Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  തൊഴിലില്ലാത്ത സ്ത്രീകള്‍ക്കു സംരംഭങ്ങള്‍ തുടങ്ങാനുള്ള സബ്സിഡി പദ്ധതിയില്‍ തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥന്‍ വ്യാജരേഖ ചമച്ച് അഞ്ചര കോടി രൂപ തട്ടിയെടുത്തു. സിഎജി റിപ്പോര്‍ട്ടിലാണ് ഈ വിവരം. ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ സ്ത്രീകളുടെ സംഘങ്ങളുടെ ബാങ്കു വായ്പകള്‍ക്കു മൂന്നു ലക്ഷം രൂപ വീതം സബ്‌സിഡി നല്‍കുന്ന പദ്ധതിയിലാണു തട്ടിപ്പ്. 2020-22 കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഈ കാലയളവില്‍ 215 ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡി അനുവദിച്ചു. ഇതില്‍ പത്തു സംഘങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ വായ്പ എടുത്തത്. ബാക്കി 205 സംഘങ്ങളും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ത്രിപുരയിൽ സിപിഎമ്മുമായുള്ള സീറ്റ് ധാരണ ലംഘിച്ച് പതിമൂന്നിന് പകരം 17 സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍‍ത്ഥികളെ പ്രഖ്യാപിച്ചു

ത്രിപുരയിൽ സിപിഎമ്മുമായുള്ള സീറ്റ് ധാരണ ലംഘിച്ച് പതിമൂന്നിന് പകരം 17 സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍‍ത്ഥികളെ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് അടക്കം 48 സ്ഥാനാര്‍ഥികളെ ബിജെപിയും പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിൽ അതൃപ്തരായ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ത്തു.അറുപത് നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന തെര‍ഞ്ഞെടുപ്പില്‍ 47 സീറ്റ് ഇടത് പാര്‍ട്ടികള്‍ക്കും 13 കോണ്‍ഗ്രസിനും എന്നതായിരുന്നു ധാരണ. എന്നാല്‍ ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് തെറ്റി. പിന്നീട് പുറത്തുവന്ന കോണ്‍ഗ്രസ് പട്ടികയില്‍ പതിനേഴ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലഹരിക്കടത്ത് : ആലപ്പുഴയിൽ സിപിഎം അംഗത്തെ പുറത്താക്കി

ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ലഹരിക്കടത്തില്‍ രണ്ട് പേര്‍ക്കെതിരെ കൂടി സിപിഎം നടപടി.വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോൾ, സിനാഫിനെ ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നുവെന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം.  ഇതേ കേസിലെ പ്രതിയായ ഇജാസിനെ കൗൺസിലർ ഷാനവാസിന്റെ ലോറിയില്‍ ലഹരികടത്തിയതിന് പാര്‍ട്ടി നേരത്തെ പുറത്താക്കിരുന്നു. ലഹരിക്കടത്ത് കേസുകളില്‍ കടുത്ത പ്രതിരോധത്തിലായ സിപിഎമ്മിൽ  ശുദ്ധീകരണപ്രക്രിയ തുടരുകയാണെന്ന് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 28

◾മധ്യപ്രദേശില്‍ രണ്ടു വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നു വീണു. രാജസ്ഥാനിലെ ഭരത്പൂരിലും വിമാനം തകര്‍ന്നുവീണു. മധ്യപ്രദേശിലെ മൊറേനയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടു പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നുവീണത്. സുഖോയ്, മിറാഷ് വിമാനങ്ങളാണു കൂട്ടിയിടിച്ചത്. രണ്ടു പൈലറ്റുമാര്‍ സുരക്ഷിതരാണ്. ഒരാള്‍ മരിച്ചു. മധ്യപ്രദേശിലെ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങളാണ് രാജസ്ഥാനിലെ ഭരത്പൂരില്‍ കത്തിവീണതെന്നും റിപ്പോര്‍ട്ടുണ്ട്. ◾കോഴക്കേസില്‍ ആരോപിതനായ അഡ്വ. സൈബി ജോസ് ഹാജരായ രണ്ടു കേസുകളില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേള്‍ക്കാതെ പത്തനംതിട്ട സ്വദേശി […]

Posted inബിസിനസ്സ്

വാര്‍ഷിക വില്‍പനയില്‍ 129 ശതമാനം വര്‍ധനവുമായി നോക്കിയ

ഇന്ത്യയില്‍ നിന്നുള്ള വാര്‍ഷിക വില്‍പ്പനയില്‍ നേട്ടം കൈവരിച്ചിരിക്കുകയാണ് ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് നോക്കിയ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2021-22 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വാര്‍ഷിക വില്‍പ്പന 129 ശതമാനം ഉയര്‍ന്ന് 56.8 യൂറോയായി (ഏകദേശം 5,043 കോടി രൂപ). മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 24.8 കോടി യൂറോയായിരുന്നു വാര്‍ഷിക വില്‍പ്പന. ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് നെറ്റ്വര്‍ക്ക് വിതരണത്തിനുള്ള പിന്തുണ നല്‍കുന്ന കമ്പനി […]

Posted inടെക്നോളജി

കൊക്കക്കോള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ രംഗത്തേക്ക്

ലോകപ്രശസ്ത ശീതള പാനീയ ബ്രാന്‍ഡുകളിലൊന്നായ കൊക്കക്കോള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ തന്നെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനാണ് കൊക്കക്കോളയുടെ ലക്ഷ്യം. അതേസമയം, കൊക്കക്കോള ഒരു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുമായി സഹകരിക്കുന്നുണ്ടെങ്കിലും, ബ്രാന്‍ഡിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പിന്‍ പാനലിന്റെ വലതു വശത്ത് കൊക്കക്കോളയുടെ ലോഗോ നല്‍കുന്നതായിരിക്കും. കമ്പനിയുടെ കളര്‍ തീമുമായി ചേര്‍ന്നു പോകുന്ന നിറമായ ചുവപ്പാണ് സ്മാര്‍ട്ട്‌ഫോണിനും […]

Posted inവിനോദം

കപ്പേള തെലുങ്ക് റീമേക്ക് ‘ബുട്ട ബൊമ്മ’ ട്രെയ്‌ലര്‍

2020 ല്‍ പുറത്തെത്തി വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു കപ്പേള. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. ‘ബുട്ട ബൊമ്മ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായിക അനിഖ സുരേന്ദ്രന്‍ ആണ്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രമായി അനിഖ എത്തുമ്പോള്‍ റോഷന്‍ മാത്യുവിന്റെ റോളില്‍ സൂര്യ വശിഷ്ടയും ശ്രീനാഥ് ഭാസിയുടെ റോളില്‍ അര്‍ജുന്‍ ദാസുമാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. നടന്‍ മുഹമ്മദ് മുസ്തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു 2020ല്‍ പുറത്തെത്തിയ കപ്പേള. അതേസമയം ചിത്രത്തിന്റെ […]

Posted inവിനോദം

മാത്യു തോമസ്, മാളവിക മോഹനന്‍ ‘ക്രിസ്റ്റി’ ടീസര്‍

മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ആല്‍വിന്‍ ഹെന്റി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 51 സെക്കന്‍ഡ് മാത്രമുള്ള ടീസറില്‍ ഇവര്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവനിരയിലെ ശ്രദ്ധേയരായ നടന്‍ മാത്യു തോമസ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. പൂവാര്‍ ആണ് സിനിമയുടെ പശ്ചാത്തലം. ഈ പ്രദേശം […]

Posted inഓട്ടോമോട്ടീവ്

ഡീസല്‍ എന്‍ജിന്‍ മാത്രമായി പുതിയ ഇന്നോവ ക്രിസ്റ്റ

ഇന്നോവ ക്രിസ്റ്റ ഡീസല്‍ പതിപ്പിന്റെ ബുക്കിങ് പുനരാരംഭിച്ച് ടൊയോട്ട. ചെറിയ മാറ്റങ്ങളുമായി 2023 ഇന്നോവ 50,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. വില ഉടന്‍ പ്രഖ്യാപിക്കുമെന്നു ടൊയോട്ട അറിയിച്ചു. ബുക്കിങ് അധികമായതിനാല്‍ നേരത്തെ ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കമ്പനി നിര്‍ത്തി വച്ചിരുന്നു. ഇതാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഡീസല്‍ എന്‍ജിനോടെ മാത്രമാണ് പുതിയ ക്രിസ്റ്റ ലഭിക്കുക. അടുത്തിടെ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസിനൊപ്പം ഇന്നോവ ക്രിസ്റ്റയും വില്‍പനയ്ക്കുണ്ടാകും. മുന്‍ഭാഗത്ത് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഇന്നോവ എത്തിയിരിക്കുന്നത്. നാലു വകഭേദങ്ങളില്‍ ഏഴ്, […]

Posted inപുസ്തകങ്ങൾ

ഡെക്കാന്റെ അധിപര്‍

എ.ഡി. 600 മുതല്‍ 11 വരെ വിശാലമായ ഡെക്കാന്‍ പീഠഭൂമി ഭരിച്ച ചാലൂക്യ-രാഷ്ട്രകൂട-ചോള രാജവംശങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും സാംസ്‌കാരിക നേട്ടങ്ങളെക്കുറിച്ചും പരിശോധിക്കുന്ന കൃതി. ഡെക്കാനെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമാക്കി മാറ്റിയ പ്രധാന രാജവംശങ്ങളുടെ ഉയര്‍ച്ചയ്ക്കും പതനത്തിനും സാക്ഷികളാകുകയാണ് നാമിവിടെ. വിജയങ്ങള്‍, നഷ്ടങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവ മാത്രമല്ല ആ അരസഹസ്രാബ്ദത്തിനിടയില്‍ ഈ ഡെക്കാന്‍ സാമ്രാജ്യങ്ങള്‍ കല, വാസ്തുവിദ്യ, സാഹിത്യം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ നല്‍കിയ മഹത്തായ സംഭാവനകളും ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ […]