Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 27

◾അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ തകര്‍ച്ച. അദാനി ഗ്രൂപ്പിന് രണ്ടു ലക്ഷം കോടി രൂപ വിപണി മൂലധനം നഷ്ടപ്പെട്ടു. റിപ്പോര്‍ട്ട് പുറത്തുവന്നതു മുതല്‍ വിപണി മൂലധനത്തില്‍ മൊത്തത്തിലുള്ള ഇടിവ് 2.75 ലക്ഷം കോടി രൂപയായി. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരികള്‍ 17 ശതമാനം ഇടിഞ്ഞു. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ 12 ശതമാനത്തിലധികമാണ് ഇടിഞ്ഞത്.. ◾അദാനി ഗ്രൂപ്പ് ഓഹരിമൂല്യം ഉയര്‍ത്തിക്കാണിക്കാന്‍ തട്ടിപ്പു നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് […]

Posted inബിസിനസ്സ്

അദാനി ആഘാതത്തില്‍ അടിപതറി ഓഹരി വിപണി

അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിന്റെ ആഘാതത്തില്‍ ഇന്ത്യന്‍ വിപണി. വെള്ളിയാഴ്ച, വ്യാപാരം ആരംഭിച്ചതു മുതല്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 1.25% ഇടിഞ്ഞ് 59,451 ആയി. നിഫ്റ്റി 17,683ല്‍ എത്തി. അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളും നഷ്ടത്തിലാണ്. അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ 19.2 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 19.1 ശതമാനവും ഇടിഞ്ഞു. 2020 മാര്‍ച്ചിനുശേഷമുള്ള എറ്റവും വലിയ […]

Posted inടെക്നോളജി

നോക്കിയ ടി21 പ്രീ- ബുക്കിംഗ് ആരംഭിച്ചു

നോക്കിയയുടെ ഏറ്റവും പുതിയ ടാബ്ലറ്റായ നോക്കിയ ടി21 ആണ് ഇത്തവണ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ ടാബ്ലറ്റില്‍ ഒട്ടനവധി ഫീച്ചറുകള്‍ ലഭ്യമാണ്. 10.3 ഇഞ്ച് 2കെ ഡിസ്‌പ്ലേയാണ് ഈ ടാബ്ലറ്റുകള്‍ക്ക് നല്‍കിയിട്ടുള്ളത്. പ്രത്യേക ഡിസൈനില്‍ രൂപകല്‍പ്പന ചെയ്ത ടാബ്ലറ്റില്‍ ആന്റിനയ്ക്കായി 60 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കടുപ്പമേറിയ അലൂമിനിയം ബോഡിയാണ് നല്‍കിയിട്ടുള്ളത്. 8,200 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. അതിനാല്‍, 15 മണിക്കൂര്‍ വരെ വെബ് ബ്രൗസിംഗ്, 7 […]

Posted inവിനോദം

രോമാഞ്ചത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ നായകന്മാരായി എത്തുന്ന രോമാഞ്ചത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. വിനായക് ശശി കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുശിന്‍ ശ്യാമാണ്. പാടിയിരിക്കുന്നത് സിയ ഉള്‍ ഹഖാണ്. ചിത്രത്തില്‍ സൗബിന്റെയും കൂട്ടരുടെയും ജീവിതം രംഗങ്ങളാണ് ഗാനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നവാഗതനായ ജിത്തു മാധവന്‍ ആണ് രോമാഞ്ചത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സിനിമ ഫെബ്രുവരി 3ന് പ്രദര്‍ശനത്തിന് എത്തും. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ […]

Posted inവിനോദം

‘അസ്ത്രാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ആസാദ് അലവില്‍ സംവിധാനം ചെയ്ത് അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രം ‘അസ്ത്രാ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുതുമുഖം സുഹാസിനി കുമരനാണ് നായിക. കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സന്തോഷം കീഴാറ്റൂര്‍, അബു സലിം ,ശ്രീകാന്ത് മുരളി, മേലനാഥന്‍, ജയകൃഷ്ണന്‍, ചെമ്പില്‍ അശോകന്‍, രേണു സൗന്ദര്‍ ,നീനാ കുറുപ്പ്, ജിജുരാജ്, നീനാ കുറുപ്പ്, ബിഗ് ബോസ് താരം സന്ധ്യാ മനോജ്, ‘പരസ്പരം’ […]

Posted inഓട്ടോമോട്ടീവ്

മഹീന്ദ്ര എക്‌സയുവി 400 ഇവിയുടെ ബുക്കിംഗ് തുടങ്ങി

പുതുതായി ലോഞ്ച് ചെയ്ത മഹീന്ദ്ര എക്‌സയുവി 400 ഇവിയുടെ ബുക്കിംഗ് 21,000 രൂപ ടോക്കണ്‍ തുകയ്ക്ക് ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ആരംഭിച്ചു. പുതിയ മോഡലിന്റെ ഡെലിവറി 2023 മാര്‍ച്ച് മുതല്‍ ആരംഭിക്കും. ഇത് ഇസി, ഇഎല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 15.99 ലക്ഷം രൂപയും 18.99 ലക്ഷം രൂപയുമാണ് ഇവയുടെ വില. ഇവ പ്രാരംഭ വിലകളാണ്, ആദ്യ 5,000 യൂണിറ്റുകള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. പുതിയ മഹീന്ദ്ര എക്‌സയുവി400 ഇലക്ട്രിക് രണ്ട് ബാറ്ററി പാക്കുകളില്‍ […]

Posted inപുസ്തകങ്ങൾ

വയനാട് രേഖകള്‍

എടയ്ക്കല്‍ ഗുഹാചിത്രങ്ങളുടെയും പെരുങ്കല്‍ പരിഷ്‌കൃതിയുടെയും ജൈനസംസ്‌കൃതിയുടെയും കാലംമുതല്‍ ഫ്യൂഡല്‍-കൊളോണിയല്‍ വാഴ്ചക്കാലം വരെയുള്ള വയനാടിനെക്കുറിച്ച്, പുതിയ ചരിത്ര-പുരാവസ്തു ഗവേഷണഫലങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട പുസ്തകം. പലപ്പോഴും ഒരു പ്രദേശമോ ഒരു കാലഘട്ടമോ മുഴുവനോടെ കൈകാര്യം ചെയ്യേണ്ടിവരുന്നവര്‍ക്ക് മിക്കവാറും കഴിയാതെപോകുന്ന ഒരു ധര്‍മ്മമാണ് വയനാട് രേഖകള്‍ നിര്‍വഹിക്കുന്നത്. ലോക്കല്‍ ഹിസ്റ്ററിക്ക് കൂടുതല്‍ക്കൂടുതല്‍ പ്രാധാന്യം വര്‍ധിച്ചുവരുമ്പോള്‍ ഈ ഗ്രന്ഥം ഒഴിച്ചുകൂടാത്ത ഒന്നായി മാറും. ‘വയനാട് രേഖകള്‍’. ഒ.കെ ജോണി. മാതൃഭൂമി. വില 272 രൂപ.  

Posted inആരോഗ്യം

കണ്ണുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം

കണ്ണുകള്‍ക്ക് ഒരുപാട് സമ്മര്‍ദ്ദം വരുന്ന തരത്തിലുള്ള ജീവിതരീതിയിലൂടെയാണ് ഇന്ന് മിക്കവരും പോകുന്നത്. ദീര്‍ഘസമയം കംപ്യൂട്ടര്‍- ലാപ്‌ടോപ് സ്‌ക്രീന്‍ നോക്കിയിരിക്കുന്നതിലൂടെയും മൊബൈല്‍ സ്‌ക്രീനിലേക്ക് നോക്കി മണിക്കൂറുകള്‍ ചെലവിടുന്നതിലൂടെയും കണ്ണിന്റെ ആരോഗ്യം നഷ്ടമാകുന്നു. കണ്ണുകളുടെ ആരോഗ്യം പതിയെ നഷ്ടപ്പെടുന്നത് തടയാന്‍ തീര്‍ച്ചയായും സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തണം. ഇതിനൊപ്പം തന്നെ ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇലക്കറികള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ചീര, മുരിങ്ങ പോലുള്ള ഇലക്കറികളെല്ലാം ഇങ്ങനെ കഴിക്കാവുന്നതാണ്. […]

Posted inലേറ്റസ്റ്റ്

അനില്‍ അന്‍റണിയെ അനുനയിപ്പിച്ച് കെ മുരളീധരന്‍.

വിവാദ പരാമാര്‍ശത്തിനൊടുവില്‍ കോണ്‍ഗ്രസിലെ പദവികളെല്ലാം രാജിവച്ച അനില്‍ അന്‍റണിയെ അനുനയിപ്പിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. എ കെ ആന്‍റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികൾ അനിൽ എടുക്കരുതെന്ന് കെ മുരളീധരൻ പറഞ്ഞു. അനിൽ ആൻറണി ബിജെപിയിൽ പോകുമെന്ന് കരുതുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. വൈകാരികമായി എടുത്ത തീരുമാനം ആണെങ്കിൽ അനില്‍ അത് തിരുത്തണം. ബിബിസി കാണിക്കുന്നത് സത്യമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ബിബിസി വിവാദത്തിനൊടുവില്‍ , വിമർശിച്ചവർക്കെതിരേ രൂക്ഷമായി പ്രതികരിച്ചാണ് അനില്‍ […]

Posted inലേറ്റസ്റ്റ്

നമീബിയയിൽ നിന്നെത്തിച്ച ചീറ്റപ്പുലികളിലൊന്നിന് കിഡ്നി രോഗം

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിലൊന്നായ സാഷയ്ക്ക് അസുഖമെന്ന് റിപ്പോര്‍ട്ട്. കിഡ‍്നി രോഗമാണ് ഈ പെൺ ചീറ്റയ്ക്കെന്നാണ് റിപ്പോര്‍ട്ടുകൾ. ചീറ്റപ്പുലിയെ നിരീക്ഷിച്ച് വരികയാണെന്നും ഏറ്റവും മികച്ച ചികിത്സ നൽകുമെന്നുമാണ് കുനോ ദേശീയോദ്യാന അധികൃതര്‍ വിശദമാക്കിയത്. സാഷയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് ചീറ്റപ്പുലികളില്‍ ഒന്നിന് ക്ഷീണവും തളര്‍ച്ചയും ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചികിത്സയിൽ പുരോഗതിയുണ്ടെന്നാണ് സൂചന. ചികിത്സ തുടരുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജെ എസ് ചൌഹാന്‍ പറഞ്ഞു. ക്രിയാറ്റിന്‍ ലൈവലില്‍ […]