Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം വേതനം പുനപരിശോധിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് മുൻപ് 2018 ലാണ് വേതനം പരിഷ്കരിച്ചത്. എന്നാൽ ഇതിനകത്ത് ആയുർവേദമടക്കമുള്ള ചികിത്സാ ശാഖകളിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ചില്ലെന്ന് യുഎൻഎ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വേതനം പരിഷ്കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചു. ഇതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വേതനം പുനപ്പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കണമെന്നും കോടതി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിൽവര്‍ലൈൻ സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി തന്നെയെന്ന് ഉറപ്പിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

സിൽവര്‍ലൈൻ സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി തന്നെയെന്ന് ഉറപ്പിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. പ്രവര്‍ത്തനം നിലച്ചതിനര്‍ത്ഥം പദ്ധതി ഉപേക്ഷിച്ചതല്ലെന്ന്  വ്യക്തമാക്കുന്നതായിരുന്നു നയപ്രഖ്യാപനത്തിലെ സിൽവര്‍ലൈൻ പരാമര്‍ശം. പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നമാണ്. അതിനായി കേന്ദ്രത്തിന്‍റെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉദ്ദേശിക്കുന്നത് അടിമുടി മാറ്റമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ബിരുദ പ്രോഗ്രാമുകൾ അടക്കം പാഠ്യപദ്ധതിയാകെ കാലോചിതമായി പരിഷ്കരിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കും, പൊതു വിദ്യാഭ്യാസ മേഖലയുടെ സ്വഭാവത്തിലും മാറ്റം വരികയാണ്. ഇംഗ്ലീഷ് പഠനവും അധ്യാപനവും പ്രോത്സാഹിപ്പിക്കാനും […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 23

◾സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പാടിപ്പുകഴ്ത്തി സര്‍ക്കാര്‍ തയാറാക്കിക്കൊടുത്ത നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പു തടയുകയാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ തടയുകയാണെന്നുമുള്ള കേന്ദ്രവിമര്‍ശനവും നിയമസഭാ പാസാക്കിയ ബില്ലുകള്‍ നിയമമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. സാമ്പത്തിക വളര്‍ച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നിവയില്‍ വളര്‍ച്ച നേടിയെന്നു പുകഴ്ത്തുന്ന പ്രസംഗമാണ് അവതരിപ്പിച്ചത്. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് സില്‍വര്‍ലൈന്‍ വേണമെന്നും പ്രസംഗത്തില്‍ പറഞ്ഞു. ◾അമ്പലപ്പുഴ ദേശീയപാതയില്‍ […]

Posted inലേറ്റസ്റ്റ്

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റിൽ

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ അറസ്റ്റിലായി. തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്. കന്റോൺമെൻറ് പൊലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ 28 പേർ റിമാൻഡിലാണ്.

Posted inബിസിനസ്സ്

വിദേശ നാണയ ശേഖരത്തില്‍ വീണ്ടും വര്‍ദ്ധന

ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ വീണ്ടും വര്‍ദ്ധനവ്. കണക്കുകള്‍ പ്രകാരം, ജനുവരി 13- ന് സമാപിച്ച ആഴ്ചയില്‍ 1,041.7 കോടി ഡോളറായാണ് വിദേശ നാണയ ശേഖരം ഉയര്‍ന്നത്. ഇതോടെ, വിദേശ നാണയ ശേഖരം 57,200 കോടി ഡോളറിലെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏറ്റവും വലിയ ഉയരമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ വിദേശ കറന്‍സി ആസ്തി 907.8 കോടി ഡോളര്‍ ഉയര്‍ന്ന് 50,551.9 കോടി ഡോളറായി. അതേസമയം, കരുതല്‍ സ്വര്‍ണ ശേഖരം 110.6 കോടി ഡോളര്‍ മെച്ചപ്പെട്ട് 4,289 […]

Posted inടെക്നോളജി

‘ക്വയറ്റ് മോഡ്’ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഉപയോക്താക്കള്‍ക്ക് വ്യത്യസ്ഥമായ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം. ഇത്തവണ ‘ക്വയറ്റ് മോഡ്’ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തിവച്ച് ആപ്പില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഉപയോക്താവിനെ സഹായിക്കുന്ന ഫീച്ചറാണ് ക്വയറ്റ് മോഡ്. ഇത്തരത്തില്‍ ഇടവേളയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്വയറ്റ് മോഡ് ഓണ്‍ ചെയ്യുന്നതോടെ പിന്നീട് നോട്ടിഫിക്കേഷനുകള്‍ ലഭിക്കുകയില്ല. കൂടാതെ, പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന മറ്റ് ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ക്വയറ്റ് മോഡിലാണെന്ന് അറിയാനും സാധിക്കും. ആദ്യ ഘട്ടത്തില്‍ യുഎസ്, യുകെ, അയര്‍ലന്‍ഡ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ […]

Posted inവിനോദം

സംവിധായകന്‍ ബ്ലെസിയും കമല്‍ഹാസനും ഒന്നിക്കുന്നു

സംവിധായകന്‍ ബ്ലെസിയുടെ ചിത്രം ‘ആടുജീവിതം’ റിലീസിനായി കാത്തിരിക്കെ, അടുത്ത ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം ഒന്നിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കമല്‍ ഹാസന്റെ 234-ാം ചിത്രം അണിയറയിലാണ്. ശേഷം ബ്ലെസിക്കൊപ്പം സിനിമ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. തമിഴിലും മലയാളത്തിലുമായി ബൈലിംഗ്വല്‍ ചിത്രമായായിരിക്കുമിത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ആടുജീവിതം’. ബെന്യാമിന്റെ ജനപ്രിയ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസമായിരുന്നു ചിത്രത്തിന്റെ നാല് വര്‍ഷത്തിലധികം നീണ്ടുനിന്ന ആഫ്രിക്കന്‍ ചിത്രീകരണം അവസാനിപ്പിച്ച് […]

Posted inവിനോദം

‘വെടിക്കെട്ട്’ ചിത്രത്തിന്റെ ട്രെയിലര്‍

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി, അനൂപ് മേനോന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രധാന്യം നല്‍കിയിട്ടുള്ള ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും വെടിക്കെട്ട് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിഷ്ണുവും ബിബിനും തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും […]

Posted inഓട്ടോമോട്ടീവ്

ആന്റി-തെഫ്റ്റ് സിസ്റ്റവുമായി ഹോണ്ട

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അതിന്റെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. എച്ച്-സ്മാര്‍ട്ട് സാങ്കേതികവിദ്യയുടെ ഭാഗമായി പുതിയ ആന്റി-തെഫ്റ്റ് സിസ്റ്റം ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകം തന്നെ അതിന്റെ പ്രീമിയം ഓഫറുകളില്‍ ഹോണ്ട ഇഗ്‌നിഷന്‍ സെക്യൂരിറ്റി സിസ്റ്റം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ബ്രാന്‍ഡിന്റെ കമ്മ്യൂട്ടര്‍ ശ്രേണിക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത ചെലവ് കുറഞ്ഞ ഫീച്ചറാണ് എച്ച് – സ്മാര്‍ട്ട്. ആക്ടീവയ്ക്ക് ആദ്യം ഫീച്ചര്‍ ലഭിക്കാന്‍ […]

Posted inപുസ്തകങ്ങൾ

നിങ്ങള്‍

നിങ്ങള്‍ എഴുപതുവയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ടത്തില്‍ തല്ലുകൊണ്ടുവളര്‍ന്ന് ബി എ പാസായി സിനിമാകൊട്ടയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. ഒരു നോവല്‍ എഴുതുകയും ചെയ്തു. രണ്ടാം നോവല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് നിങ്ങളുടെ ജീവിതമാകെ മാറിമറിഞ്ഞത്. അപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍നിന്ന് അവധിയെടുത്തു. നീണ്ട മുപ്പതുവര്‍ഷത്തെ അവധി. പിന്നെ നിങ്ങള്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു; ”അടുത്ത മാസം പതിനാറാം തീയ്യതി ഞാന്‍ മരിക്കും” അത് ആത്മഹത്യയാകില്ല. പിന്നെ എന്താകും? ‘നിങ്ങള്‍’. രണ്ടാം […]