ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിൻഡെൻബർഗ് റിസർച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്. ഇന്ത്യയിലേയും അമേരിക്കയിലെയും നിയമ സാധ്യതകൾ പരിശോധിക്കുകയാണെന്ന് കമ്പനി വാർത്താക്കുറിപ്പ് ഇറക്കി. അദാനി എന്റർപ്രൈസസിന്റെ FPO അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിൻഡൻബെർഗ് റിസർച്ച് ഒരു റിപ്പോർട്ട് പുറത്ത് വിട്ട് നടത്തിയതെന്ന് കമ്പനി ആരോപിക്കുന്നു.ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകൾ […]
ജാമിയ മിലയയിൽ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ ഡൽഹി പൊലീസ് വിട്ടയച്ചില്ല
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെൻററി പ്രദർശനം തടയുന്നതിനെതിരെ ജാമിയ മിലയയിൽ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ ഡൽഹി പൊലീസ് വിട്ടയച്ചില്ല. എസ്എഫ്ഐ , എൻഎസ് യുഐ സംഘടനകളിലെ പത്തിലധികം വിദ്യാർത്ഥികള്‍ ഫത്തേപൂർ പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. അതേസമയം കൂടുതൽ സർവകലാശാലകളിൽ ഡോക്യുമെൻററി പ്രദർശിപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ ഇന്ന് രാത്രി പ്രതിഷേധ മാർച്ച് നടത്തും.
എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം
എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. സൈനിക കരുത്തും സ്ത്രീ ശക്തിയും സാസ്കാരിക പൈതൃകവും വിളിച്ചോതുന്ന പ്രൗഢഗംഭീര പരേഡിന് കർത്തവ്യപഥ് സാക്ഷിയായി. സ്വാതന്ത്രസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. അംഗരക്ഷകരുടെ അകമ്പടിയോടെ രാഷ്ട്രപതി ദ്രൗപതി മുർമു കർതവ്യപഥിലെത്തിയതോടെ പരേഡ് തുടങ്ങി. ഈജിപ്ത് പ്രസിഡന്‍റ് അബേല്‍ ഫത്ത എല്‍ സിസിയായിരുന്നു മുഖ്യാതിത്ഥി. ഈപ്തത് സൈന്യവും ഇന്ത്യന്‍ സേനയോടൊപ്പം പരേഡില്‍ മാർച്ച് ചെയ്തു.
സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 26
◾പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ട് ഗവര്‍ണറുടെ റിപ്പബ്ളിക് ദിന പ്രസംഗം. തിരുവനന്തപുരത്ത് പതാക ഉയര്‍ത്തിയശേഷമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് റിപ്പബ്ളിക് ദിനാശംസകള്‍ എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയായി. നവകേരളം പദ്ധതികള്‍ അടിസ്ഥാനസൗകര്യ മേഖലയെ മെച്ചപ്പെടുത്തി. വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍നിന്ന് കേരളം പ്രചോദനമുള്‍ക്കൊണ്ടു. ലൈഫ് പദ്ധതിയേയും ഗവര്‍ണര്‍ പുകഴ്ത്തി. ◾സൈനിക ശക്തി വിളംബരം ചെയ്ത പരേഡോടെ രാജ്യത്തിന്റെ 74 ാം റിപ്പബ്ളിക് ദിനാഘോഷം. ഡല്‍ഹിയിലെ […]
റെക്കോഡ് വിലയില്‍ തന്നെ, സ്വര്‍ണം പവന് 42,480 രൂപ!
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 320 രൂപ കൂടി 42,480 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,310 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജനുവരി 24ന് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. 42,160 രൂപയായിരുന്നു പവന്‍ വില. ഈ വില 25നും തുടര്‍ന്നു. ജനുവരിയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഏറ്റവും കുറഞ്ഞ വിലയായ 40,360 ജനുവരി രണ്ടിന് രേഖപ്പെടുത്തിയിരുന്നു. പണപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, പലിശ നിരക്ക് വര്‍ധനവ് തുടങ്ങിയ കാരണങ്ങളാലാണ് സ്വര്‍ണ വില […]
എത്തി, ഇന്‍ഫിനിക്‌സ് നോട്ട് 12ഐ
സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്‍ഫിനിക്‌സ്. ഇന്‍ഫിനിക്‌സ് നോട്ട് 12ഐ ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജനുവരി 30 മുതല്‍ ഫ്‌ലിപ്കാര്‍ട്ട് മുഖാന്തരമാണ് വില്‍പ്പന ആരംഭിക്കുക. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 1,084 x 2,400 പിക്‌സല്‍ റെസല്യൂഷന്‍ ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി85 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ […]
‘യാരിയാന്‍ 2’ ല്‍ അനശ്വര രാജനും പ്രിയ വാര്യരും
ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഹിന്ദി റീമേക്ക് തിയറ്ററുകളിലേക്ക് എത്താനുള്ള ഒരുക്കങ്ങളിലാണ്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കും അതേസമയം 2014 ല്‍ പുറത്തെത്തിയ ഒരു ഹിന്ദി ചിത്രത്തിന്റെ രണ്ടാംഭാഗവും കൂടിയായ ‘യാരിയാന്‍ 2’ ന്റെ പുതിയ റിലീസ് ഒക്ടോബര്‍ 20 ആണ്. യാരിയാന്‍ ഒരുക്കിയത് ദിവ്യ ഖോസ്‌ല കുമാര്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്റെ സംവിധാനം രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നാണ്. എന്നാല്‍ ദിവ്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പേള്‍ വി പുരി, മീസാന്‍ ജാഫ്രി, യഷ് ദാസ്ഗുപ്ത, വരിന […]
സൗബിനും ശ്രീനാഥ് ഭാസിയും ‘മഞ്ഞുമ്മല്‍ ബോയ്‌സ്’
ജാന്‍-എ-മന്‍’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്നാണ് ചിത്രത്തിന്റെ പേര്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പറവ, കുമ്പളങ്ങി നൈറ്റ്‌സ്, ഭീഷ്മ പര്‍വ്വം എന്നീ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാലു വര്‍ഗീസ്, ഗണപതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലാല്‍ ജൂനിയര്‍, ദീപക് പറമ്പില്‍, അഭിറാം രാധാകൃഷ്ണന്‍, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഷുട്ടിംഗ് […]
വരുന്നൂ, ഔഡിയുടെ ആക്റ്റീവ്‌സ്ഫിയര്‍
ജര്‍മ്മന്‍ ആഡംബര വാഹന ഭീമനായ ഔഡിയുടെ നാലാമത്തെ കണ്‍സെപ്റ്റ് ഇലക്ട്രിക് വാഹനമായ ആക്റ്റീവ്‌സ്ഫിയറിനെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി. ഈ മോഡലിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ ഔഡി. നേരത്തെ ഓഡി പ്രദര്‍ശിപ്പിച്ച മറ്റ് മൂന്ന് കണ്‍സെപ്റ്റ് ഇവികള്‍ – അര്‍ബന്‍സ്ഫിയര്‍, ഗ്രാന്‍ഡ്സ്ഫിയര്‍, സ്‌കൈസ്ഫിയര്‍ മോഡലുകള്‍ക്കൊപ്പം ആക്റ്റീവ്‌സ്ഫിയറും ചേരും. ഏറ്റവും പുതിയ കണ്‍സെപ്റ്റ് ഇവി, ഒരു ഇലക്ട്രിക് ക്രോസ്ഓവര്‍ കൂപ്പെ, ഓഫ്-റോഡ് കഴിവുകളും വാഗ്ദാനം ചെയ്യും. 2021 ഓഗസ്റ്റില്‍ ഓഡി അനാച്ഛാദനം ചെയ്യാന്‍ തുടങ്ങിയ കണ്‍സെപ്റ്റ് വാഹനങ്ങളുടെ കുടുംബത്തിലെ നാലാമത്തെ […]
എ.കെ.ജിയും ഷെയ്ക്സ്പിയറും
നാല്‍പ്പതുവര്‍ഷത്തിലേറെ ഇന്ത്യയ്ക്കകത്തും പുറത്തും പത്രപ്രവര്‍ത്തകനായിരുന്ന ലേഖകന്‍, താന്‍ നടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കി അവിശ്വസനീയമെന്നു വിശേഷിപ്പിക്കാവുന്ന സംഭവങ്ങള്‍ രേഖപ്പെടുത്തുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ലേഖകന്‍ സൂക്ഷിക്കുന്ന സത്യസന്ധതയും പുലര്‍ത്തുന്ന നിര്‍ഭയത്വവും അസാധാരണമാണ്. വിഷയവൈവിദ്ധ്യത്താല്‍ സമ്പന്നമായ ഈ സമാഹാരത്തില്‍ രാഷ്ട്രീയം, നയതന്ത്രം, മാദ്ധ്യമപ്രവര്‍ത്തനം, സാഹിത്യം, സിനിമ എന്നിവയ്ക്കാണ് ഊന്നല്‍. അറിവും അനുഭവവും ആലോചനയും ഒത്തുചേരുന്ന ഈ കുറിപ്പുകള്‍ സമകാലിക രാഷ്ട്രീയചരിത്രത്തിന്റെ വിവരണമെന്നപോലെ വ്യാഖ്യാനവുമായി പരിണമിക്കുന്നുണ്ട്. ‘എ.കെ.ജിയും ഷെയ്ക്സ്പിയറും’. പി.പി. ബാലചന്ദ്രന്‍. മാതൃഭൂമി. വില 382 രൂപ.
