Posted inഓട്ടോമോട്ടീവ്

ബെന്‍സ് 53 എഎംജി സ്വന്തമാക്കി സുസ്മിത സെന്‍

മെഴ്‌സിഡീസ് ബെന്‍സിന്റെ ജിഎല്‍ഇ എസ്‌യുവിയുടെ പെര്‍ഫോമന്‍സ് പതിപ്പ് 53 എഎംജി സ്വന്തമാക്കി മുന്‍ വിശ്വസുന്ദരി സുസ്മിത സെന്‍. ഏകദേശം 1.64 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പുതിയ വാഹനം വാങ്ങിയ വിവരം സുസ്മിത തന്നെയാണ് ആരാധകരെ അറിയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ‘ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്’ എന്ന അടിക്കുറിപ്പില്‍ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ബെന്‍സിന്റെ പെര്‍ഫോമന്‍സ് നിരയായ എഎംജിയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവികളിലൊന്നാണ് ജിഎല്‍ഇ 53 എഎംജി. മൂന്നു ലീറ്റര്‍ ആറു സിലിണ്ടര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. […]

Posted inപുസ്തകങ്ങൾ

ഒരു രാജശില്പിയുടെ അപ്രെന്റിസ്

ശക്തവും സമ്പന്നവുമായ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ഇസ്താംബുളിന്റെ കഥയാണ് ദ ആര്‍ക്കിടെക്റ്റ്‌സ് അപ്രന്റീസ്. തന്റെ പ്രിയപ്പെട്ട വെള്ളാനയായ ചോട്ടയെ സംരക്ഷിക്കുവാന്‍ തുര്‍ക്കിയിലേക്ക് എത്തിപ്പെടുന്ന ജഹാനും രാജശില്പിയായ മിമര്‍ സിനാനും തമ്മില്‍ കണ്ടുമുട്ടുന്നതോടെയാണ് കഥാഗതി വികസിക്കുന്നത് ശില്പിയുടെ അപ്രന്റിസായി ജോലി നോക്കുന്ന ജഹാന്‍ തലമുറകളുടെ കടന്നുപോക്കിന് സാക്ഷിയാകുന്നു. വര്‍ണ്ണാഭമായ രാജഭരണകാലത്തിലെ സംഭവവികാസങ്ങളെ ഫാന്റസിയുമായി കുട്ടിക്കലര്‍ത്തി രാഷ്ട്രീയം, ധാര്‍മ്മികത തുടങ്ങിയ വിഷയങ്ങളില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയാണ് എലീഫ് ഷഫാക്ക് ഇവിടെ. മാസ്മരികമായ തുര്‍ക്കിഷ് സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ പേറുന്ന ഈ കൃതി തീക്ഷ്ണമായ […]

Posted inആരോഗ്യം

ആരോഗ്യപ്രശ്‌നങ്ങള്‍ പലത്, പരിഹാരം ഒന്ന് ചെറുനാരങ്ങ!

ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ദഹനക്കേടിനുള്ള ഏറ്റവും നല്ല പരിഹാരമാണ് ചെറുനാരങ്ങ. ഭക്ഷണത്തിന് മുകളില്‍ കുറച്ച് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. സലാഡുകളില്‍ ഇത് മുകളില്‍ ഒഴിക്കുക അല്ലെങ്കില്‍ ഒരു ഗ്ലാസ് സോഡയിലോ ചെറുചൂടുള്ള വെള്ളത്തിലോ ചേര്‍ക്കുക, ഇത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. പല്ലിനെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ കഴിയുന്ന ധാരാളം ഗുണങ്ങള്‍ നാരങ്ങയിലുണ്ട്. ഇത് ബ്ലീച്ചിംഗ് ഏജന്റാണ്, ഇത് പല്ലിന്റെ മഞ്ഞനിറത്തെ തടയുകയും ചികിത്സിക്കുകയും ചെയ്യുന്നു. വായ്നാറ്റം, ബാക്ടീരിയ, മോണയിലെ രക്തസ്രാവം, പല്ലുവേദന എന്നിവയ്ക്കെതിരേ പ്രകൃതിദത്തമായി പോരാടാനും ഇത് നിങ്ങളെ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  നിയമസഭാ സമ്മേളനം നാളെ മുതല്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സമ്മേളനം ആരംഭിക്കുക. ഗവര്‍ണര്‍- സര്‍ക്കാര്‍ പോരു മൂര്‍ധന്യത്തിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി അനുരഞ്ജനത്തിലാണ്. നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയത് ഗവര്‍ണര്‍ – സര്‍ക്കാര്‍ ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തുന്നത് കൊടുക്കല്‍ വാങ്ങലുകളും ഒത്തുതീര്‍പ്പുമാണെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമ്പോഴെല്ലാം സര്‍ക്കാര്‍ – ഗവര്‍ണര്‍ സംഘര്‍ഷമുണ്ടാക്കും. ജനശ്രദ്ധ തിരിക്കാനാണ് ഇവരുടെ ശ്രമമെന്നും സതീശന്‍. നാലു വര്‍ഷമായി പാലക്കാട് ധോണി പ്രദേശത്തെ ഉറക്കം […]

Posted inലേറ്റസ്റ്റ്

കളമശ്ശേരിയില്‍ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ നഗരസഭയ്ക്ക് എതിരെ ഹോട്ടൽ ആൻ്റ് റസ്‍റ്റോറന്‍റ് അസോസിയേഷൻ

കളമശ്ശേരിയില്‍ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ നഗരസഭയ്ക്ക് എതിരെ ഹോട്ടൽ ആൻ്റ് റസ്‍റ്റോറന്‍റ് അസോസിയേഷൻ. 49 ഹോട്ടലുകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട നഗരസഭയുടെ നടപടി അനാവശ്യമെന്നാണ് വിമര്‍ശനം. നഗരസഭയുടെ നടപടി ഹോട്ടൽ ടൂറിസത്തെ ബാധിക്കും.സംഭവത്തെ നിയമപരമായി നേരിടുമെന്നും അസോസിയേഷൻ വിശദീകരിച്ചു.കളമശ്ശേരിയില്‍ പൊലീസും നഗരസഭാവിഭാഗവും നടത്തിയ സംയുക്ത പരിശോധനയില്‍ നാൽപ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഈ ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ കളമശ്ശേരി നഗരസഭ ആദ്യം കൈമാറിയിരുന്നില്ല. പിന്നാലെ പ്രതിപക്ഷത്തിന്‍റെയും ഡിവൈഎഫ്ഐയുടേയും പ്രതിഷേധത്തിന് പിന്നാലെ ഈ ബില്ലുകളിലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആദിവാസി ഊരുമൂപ്പനും മകനും ഡോക്ടർ ചികിത്സ നിഷേധിച്ചതായി പരാതി

പുത്തൂരിൽ അപകടത്തിൽ പരിക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ഡോക്ടർ ചികിത്സ നിഷേധിച്ചതായി പരാതി. പുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഗിരീഷിനെതിരെയാണ് ആരോപണം. വല്ലൂർ സ്വദേശികളായ രമേശനും വൈഷ്ണവുമാണ് അപകടത്തിൽപ്പെട്ട് ചികിത്സ തേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. രമേശനും മകൻ വൈഷ്ണവും ബൈക്കിൽ സഞ്ചരിക്കുമ്പോൾ പുത്തൂരിൽ വച്ചാണ് അപകടം. ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരെയും പുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡോ. ഗീരീഷായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒപി സമയം കഴിഞ്ഞെന്നായിരുന്നു മറുപടി. അര മണിക്കൂർ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാർക്കിലാണ് സംഭവം. ചൈനീസ് പുതുവത്സരാഘോഷങ്ങൾക്കിടെ പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്തരയോടെയാണ് വെടിവെപ്പുണ്ടായത്. പൊലീസ് അക്രമിക്കായുള്ള തിരച്ചിൽ തുടരുന്നു.

Posted inലേറ്റസ്റ്റ്

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രം. ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് ചിലർ കരുതുന്നുവെന്നും കേന്ദ്രമന്ത്രി കിരൺ റിജജു കുറ്റപ്പെടുത്തി. ഇത്തരക്കാർ രാജ്യത്തെ ദുർബലപ്പെടുതുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. അവരിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രം ഇന്നലെ നിര്‍ദേശം നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്‍ററി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവിൽ മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന ആരോപണവുമായി മുസ്ലിം ലീഗ്

പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവിൽ മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന ആരോപണവുമായി മുസ്ലിം ലീഗ്. പോപ്പുലർ ഫ്രണ്ട് ജപ്തിക്കിടെ മലപ്പുറത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്ത്‌ ജപ്തി ചെയ്തത് സർക്കാരും പിഎഫ്ഐയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു.മലപ്പുറത്ത്‌ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത നാല് പേരുടെ വസ്തു വകകളിലാണ് പേരിലെയും ഇനീഷ്യലിലെയും സാമ്യത കാരണം ജപ്തി നോട്ടീസ് പതിപ്പിച്ചത്. തെറ്റായ ജപ്തി സർക്കാരിന്റെ ബോധപൂർവമായ നടപടി ആണെന്നാണ് ലീഗ് ആരോപണം. കട്ടവനെ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 22

◾പോലീസിലെ ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും എതിരേ നടപടി ആരംഭിച്ചെങ്കിലും അധോലോക ബന്ധമുള്ള ഐപിഎസുകാര്‍ക്കെതിരേ അന്വേഷണമോ നടപടിയോ ഇല്ല. പോലീസ് സേനയില്‍നിന്നുതന്നെ ഇതിനെതിരേ എതിര്‍പ്പുയര്‍ന്നു. കസ്റ്റഡി മരണം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ബന്ധമുള്ള ഐപിഎസ് ഓഫീസര്‍മാരുണ്ട്. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത എസ്പി റാങ്കുവരെയുള്ളവരെക്കുറിച്ചു വിവരം ശേഖരിക്കണമെന്നാണ് ഡിജിപി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണു നടപടികള്‍ പുരോഗമിക്കുന്നത്. നടപടികള്‍ താഴെതട്ടില്‍ മാത്രം ഒതുക്കിയെന്നാണ് ആരോപണം. ◾ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാന്‍ നിയമ ഭേദഗതി വേണമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ പറയുന്നതെന്ന് […]