നടത്തമെന്നത് ചെറിയ രീതിയിലുള്ള വ്യായാമമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. നടക്കുന്നതിന് പല രീതികളുണ്ട്. വളരെ വേഗത്തില്‍ ഓടുക, പതുക്കെ നടക്കുക അല്ലെങ്കില്‍ വളരെ വേഗത്തില്‍ ഓടുകയോ വളരെ പതുക്കെ നടക്കുകയോ തുടങ്ങി നിരവധി മാര്‍ഗങ്ങളുണ്ട്. ഈ നടത്തത്തെ ബ്രിസ്‌ക് വാക്കിങ് എന്ന് വിളിക്കുന്നു. ബ്രിസ്‌ക് വാക്കിങ് മെമ്മറി ശേഷി വര്‍ധിപ്പിക്കും. മാനസികാരോഗ്യം നിലനിര്‍ത്തും. ഇതോടൊപ്പം ബ്രിസ്‌ക് വാക്കിങ്ങിന് മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വെറും 10 മിനിറ്റ് നടത്തം കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഹെല്‍ത്ത്ലൈനില്‍ […]
നയപ്രഖ്യാപന പ്രസംഗം, സർക്കാരും ഗവർണ്ണറും തമ്മിലുള്ള ഒത്തുകളി; വി.ഡി സതീശൻ
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് നിയമസഭയിൽ നടത്തിയത് എന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണിതെന്നും സതീശന് ആരോപിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വായിച്ചത് യായാഥാര്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത നയപ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെയും ശമ്പളം പോലും കൊടുക്കാനില്ലാത്തതുമായ അവസ്ഥയിലാണ് നിലവില്‍ സര്‍ക്കാര്‍. എന്നാല്‍ ഇത് മറച്ചുവെച്ച് കേരളത്തിന്‍റെ സാമ്പത്തിക നില ഭദ്രമാണെന്നാണ് പറയുന്നത്. ഇന്ത്യയിലെ മികച്ച പോലീസ് കേരളാ പോലീസാണെന്നാണ് […]
ഇടുക്കി ചെറുതോണിയില്‍ വീടിനുള്ളില്‍ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍
ചെറുതോണിയില്‍ വാടക വീടിനുള്ളില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശികളായ അജിത്, ഷാനി എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ആറ് മാസം മുന്‍പാണ് അജിത്തും ഷാനിയും വിവാഹിതരാകുന്നത്. ആദ്യ ഭര്‍ത്താവില്‍ നിന്ന് ബന്ധം വേര്‍പെടുത്തിയ ഷാനിയെ ഭര്‍ത്താവിന്റെ ബന്ധു കൂടിയായ അജിത്ത് വിവാഹം ചെയ്യുകയായിരുന്നു. ഒരാഴ്ച്ച മുന്‍പാണ് ഇരുവരേയും ഇടുക്കിയില്‍ അജിത്തിന്റെ സഹോദരന്‍ ജോലിക്കായി കൊണ്ട് […]
തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. മൂന്നുപേര്‍ അറസ്റ്റില്‍.
തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജെസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായത്. കൊല്ലം കുണ്ടറ സ്വദേശിനിയെ തിരുവനന്തപുരം പാലോട് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് സൗഹൃദം സ്ഥാപിച്ചത്. പീഡനം.ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.
മധ്യാഹ്ന വാര്‍ത്തകള്‍
സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പാടിപ്പുകഴ്ത്തി സര്‍ക്കാര്‍ തയാറാക്കിക്കൊടുത്ത നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പു തടയുകയാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ തടയുകയാണെന്നുമുള്ള കേന്ദ്രവിമര്‍ശനവും നിയമസഭാ പാസാക്കിയ ബില്ലുകള്‍ നിയമമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. സാമ്പത്തിക വളര്‍ച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നിവയില്‍ വളര്‍ച്ച നേടിയെന്നു പുകഴ്ത്തുന്ന പ്രസംഗമാണ് അവതരിപ്പിച്ചത്. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് സില്‍വര്‍ലൈന്‍ വേണമെന്നും പ്രസംഗത്തില്‍ പറഞ്ഞു. ചരിത്രത്തിലെ […]
ഭാരത് ജോഡോ യാത്ര, ചിലയിടങ്ങളിൽ ബസ്സിലും.
ഭാരത് ജോഡോ യാത്ര ജമ്മുവിലെ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കും. ആളെ കുറയ്ക്കാന്‍ സാധ്യതയുണ്ട്. സുരക്ഷാ സേനകളുടെ നിർദ്ദേശപ്രകാരമാണ് നടപടി. സുരക്ഷയുടെ ഭാഗമായി യാത്ര കടന്നുപോകുന്ന തന്ത്ര പ്രധാനമേഖലകളെല്ലാം നിരീക്ഷണത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജമ്മുകശ്മീര്‍ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ നര്‍വാര്‍ളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വാഹനങ്ങളില്‍ സ്ഫോടനം നടന്നു. ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഐഎ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സമീപ പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ജമ്മുകശ്മീര്‍ പോലീസിനേയും, കേന്ദ്രപോലീസിനെയും […]
മഹാകവി പന്തളം കേരള വർമ്മ സ്മാരക കവിതാ പുരസ്കാരം കെ. ജയകുമാറിന്
2023 ലെ മഹാകവി പന്തളം കേരള വർമ്മ സ്മാരക കവിതാ പുരസ്കാരo മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്. പിംഗളകേശിനി എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.ജനുവരി 29 ന് വൈകിട്ട് അഞ്ചിന് പന്തളം ലയൺസ് ക്ലബ്ബ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ സ്മാരക സമിതി അദ്ധ്യക്ഷൻ ഡോ.കെ.എസ്.രവികുമാർ സമ്മാനിക്കും. പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ . കവി കെ.രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തും.
മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ വെള്ളം നിറഞ്ഞ കനാൽ ഇടിഞ്ഞു വീണു.
മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ കനാൽ ഇടിഞ്ഞ് വീണു വെള്ളം അടുത്ത വീട്ടുമുറ്റത്തേയ്ക്ക് ഇരച്ചു കയറി. നിറയെ വെള്ളമുണ്ടായിരുന്ന കനാൽ, 15 അടി താഴ്ചയിലേക്ക് ആണ് ഇടിഞ്ഞു വീണത്. കനാൽ ഇടിയുന്നതിന് തൊട്ട മുമ്പായി ഒരു വാഹനം കടന്നുപോയി. തലനാരിഴയ്ക്കാണ് ആ വാഹനം രക്ഷപ്പെട്ടത്. സമീപത്തെ വീട്ടുമുറ്റത്തേക്ക് കനാല്‍ പൊട്ടിയ വെള്ളം ഇരച്ച് കയറുന്ന ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. മൂവാറ്റുപുഴ ഇറിഗേഷന്‍ വാലി പ്രൊജക്ടിന്‍റെ ഭാഗമായുള്ള കനാലാണ് തകര്‍ന്നത്. കനാല്‍ തകര്‍ന്നതിന് പിന്നില്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയത അടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. മണിക്കൂറുകളോളം […]
നിയമസഭാ സമ്മേളനം , ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങി.
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രവിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു. സാമ്പത്തിക വളര്‍ച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നീ വിഷയങ്ങളിലെ കേരളത്തിന്‍റെ വളര്‍ച്ചയെ ഗവര്‍ണര്‍ പുകഴ്ത്തി. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ […]
കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളുമായി മന്ത്രി ആര്‍.ബിന്ദു ഇന്ന് ചര്‍ച്ച നടത്തും.
ജാതി വിവേചനം നടക്കുന്നു എന്നാരോപണ ത്തിന്റെ പേരിൽ സമരം ചെയ്യുന്ന കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളുമായി മന്ത്രി ആര്‍.ബിന്ദു തിങ്കളാഴ്ച ചര്‍ച്ച നടത്തും. രാവിലെ 11.30ന് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച. ജാതി വിവേചനം കാണിക്കുന്നെവെന്ന് ആരോപണമുയര്‍ന്ന കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ജാതി വിവേചനം, പ്രവേശനത്തിൽ സംവരണ അട്ടിമറി, വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ നിഷേധിക്കൽ തുടങ്ങിയ ആരോപണങ്ങളെ തുടർന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ദീർഘനാൾ സമരം ചെയ്തിരുന്നു. തുടർന്ന് 2 […]
