കേരളത്തിൽ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച് നാശനഷ്ടമുണ്ടാക്കിയതിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി രംഗത്ത്. പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയിൽ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചും സെന്‍റുള്ളവരുടെ ഭൂമി ജപ്തി ചെയ്യാൻ കയറി ഇറങ്ങുന്നത്. കോടതി വിധികൾ നടപ്പാക്കുന്നതിൽ പോലും സര്‍ക്കാര്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് കെഎം ഷാജി ആരോപിച്ചു. പോപ്പുലർ ഫ്രണ്ടിന്‍റെ വാദങ്ങളോട് ഐക്യമില്ല. എന്നാൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി […]
തെരഞ്ഞെടുപ്പിനായി യാചിക്കാൻ ഞങ്ങൾ യാചകരല്ല; ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള
രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ജമ്മു കശ്മിര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ബനിഹാലില്‍ നിന്നാണ് അദ്ദേഹം യാത്ര്‌ക്കൊപ്പം പങ്കുചേര്‍ന്നത്. ‘ ഞങ്ങളുടെ ശബ്ദം ഡല്‍ഹിയില്‍ കേള്‍ക്കുന്നില്ല, കശ്മീരി പണ്ഡിറ്റ് കുടുംബാംഗമായ രാഹുല്‍ ഗാന്ധി ഇവിടെയുണ്ട്, ഞങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു’ ജമ്മുകശ്മിര്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാടിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ന് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപിക്ക് ഒരു അവസരം ലഭിക്കില്ല. ജമ്മു […]
മധ്യാഹ്ന വാര്‍ത്തകള്‍
ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കൊല്ലത്ത് പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകന്‍സാദിഖിനോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി എന്‍ഐഎ. കൊല്ലം ജില്ലയില്‍ നടക്കുന്ന ആര്‍എസ്എസ് – ബിജെപി പരിപാടികളുടെ വിവരങ്ങള്‍ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്‍ഐഎ ആരോപിച്ചു. കരുനാഗപ്പള്ളി ലഹരികടത്തു കേസില്‍ തനിക്കെതിരേ മുന്‍മന്ത്രി ജി. സുധാകരന്‍, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ എന്നിവര്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപണ വിധേയനായ നഗരസഭ സ്റ്റാന്‍ഡിംഗ് […]
മൂഡ് ഓഫ് ദ നേഷൻ സർവ്വേ പറയുന്നത് ഇന്ത്യയിൽ വീണ്ടും ബിജെപി ഭരണം.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഹോം വർക്കിലാണ്. വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ ഭാരത് ജോഡോ യാത്രയിലൂടെ, നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മറ്റ് പല പ്രതിപക്ഷ പാര്‍ട്ടികളും മൂന്നാം മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ചുളള ചര്‍ച്ചകളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിനിടെ, സി-വോട്ടറുമായി സഹകരിച്ച് ഇന്ത്യാ ടുഡേ ‘മൂഡ് ഓഫ് ദി നേഷന്‍’ എന്ന സര്‍വേ നടത്തി. ഈ സര്‍വേയില്‍ ജനങ്ങളോട് നിരവധി ചോദ്യങ്ങള്‍ ജനങ്ങളോട് ചോദിച്ചു. രാജ്യത്ത് ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ആര് […]
കഠിനാധ്വാനവും ക്ഷമയും വിജയത്തിലേക്കുള്ള ചവിട്ടുപടി; പത്മശ്രീ ജേതാവ് ഡോ. ദവാർ
നിങ്ങൾ ക്ഷമയോടെ പ്രവർത്തിച്ചാൽ തീർച്ചയായും വിജയം ലഭിക്കും, എന്ന് മാത്രമല്ല ആ വിജയവും ബഹുമാനിക്കപ്പെടും. ഈ വാക്കുകൾ, ഇന്നലെ പത്മശ്രീ ലഭിച്ച 77കാരനായ ഡോ. മുനിശ്വർ ചന്ദർ ദവാറുടേതാണ്. വെറും 20 രൂപ മാത്രം കൺസൾട്ടിങ് ഫീസ് വാങ്ങി രോഗികളെ ചികിത്സിക്കുന്ന മധ്യപ്രദേശിലെ ഡോക്‌ടർക്ക് രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചതിൽ അദ്ദേഹത്തെ അറിയുന്ന ആർക്കും അത്ഭുതമില്ല. ഡോ. മുനിശ്വർ ചന്ദർ ദവാർ ദിവസവും 200ഓളം രോഗികളെ ചികിത്സിക്കുകയും അവരിൽ നിന്ന് ഫീസായി 20 […]
വിവാഹത്തിന് മുന്നോടിയായി ഗുരുവായൂരപ്പനെ തൊഴുത് ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികയും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂർഎത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ശേഷം റോഡ് മാർഗമാണ് സംഘം ശ്രീവത്സത്തിലെത്തിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് ശ്രീവത്സം അതിഥി […]
ഒന്നര വയസ്സുള്ള കുഞ്ഞ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു.
തൃശ്ശൂർ കാട്ടൂരിൽ കുറ്റിക്കാടൻ ജോർജ്ജിന്റെ ഒന്നര വയസ്സുള്ള മകൾ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. വ്യാഴാഴ്ച്ച രാത്രിയാണ് അപകടം നടന്നത്.ജോർജ്ജിന് ഒരേ പ്രായത്തിലുള്ള മൂന്ന് മക്കൾ ആണ് ഉള്ളത്. ഇതിലെ എൽസ മരിയ എന്ന ഏക പെൺകുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ബാത്ത് റൂമിലെ ബക്കറ്റും വെള്ളത്തിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ അത് വഴി വന്ന കാട്ടൂർ സി ഐ മഹേഷ് കുമാറും സംഘവും പൊലീസ് ജീപ്പിൽ കുട്ടിയെ […]
റിപ്പബ്ലിക് ദിന പരേഡില്‍ ഹൃദയം കവര്‍ന്ന് കേരള ഫ്ലോട്ട്
സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായി വനിതകളുടെ ശിങ്കാരിമേളവും, ഗോത്രനൃത്തവും, കളരിപ്പയറ്റും വേറിട്ട അനുഭവമായി, റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്ളോട്ട്. കേരളത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 24 സ്ത്രീകളാണ് കേരള ഫ്‌ലോട്ടില്‍ അണിനിരന്നത്. സ്ത്രീ ശാക്തികരണത്തിന്റെ ഫോക് പാരമ്പര്യം പ്രമേയമാക്കി അവതരിപ്പിച്ച കേരള ഫ്‌ലോട്ടിന് അഭിനന്ദന പ്രവാഹമാണ്. രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ ഫ്‌ലോട്ടിനെ കയ്യടിച്ച് അഭിനന്ദിച്ചു.അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഗോത്ര നൃത്തം, കണ്ണൂരിന്റെ ശിങ്കാരിമേളം എന്നിവ ഏവര്‍ക്കും വേറിട്ട അനുഭവമായി. പെണ്‍കരുത്തും താളവും ചന്തവും […]
രജത ജൂബിലി ആഘോഷത്തിൽ കുടുംബശ്രീക്കൂട്ടായ്മ
കുടുംബ ചെലവുകൾക്കപ്പുറമുള്ള ആവശ്യത്തിന് വട്ടിപ്പലിശക്കാരെ സമീപിക്കേണ്ടിവന്ന കാലം. ആഴ്‌ചതോറും പടികടന്നെത്തുന്ന പലിശക്കാരനെ പേടിച്ചായിരുന്നു പലപ്പോഴും ഗ്രാമീണമേഖലയിലെ കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. 1998ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ കുടുംബശ്രീ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. അതുവരെയുണ്ടായിരുന്ന ദാരിദ്ര്യനിർമാർജന പദ്ധതികൾക്ക് സ്‌ത്രീകളുടെ കഷ്ടപ്പാടും തൊഴിലില്ലായ്‌മയും പൂർണമായി പരിഹരിക്കാനാകുന്നില്ലെന്ന തിരിച്ചറിവിലാണ് സമൂഹ്യ സംഘടനാ സംവിധാനത്തിൽ കുടുംബശ്രീ എത്തുന്നത്. ആഴ്‌ചതോറും സ്‌ത്രീകളെല്ലാം വീട്ടുമുറ്റങ്ങളിൽ സംഘടിച്ചു. ചെറു തുകകൾ സ്വരുക്കൂട്ടി ബാങ്കിൽ നിക്ഷേപിച്ചു. അത്യാവശ്യങ്ങൾക്ക് ആ തുകയിൽനിന്ന് വായ്‌പ എടുത്തു. അതോടെ വട്ടിപ്പലിശക്കാർ […]
ഒരൊറ്റ ഇന്ത്യ- വൺ നേഷൻ
ഇന്ത്യയെ ഒരൊറ്റ രാഷ്ട്രമായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നായകന്മാരെക്കുറിച്ചൊരു സിനിമയൊരുങ്ങുന്നു. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ വിവേക് അഗ്നിഹോത്രിയും മറ്റ് ആറ് സംവിധായകരും ഒരുക്കുന്ന ഈ സിരീസിന് വണ്‍ നേഷന്‍ എന്നാണ് പേരിട്ടത്. പ്രിയദര്‍ശന്‍, ഡോ. ചന്ദ്ര പ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മജു ബൊഹറ, സഞ്ജയ് സിങ് ചൗഹാന്‍ എന്നിവരാണ് മറ്റു സംവിധായകർ. വിഷ്ണുവര്‍ദ്ധന്‍, ഹിതേഷ് താക്കര്‍ എന്നിവര്‍ ചേര്‍ന്നാണു സിരീസ് നിര്‍മിക്കുന്നത്. “വണ്‍ നേഷന്‍ ” ഇന്ത്യയിലെ വാഴ്ത്തപ്പെടാത്ത നായകരെക്കുറിച്ചായിരിക്കുമെന്നു […]
