്കലിലാക്കിയതിനെതിരെ സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സർവകലാശാലയിലെ എല്ലാ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചു. നേരത്തെ ജെഎൻയു സർവകലാശാലയിലും ഡോക്യുമെന്ററി […]
ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് അദാനി ഗ്രൂപ്പ്
ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് അദാനി ഗ്രൂപ്പ്. റിപ്പോർട്ടിൽ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. തങ്ങളെ ബന്ധപ്പെടാനോ വസ്തുതകൾ പരിശോധിക്കാനോ ശ്രമിക്കാതെ ജനുവരി 24 ന് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടതായി അദാനി ഗ്രൂപ്പ് ആരോപിച്ചു. യുഎസിലെ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ ഗവേഷണ റിപ്പോർട്ട് അനുസരിച്ച് ഓഹരി വിപണിയിൽ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയര്‍ന്ന […]
ബിബിസിയുടെ രാജ്യദ്രോഹം
ബിബിസിയുടെ രാജ്യദ്രോഹം ഊഴമനുസരിച്ചാണെങ്കിലും ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യക്കു ലഭിച്ചതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന മുഹൂര്‍ത്തമാണ്. ലോകരാജ്യങ്ങളുടെ നിറുകയില്‍ ഇന്ത്യയുണ്ടെന്ന് അഭിമാനംകൊള്ളുകയാണു നാം. ഇങ്ങനെ അഭിമാന പുളകിതരായിരിക്കുമ്പോഴാണ് ബിബിസി ഒരു ബോംബു പൊട്ടിച്ചത്. ബോംബൊന്നുമല്ല, വിവരമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് ബിബിസി പറഞ്ഞത്. തെളിവുകളില്ലാത്തതിനാല്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞ വിഷയങ്ങളാണ്. സുപ്രീം കോടതി പറഞ്ഞതാണോ ബിബിസി പറഞ്ഞതാണോ നിങ്ങള്‍ വിശ്വസിക്കുന്നതെന്ന് ഇന്ത്യക്കാരോടു ചോദിച്ചാല്‍ സുപ്രീം കോടതി എന്നു പറയുന്നവര്‍ ധാരാളമുണ്ടാകും. എന്നാല്‍ ലോക ജനത […]
