Posted inലേറ്റസ്റ്റ്

സംസ്ഥാനം വൈദ്യുതി നിരക്ക് കൂട്ടി.

സംസ്ഥാനത്ത് 4 മാസത്തേക്ക് വൈദ്യുതി നിരക്ക് കൂടി. ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസയാണ് കൂടിയത്. മാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല. നാലു മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് ഉത്തരവിട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂണ് 30 വരെ പുറത്തുനിന്ന് വാങ്ങിയതിന് വൈദ്യുതി ബോർഡിന് അധിക ചിലവായി വന്ന 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്. […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

മധ്യപ്രദേശില്‍ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടു പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നുവീണു. സുഖോയ്, മിറാഷ് വിമാനങ്ങളാണു കൂട്ടിയിടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കോഴക്കേസില്‍ ആരോപിതനായ അഡ്വ. സൈബി ജോസ് ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേള്‍ക്കാതെ പത്തനംതിട്ട സ്വദേശി ബാബു അടക്കമുള്ള പ്രതികള്‍ക്കു ജാമ്യം നല്‍കിയതില്‍ വീഴ്ച പറ്റിയെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്നായിരുന്നു കോടതിയെ ധരിപ്പിച്ചിരുന്നത്. അനുകൂല വിധിക്കായി ജസ്റ്റിസ് സിയാദ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മധ്യപ്രദേശിലും രാജസ്ഥാനിലും വിമാനദുരന്തം.

മധ്യപ്രദേശിലും രാജസ്ഥാനിലും വിമാനദുരന്തം. രണ്ടിടങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മധ്യപ്രദേശിലെ മൊറേനയില്‍ രണ്ട് യുദ്ധവിമാനങ്ങളാണു തകര്‍ന്നു വീണത്. സുഖോയ്-30, മിറാഷ്-2000 വിമാനങ്ങളാണ് പരിശീലനപ്പറക്കലിനിടെ അപകടത്തില്‍പ്പെട്ടത്. സുഖോയില്‍ രണ്ടു പൈലറ്റുമാരും, മിറാഷ് വിമാനത്തില്‍ ഒരു പൈലറ്റും ഉണ്ടായിരുന്നുവെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഗ്വാളിയാര്‍ എയര്‍ ബേസില്‍ നിന്നാണ് രണ്ടു വിമാനങ്ങളും പരിശീലനത്തിനായി പുറപ്പെട്ടത്. രാജസ്ഥാനിലെ ഭരത്പൂരില്‍ ചാര്‍ട്ടേഡ് വിമാനമാണ് അപകടത്തില്‍ പെട്ടതെന്നാണു പ്രാഥമിക വിവരം. എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതു വ്യക്തമായിട്ടില്ല. സംഭവസ്ഥലത്തേക്ക് അധികൃതരും രക്ഷാപ്രവര്‍ത്തകരും എത്തിയിട്ടുണ്ടെന്നു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഡ്വക്കേറ്റ് സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി

ഇരയുടെ ഭാഗം കേൾക്കാതെയാണ് പ്രതികൾക്ക് ജാമ്യം നൽകിയതെന്ന വിലയിരുത്തി ഹൈക്കോടതി. തുടർന്നാണ് അഡ്വ. സൈബി ജോസ് ഹാജരായ കേസിലെ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ചത്. പത്തനംത്തിട്ട സ്വദേശി ബാബുവിന്‍റെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെയാണ് അസാധാരണ നടപടി. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പൊലീസ് എടുത്ത കേസിൽ പ്രതികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നീവർക്ക് ജാമ്യം നൽകിയത് ഇരയായ തന്‍റെ വാദം കേൾക്കാതെ ആണെന്നായിരുന്നു പരാതി. പ്രതികൾക്കായി ഹാജരായത് അഡ്യക്കേറ്റ് സൈബി […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 28

◾സിആര്‍പിഎഫും പോലീസും സുരക്ഷ നല്‍കാതെ പിന്മാറിയെന്ന് ആരോപിച്ച് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു. യാത്ര നയിക്കുന്ന രാഹുല്‍ഗാന്ധിക്കരികിലേക്കു ജനം തള്ളിക്കയറി. അര മണിക്കൂറോളം രാഹുല്‍ഗാന്ധിക്കു നടക്കാന്‍പോലും കഴിഞ്ഞില്ല. പാര്‍ട്ടി നേതാക്കള്‍ക്കും നിയന്ത്രിക്കാനായില്ല. ബനിഹാളില്‍നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ച. ഇതോടെ യാത്ര കാറിലാക്കി. അല്‍പ സമയത്തിനകം നിര്‍ത്തിവയ്ക്കുകയും ചെയ്തു. മുന്നറിയിപ്പില്ലാതെയാണ് സിആര്‍പിഎഫും പോലീസും പിന്മാറിയതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഇന്നു യാത്ര തുടരുമെന്നും രാഹുല്‍ പറഞ്ഞു. ◾അദാനി ഗ്രൂപ്പിന്റെ ഇടപാടുകളില്‍ സൂക്ഷ്മപരിശോധന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദ്വിദിന ബാങ്ക് സമരം മാറ്റിവച്ചു

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പ്രഖ്യാപിച്ച ദ്വിദിന ബാങ്ക് സമരം മാറ്റിവച്ചു. ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 30, 31 ദിവസങ്ങളിലായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. ബാങ്ക് ജീവനക്കാരുടെ 11-ാം വേതന പരിഹാരവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് അസോസിയേഷനുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഭാരത് ജോഡോ യാത്ര നാളെ പുനരാരംഭിക്കുമെന്ന് കോൺഗ്രസ്

ഭാരത് ജോഡോ യാത്ര നാളെ രാവിലെ ഒൻപത് മണിക്ക് അനന്ത്നാഗില്‍ നിന്ന് പുനരാരംഭിക്കുമെന്ന് കോൺഗ്രസ്. കശ്മീരിലേക്ക് പ്രവേശിക്കവേ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ യാത്ര കോണ്‍ഗ്രസ് നിര്‍ത്തിവെച്ചത്. എന്നാല്‍ സുരക്ഷാ വീഴ്ചയെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം നിഷേധിച്ച് ജമ്മുകശ്മീര്‍ പൊലീസ് രംഗത്തെത്തി. സുരക്ഷയിൽ വീഴ്ചയുണ്ടായിട്ടില്ല. 15 കമ്പനി സിആര്‍പിഎഫിനെയും, 10 കമ്പനി ജമ്മു കശ്മീർ പൊലീസിനെയും വിന്യസിച്ചിരുന്നെന്നാണ് പൊലീസ് വിശദീകരണം. വലിയ ആൾക്കൂട്ടത്തെ യാത്രയിൽ ഉൾപ്പെടുത്തി. എന്നാല്‍ മുൻകൂട്ടി വിവരം പൊലീസിനെ അറിയിച്ചില്ല. യാത്ര നിർത്തുന്നതിന് മുൻപ് പൊലീസിനോട് ചർച്ച […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  സിആര്‍പിഎഫും പോലീസും സുരക്ഷ പിന്‍വലിച്ചു മാറിയതോടെ ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു. യാത്ര നയിക്കുന്ന രാഹുല്‍ഗാന്ധിക്കരികിലേക്കു ജനം തള്ളിക്കയറി. പാര്‍ട്ടി നേതാക്കള്‍ക്കും നിയന്ത്രിക്കാനാകാത്തത്രയും തിരക്കു വന്നതോടെ സുരക്ഷയ്ക്കു വെല്ലുവിളിയായി. ബനിഹാളില്‍ നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. ഇതോടെ യാത്ര നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. മുന്നറിയിപ്പില്ലാതെയാണ് സിആര്‍പിഎഫും പോലീസും പിന്മാറിയതെന്ന് രാഹുല്‍ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. സുരക്ഷ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ നാളെ യാത്ര തുടരുമെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാൻ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാൻ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളിൽ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെട്ട കാര്യമാണ്. നിയമസഭയ്ക്ക് ഇക്കാര്യത്തിൽ തനിച്ച് തീരുമാനം എടുക്കാനാകില്ല. വിമര്‍ശനം ഉന്നയിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളിൽ മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.ഇന്നലെ റിപ്പബ്ലിക്ക് ദിനത്തില്‍ പിണറായി വിജയൻ സ‍ർക്കാരിനെ പ്രശംസിച്ചായിരുന്നു ​ഗവർണറുടെ പ്രസം​ഗം. സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി. […]

Posted inബിസിനസ്സ്

വെള്ളി ഇറക്കുമതി എക്കാലത്തെയും ഉയര്‍ന്ന നിലയില്‍

ഇന്ത്യയിലേക്കുള്ള വെള്ളി ഇറക്കുമതി എക്കാലത്തെയും ഉയര്‍ന്ന നിലയില്‍. 2022ല്‍ 9450 ടണ്‍ വെള്ളിയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം മറി കടന്നത് 2015ലെ റെക്കോര്‍ഡ് ആണ്. അന്ന് 8093 ടണ്‍ വെള്ളിയായിരുന്നു രാജ്യം ഇറക്കുമതി ചെയ്ത്. 2021ല്‍ വെള്ളി ഇറക്കുമതി വെറും 2773 ടണ്ണിന്റേതായിരുന്നു. കോവിഡിന് ശേഷം വ്യാവസായിക മേഖലയിലുണ്ടായ ഡിമാന്‍ഡ്, ആഭര നിര്‍മാതാക്കള്‍ സ്റ്റോക്ക് കൂട്ടിയത്, നിക്ഷേപം തുടങ്ങിയവയാണ് വെള്ളിയുടെ ഇറക്കുമതി ഉയരാന്‍ കാരണം. ഭൂരിഭാഗം ഇറക്കുമതിയും 2022ന്റെ രണ്ടാം പകുതിയിലായിരുന്നു. ഈ സമയം വെള്ളിവില […]